പേയ്മെന്റ് ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) രൂപകൽപന ചെയ്ത പുതിയ ബാങ്കിങ് മാതൃകയാണ് പേയ്മെന്റ്സ് ബാങ്കുകൾ. ഈ ബാങ്കുകൾക്ക് ഒരു നിയന്ത്രിത നിക്ഷേപം സ്വീകരിക്കാൻ കഴിയും. നിലവിൽ ഇത് ഒരു ഉപഭോക്താവിന് 2 ലക്ഷം രൂപ മാത്രമാണ്. ഈ ബാങ്കുകൾക്ക് വായ്പയും ക്രെഡിറ്റ് കാർഡുകളും പുറപ്പെടുവിക്കാൻ കഴിയില്ല. കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ടുകൾ ഇത്തരം ബാങ്കുകളിൽ പ്രവർത്തിപ്പിക്കാൻ കഴിയും. എടിഎം കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് തുടങ്ങിയ സേവനങ്ങളെ പേയ്മെന്റ് ബാങ്കുകൾക്ക് നൽകാൻ കഴിയും.[1]

സാമ്പത്തിക ഉൾക്കൊളളൽ സാധൃമാക്കൂന്നതിനും ഡിജിറ്റൽ പണമിടപാട് സേവനങ്ങൾ രാജൃത്തിന്റെ എല്ലാ ഗ്ഗാമങ്ങളിലും എത്തിക്കുന്നതിനുമായി 2015 ആഗസ്ത് 19 ന് 11 സ്ഥാപനങ്ങൾക്ക് പേയ്മെന്റ്സ് ബാങ്കുകൾ തുടങ്ങാൻ ആർ.ബി.ഐ അനുമതി നൽകിയത്.[1] ആദിത്യ ബിർള ഗ്രൂപ്പ്, ഭാരതി എയർടെൽ, എം.കോമേഴ്സ് സർവീസ്, ചേളമണ്ഡലം ഡിസ്ടിബൃഷൻ സർവീസ് , ഇന്ത്യൻ പോസ്റ്റ്, പേടിഎം, ടെക് മഹീന്ദ, വോഡാഫോൺ എന്നീ സ്ഥാപനങ്ങൾക്കാണ് പേയ്മെന്റ്സ് ബാങ്കുകൾ തുടങ്ങാൻ തത്തതിൽ അനുമതി നൽകിയത്.

ബാങ്കുകൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "പേയ്‌മെന്റ്സ് ബാങ്കുകളുടെ പ്രത്യേകതകൾ". ManoramaOnline. Retrieved 2018-10-07.
  2. "ബാങ്കിങ് രംഗത്ത് പുതിയ വിപ്ലവം; തപാൽ വകുപ്പിന്റെ ബാങ്കുകൾ ഇന്നു മുതൽ പ്രവർത്തനം തുടങ്ങുന്നു". Asianet News Network Pvt Ltd. Retrieved 2018-10-07.
  3. "ആദിത്യ ബിർള പേമെൻറ് ബാങ്ക് ലിമിററഡ് പ്രവർത്തനം തുടങ്ങുന്നു". ഭാരതീയ റിസർവ് ബാങ്ക്. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. "ഫിനോ പേമെൻറ്സ് ബാങ്ക് ലിമിറ്റഡ് പ്രവർത്തനം തുടങ്ങുന്നു". റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
"https://ml.wikipedia.org/w/index.php?title=പേയ്മെന്റ്_ബാങ്ക്&oldid=4049940" എന്ന താളിൽനിന്ന് ശേഖരിച്ചത്