ഭാരത് ഇൻറർഫേസ് ഫോർ മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭീം
വികസിപ്പിച്ചത്നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
ആദ്യപതിപ്പ്30 ഡിസംബർ 2016
പ്ലാറ്റ്‌ഫോംഗൂഗിൾ പ്ലേ
ആപ്പ് സ്റ്റോർ
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ, ഗുജറാത്തി, മറാത്തി, പഞ്ചാബി, ആസാമീസ്, ഉർദു [1][2][3]
തരംപേയ്മെന്റ്
വെബ്‌സൈറ്റ്BHIM

ഭാരത് ഇൻറർഫേസ് ഫോർ മണി അഥവാ ഭീം യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി, നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത, ഒരു മൊബൈൽ ആപ്ലിക്കേഷൻ ആണ്. 2016 ഡിസംബർ 30 ന് ന്യൂ ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ വച്ചു നടന്ന ഡിജി ധൻ മേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് അവതരിപ്പിച്ചത്. ഡോ. ഭീംറാവു ആർ. അംബേദ്കറിന്റെ പേര് നൽകിയ ഈ ആപ്പ് ബാങ്കുകൾ മുഖേന ഇ-പേയ്മെന്റ് നടത്തുന്നത്തിനു ഉപകരിക്കുന്നു. 2016 ലെ ഇന്ത്യൻ ബാങ്ക് നോട്ട് നിരോധനത്തോടനുബന്ധിച്ച് ക്യാഷ്‌ലെസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് പുറത്തിറക്കിയത്.

ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് (ഐ.എം.പി.എസ്) സംവിധാനത്തിന്റെ അതേ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനാൽ ഈ സേവനം ലഭ്യമായ എല്ലാ ബാങ്കുകളെയും ഭീം ആപ്പ് പിന്തുണക്കും.[4] വിവിധ ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ ഉടനടി പണം കൈമാറാൻ കഴിയുന്ന ഈ ആപ്ലിക്കേഷൻ എല്ലാ മൊബൈൽ ഉപകരണങ്ങളിലും ഉപയോഗിക്കാം.[5]

പ്രയോജനം[തിരുത്തുക]

യുപിഐ പേയ്മെന്റ് മേൽവിലാസം ഉള്ളതോ ഇല്ലാത്തതോ ആയ അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യുവാൻ ഭീം ആപ്പ് വഴി സാധിക്കും. അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി വിവരങ്ങൾ അടങ്ങിയ ക്യു.ആർ. കോഡ് സ്കാൻ ചെയ്‌തോ അല്ലെങ്കിൽ എം.എം.ഐ.ഡി ഉപയോഗിച്ചോ ആണ് ഈ കൈമാറ്റം നടക്കുക.

പണം ശേഖരിച്ച് വയ്ക്കുന്ന പേറ്റിഎം, മോബിക്വിക്, എംപേസ, എയർറ്റെൽ മണി തുടങ്ങിയ മൊബൈൽ വാലറ്റുകളിൽ നിന്നു വ്യത്യസ്തമായി ഭീം ആപ്ലിക്കേഷൻ വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം കൈമാറ്റം ചെയ്യുന്ന ഒരു സംവിധാനം മാത്രമാണ്. ഇത് മുഖേന നടക്കുന്ന ഇടപാടുകൾ ഏതാണ്ട് ഉടനടി ആയിരിക്കും, വാരാന്ത്യങ്ങളും ബാങ്ക് അവധി ദിനങ്ങളും ഉൾപ്പെടെ ഇരുപത്തിനാല് മണിക്കൂറും ഈ സേവനം ലഭ്യമാണ്. 

ഭീം ആപ്പ് ഉപയോക്താക്കളെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലെ നിലവിലെ ബാലൻസ് പരിശോധിക്കാനും കൂടാതെ ഇടപാടുകൾ നടത്തുന്നതിന് വിവിധ അക്കൗണ്ടുകൾ ഉപയോഗിക്കാനും അനുവദിക്കുന്നു, എന്നിരുന്നാലും ഒരു സമയത്ത് ഒരു അക്കൗണ്ട് മാത്രമേ സജീവമാകാൻ കഴിയൂ. 

