പാറശ്ശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Parassala
പാറശ്ശാല
பாறச்சாலை
Town
Country India
StateKerala
DistrictThiruvananthapuram
Population (2001)
 • Total33
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
PIN695502
Telephone code0471-220
Vehicle registrationKL-19
Nearest cityThiruvananthapuram
Lok Sabha constituencyThiruvananthapuram
Climatemoderate climate (Köppen)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഉള്ള ഒരു ടൗണാണ് പാറശ്ശാല. കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ ആണ് ഈ ടൗൺ ഉള്ളത്. ഇവിടെ താമസിക്കുന്ന ജനങ്ങൾ മലയാളവും തമിഴും സംസാരിക്കുന്നു. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ടൗണാണിത്. ഫെഡറൽ ബാങ്ക്, എസ് ബി ഐ, എസ് ബി ടി, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കെ എസ് എഫ് ഇ, എന്നീ ബാങ്കുകളുടെ സേവനം ഇവിടെ ലഭ്യമാണ്. ഇവിടുത്തെ മഹാദേവക്ഷേത്രം പ്രശസ്തമാണ്. ഇവിടെ തവളയില്ലാക്കുളം എന്നറിയപ്പെടുന്ന ഒരു കുളം ഉണ്ട്. പേരു പോലെ തന്നെ അത് തവളകൾ ഇല്ലാത്ത കുളമാണ്. ഇതിനരികിൽ ഒരു ശ്രീകൃഷ്ണസ്വാമിക്ഷേത്രവും സ്ഥിതിചെയ്യുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

പാറശ്ശാലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

  • ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, പാറശ്ശാല.
  • ഇവാൻസ് ഹയർ സെക്കന്ററി സ്കൂൾ
  • ടീച്ചേഴ്സ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
  • ഗവണ്മെന്റ് വുമൺ ഐ ടി ഐ
  • സരസ്വതി കോളേജ് ഓഫ് നേഴ്സിംഗ്
  • ശ്രീ കൃഷ്ണ ഫാർമസി കോളേജ്
  • പാറശ്ശാല സർക്കാർ ആശുപത്രി
  • ഗാന്ധിപാർക്ക്

ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ ഹിന്ദി ക്ളാസും ഉണ്ട്.

"https://ml.wikipedia.org/w/index.php?title=പാറശ്ശാല&oldid=2795864" എന്ന താളിൽനിന്നു ശേഖരിച്ചത്