പഞ്ചാബ് & സിന്ധ് ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കാണ് പഞ്ചാബ് & സിന്ധ് ബാങ്ക്. ഇന്ത്യയൊട്ടാകെ 1554 ശാഖകൾ ഉള്ളതിൽ 623 എണ്ണം പഞ്ചാബ് സംസ്ഥാനത്താണ്. [1]

ചരിത്രം[തിരുത്തുക]

1908 ജൂൺ 24 ന് ഭായ് വീർ സിംഗ്, സർ സുന്ദർ സിംഗ് മജിത, സർദാർ ടാർലോചൻ സിംഗ് എന്നിവർ ചേർന്ന് പഞ്ചാബ് & സിന്ധ് ബാങ്ക് സ്ഥാപിച്ചു. 1980 ഏപ്രിൽ 15 ന് രണ്ടാം ഘട്ട ബാങ്ക് ദേശവൽക്കരണത്തിന്റെ ഭാഗമായി ഇന്ത്യ ഗവണ്മെന്റ് ദേശസാൽക്കരിച്ച ആറ് ബാങ്കുകളിൽ ഒന്നാണ് പഞ്ചാബ് & സിന്ധ് ബാങ്ക്. [2] 1960 കളിൽ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് ലണ്ടനിൽ ഒരു ബ്രാഞ്ച് സ്ഥാപിച്ചു. പഞ്ചാബ് & സിന്ധ് ബാങ്ക് സ്പോൺസർ ചെയ്ത ഒരു പ്രാദേശിക ഗ്രാമീണ ബാങ്കായിരുന്നു സത്‌ലജ് ഗ്രാമീൺ ബാങ്ക്. [3]

സേവനങ്ങൾ[തിരുത്തുക]

ഡെബിറ്റ് കാർഡ്‌

എ.ടി.എം 

ഭീം

ഇതും കാണുക[തിരുത്തുക]

ഓൺലൈൻ ബാങ്കിംഗ്

മൊബൈൽ ബാങ്കിംഗ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഞ്ചാബ്_%26_സിന്ധ്_ബാങ്ക്&oldid=3177652" എന്ന താളിൽനിന്ന് ശേഖരിച്ചത്