ഉപയോക്താക്കൾക്ക് ഒരു നിശ്ചിത തുകയ്ക്കായി അവരുടെ സ്വന്തം ക്യു.ആർ. കോഡ് സൃഷ്ടിക്കാൻ സാധിക്കും, അത് വാണിജ്യ ഇടപാടുകൾക്ക് വളരെ സഹായകരമാണ്. ഉപയോക്താക്കൾക്ക് ഒന്നിലധികം പേയ്മെന്റ് വിലാസങ്ങൾ സൃഷിക്കാവുന്നതാണ്. 

ഇടപാട് പരിധിയും ഫീസും[തിരുത്തുക]

₹1 മുതൽ ₹1 ലക്ഷം വരെയുള്ള ഇടപാടുകൾക്ക് യാതൊരു വിധ കൈമാറ്റ ഫീസും നിലവിലില്ല.[6][7]

ലഭ്യമായ ഭാഷകൾ[തിരുത്തുക]

ഭീം ആപ്ലിക്കേഷൻ നിലവിൽ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ, ഗുജറാത്തി, മറാത്തി, പഞ്ചാബി, ആസാമീസ്, ഉർദു എന്നിങ്ങനെ പതിമൂന്ന് ഭാഷകളിൽ ലഭ്യമാണ്. സമീപഭാവിയിൽ ഇന്ത്യയിലെ ഇരുപത്തിരണ്ടു ഔദ്യോഗിക ഭാഷകളിലും ലഭ്യമാകുമെന്ന് കരുതപ്പെടുന്നു.

സ്വീകരണം[തിരുത്തുക]

ഭീം ആപ്പ് 125 ലക്ഷം ഇന്ത്യക്കാർ ഉപയോഗിക്കുന്നു എന്ന് 2017 ലെ കേന്ദ്ര ബജറ്റ് അവതരണവേളയിൽ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലി വെളിപ്പെടുത്തി.[8] ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്‌ രണ്ടു പുതിയ സ്കീം സ്കീമുകൾ സർക്കാർ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഒന്ന് വ്യക്തികൾക്കുള്ള റഫറൽ പേയ്മെന്റ് ആയിരിക്കും, മറ്റൊന്ന് ഭീം ആപ്ലിക്കേഷനിൽ നിന്നും പേയ്മെൻറ് സ്വീകരിക്കുന്ന വ്യാപാരികൾക്കുള്ള കാഷ്ബാക്ക് ആയിരിക്കും.[9]

അവലംബം[തിരുത്തുക]

  1. "BHIM app to add support for 7 regional languages by the end of this week: Report". Archived from the original on 2017-02-02. Retrieved 2018-02-01.
  2. https://m.gadgetsnow.com/tech-news/bhim-app-gets-support-for-new-languages-and-other-features/amp_articleshow/58179304.cms
  3. http://www.thehindu.com/news/cities/Kochi/new-bhim-app-version-rolled-out/article20119387.ece,
  4. "About Bharat Interface for Money". {{cite web}}: Cite has empty unknown parameter: |1= (help)
  5. "Modi launches app named after Ambedkar, says your thumb will act as your bank | india-news". Hindustan Times. Retrieved 31 December 2016.
  6. "National Payments Corporation of India". www.npci.org.in. Retrieved 2017-05-16.
  7. "IRCTC to launch new app for faster booking of tickets" (in ഇംഗ്ലീഷ്). Retrieved 2017-06-07.
  8. "Budget 2017: Jaitley says BHIM app now has 125 lakh downloads". Hindustan Times. Retrieved 2017-02-03.
  9. "Union Budget 2017: Govt announces two new incentives to promote BHIM app". The Indian Express. Retrieved 3 February 2017.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാരത്_ഇൻറർഫേസ്_ഫോർ_മണി&oldid=3869757" എന്ന താളിൽനിന്ന് ശേഖരിച്ചത്