അതിയന്നൂർ ഗ്രാമപഞ്ചായത്ത്
അതിയന്നൂർ | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
ഉപജില്ല | നെയ്യാറ്റിൻകര |
ജനസംഖ്യ • ജനസാന്ദ്രത |
23,515 (2001[update]) • 1,890/കിമീ2 (1,890/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1043 ♂/♀ |
സാക്ഷരത | 92.99% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 12.44 km² (5 sq mi) |
8°25′44″N 77°02′59″E / 8.4288°N 77.0498°E
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് അതിയന്നൂർ ഗ്രാമപഞ്ചായത്ത്.[1] അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ചരിത്രം[തിരുത്തുക]
അതിയന്നൂർ പഞ്ചായത്ത് രൂപീകൃതമാവുന്നത് 1953- ലാണ് . ഇവിടുത്തെ പരമ്പരാഗത വ്യവസായം കൈത്തറി നിർമ്മാണമാണ്.1937-ൽ മഹാത്മാഗാന്ധി ഈ ഗ്രാമപ്രദേശം സന്ദർശിച്ചിട്ടുണ്ട്. ശ്രീ നാരായണഗുരു ഈ പഞ്ചായത്തിലെ പൂതംകോട് ഗ്രാമത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്. പഞ്ചായത്തിൽ നിരവധി ഗ്രന്ഥശാലകളും ആർട്സ് & സ്പോർട്സ് ക്ളബുകളും പ്രവർത്തിക്കുന്നുണ്ട്.
ഭൂപ്രകൃതി[തിരുത്തുക]
കുന്നുകളും, സമതലങ്ങളും കുളങ്ങളുമെല്ലാമുള്ള ഭൂപ്രകൃതിയാണ് അതിയന്നൂർ പഞ്ചായത്തിനുള്ളത്.
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
2001 ലെ കണക്കെടുപ്പ് പ്രകാരം അതിയന്നൂർ ഗ്രാമത്തിലെ ജനസംഖ്യ 39556 ആണ്. ഇതിൽ 19305 പുരുഷന്മാരും 20251 സ്ത്രീകളുമുണ്ട്.[2]
വാർഡുകൾ[തിരുത്തുക]
- രാമപുരം
- അതിയന്നൂർ
- അരംഗമുകൾ
- ഊരുട്ടുകാല
- കൊടങ്ങാവിള
- കമുകിൻകോട്
- ശാസ്താംതല
- വെൺപകൽ
- ഭാസ്കർനഗർ
- അരങ്ങൽ
- പോങ്ങിൽ
- നെല്ലിമൂട്
- കണ്ണറവിള
- പൂതംകോട്
- മരുതംകോട്
- ശബരിമുട്ടം
- താന്നിമൂട്[3]
അവലംബം[തിരുത്തുക]
- ↑ "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (അതിയന്നൂർ ഗ്രാമപഞ്ചായത്ത്)". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-14.
- ↑ "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
{{cite web}}
:|first=
missing|last=
(help) - ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-10-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-10-25.