ഫെഡറൽ ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെഡറൽ ബാങ്ക് ലിമിറ്റഡ്
തരം പബ്ലിക് ലിമിറ്റഡ് കമ്പനി
Traded as എൻ.എസ്.ഇ.FEDERALBNK
ബി.എസ്.ഇ.: 500469
എൽ.എസ്.ഇFEDS
വ്യവസായം ബാങ്കിങ് and allied industries
സ്ഥാപിക്കപ്പെട്ടത് Kochi, 1945
ആസ്ഥാനം ആലുവ, കേരളം, ഇന്ത്യ
പ്രധാന ആളുകൾ നീലേഷ് എസ് വികംസെ (Chairman ),
ശ്യാം ശ്രീനിവാസൻ (MD & CEO)
ഉൽപ്പന്നങ്ങൾ Loans, Savings
വെബ്‌സൈറ്റ് www.federalbank.co.in

കേരളത്തിലെ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ്‌ ഫെഡറൽ ബാങ്ക്. 1945 - ലാണ് ബാങ്ക് ആരംഭം കുറിച്ചത്. 2010-ലെ കണക്കുകൾ പ്രകാരം ഈ ബാങ്കിന്‌ 1248 ശാഖകളും 1503എ.ടി.എമ്മുകളും നിലവിലുണ്ട്.

ചരിത്രം[തിരുത്തുക]

ഫെഡറൽ ബാങ്കിൻറെ ചരിത്രം ഇന്ത്യൻ സ്വാതന്ത്ര്യ കാലഘട്ടത്തിനും മുൻപേയാണ്. 1931 ഏപ്രിൽ മാസം 23 ന് ട്രാവൻകൂർ കമ്പനി റെഗുലഷൻ ആക്ട് 1916 പ്രകാരം ഔദ്യോഗികമായി ആരംഭിച്ചു അതിനും 2 കൊല്ലംമുൻപ് തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.ട്രാവൻകൂർ ഫെഡറൽ ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത് കേരള സംസ്ഥാനത്തു തിരുവല്ലയ്ക്ക് അടുത്ത് നെടുമ്പ്രത്തുള്ള പട്ടമുക്കിൽ വരട്ടിശ്ശേരിൽ കുടുംബത്താണ്‌.

ഏകദേശം 15 കൊല്ലത്തിൽ പരം വർഷം ആ കുടുംബം ബാങ്കിങ് പ്രവർത്തനങ്ങളുമായി മുൻപോട്ട് പോയി. ബാങ്കിൻറെ പ്രവർത്തനം തുടങ്ങിയത് പട്ടമുക്കിൽ വരട്ടിശ്ശേരിൽ ഉമ്മൻ വർഗീസ്, ഉമ്മൻ ചാക്കോ,ഉമ്മൻ കുര്യൻ,ഉമ്മൻ ജോർജ്ജ്,അവരുടെ കുടുംബാംഗങ്ങളും,ഒപ്പം മുണ്ഡപള്ളിൽ ലൂക്കോസും ചേർന്ന് ആണ്. ഉമ്മൻ വർഗീസ് ചെയർമാനും ഉമ്മൻ ചാക്കോ മാനേജർ ആയും പ്രവർത്തിച്ചു വന്നു.10 കൊല്ലത്തിൽ അധികം ബാങ്ക് വളരെ സുഗമമായി പ്രവർത്തിച്ചു വന്നു,തുടർന്ന് മാനേജർ ഉമ്മൻ ചാക്കോയുടെ അനാരോഗ്യം മൂലം ബാങ്കിൻറെ ദൈനം-ദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടുകൊണ്ടിരുന്നു.

ട്രാവൻകൂർ ഫെഡറൽ ബാങ്ക് നെടുമ്പ്രം പട്ടമുക്കിൽ വരട്ടിശ്ശേരിൽ കുടുംബത്തിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ മൂലധനമായ 5000 ആയിരുന്നു ഉണ്ടായിരുന്നത്. തുടക്കത്തിൽ ലേലച്ചിട്ടിയും,കാർഷിക കാർഷികേതര വായ്പ ഇടപാടുകളും,വ്യാവസായിക ഇടപാടുകളും ആയിരുന്നു പ്രവർത്തന മേഖല. 1945 ൽ പെരുമ്പാവൂർ നിന്നുള്ള കെ.പി ഹോർമിസ് എന്ന് പേരുള്ള ഒരു വക്കീലും അദ്ദേഹത്തിൻറെ സുഹൃത്തുക്കളും ചേർന്ന് ബാങ്ക് ഏറ്റ് എടുക്കുകയും മാനേജ്മെൻറെ മേൽ അധികാരം നേടുകയും ചെയ്തു. ശേഷം ട്രാവൻകൂർ ഫെഡറൽ ബാങ്കിൻറെ അംഗീകൃത ഓഫീസ് ആലുവായിലേക്കു മാറ്റി തുടർന്ന് ഹോർമിസ് മാനേജിങ് ഡയറക്ടർ ആയി ചുമതല എൽക്കുകയും ചെയ്തു.

1947 ൽ ബാങ്കിൻറെ പേര് ‘ട്രാവൻകൂർ ഫെഡറൽ ബാങ്ക്’ എന്നത് ‘ഫെഡറൽ ബാങ്ക്’ എന്ന് ചുരുക്കി. 1970-ൽ ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചു. 2006-ൽ ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാഡ് എന്ന മഹാരാഷ്ട്ര അടിസ്ഥാനമായുള്ള സഹകരണ ബാങ്കിനെ ഏറ്റെടുത്തു

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫെഡറൽ_ബാങ്ക്&oldid=2455427" എന്ന താളിൽനിന്നു ശേഖരിച്ചത്