പഞ്ചാബ് നാഷണൽ ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Punjab National Bank
Public (ബി.എസ്.ഇ.: 532461, എൻ.എസ്.ഇ.PNB)
വ്യവസായംBanking
Financial services
Insurance
സ്ഥാപിതംLahore (1895)
ആസ്ഥാനംന്യൂ ഡെൽഹി, India
ഉത്പന്നംInvestment Banking
Consumer Banking
Commercial Banking
Retail Banking
Private Banking
Asset Management
Pensions
Mortgage loans
Credit Cards
Life Insurance
വരുമാനംGreen Arrow Up Darker.svg US$2.32 billion (2005)
Number of employees
580,300
വെബ്സൈറ്റ്PNBIndia.com

ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക് (പി എൻ ബി ഹിന്ദി: पंजाब नॅशनल बॅंक) (ബി.എസ്.ഇ.: 532461, എൻ.എസ്.ഇ.PNB). ഭാരതത്തിലും വിദേശത്തുമായി 5000ഓളം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്.ആസ്ഥാനം ന്യൂ ഡൽഹി ആണ്

നാൾവഴി[തിരുത്തുക]

1895: ലാഹോർ ആസ്ഥാനമാക്കി പ്രവർത്തനങ്ങൾ തുടങ്ങി.സ്വദേശി പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തിരുന്ന പലരും ഈ ബാങ്കിന്റെ സ്ഥാപകരാണ്.ലാലാ ലജ്പത് റായ് ബാങ്കിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ പ്രധാനിയായിരുന്നു. ഭാരത മൂലധനം മാത്രം ഉപയോഗിച്ച് പ്രവർത്തനമാരംഭിച്ചതും ഇപ്പോഴും പ്രവർത്തിക്കുന്നതുമായ ബാങ്കാണ് ഇത്. (ഒഉധ് കൊമേർസിയൽ ബാങ്ക് 1881ൽ ഫരീദാബാദ് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു എങ്കിലും 1958നു ശേഷം ബാങ്ക് നിലനിന്നില്ല.)

  • 1940:ഭഗ്വാൻ ദാസ് ബാങ്കിനെ ഏറ്റെടുത്തു
  • 1961: യൂണിവേർസൽ ബാങ്ക് ഓഫ് ഇന്ത്യയെ ഏറ്റെടുത്തു
  • 1965: ഇന്ത്യാ പാക് യുദ്ധത്തെ തുടർന്ന് പാകിസ്താനിൽ പ്രവർത്തിച്ചിരുന്ന എല്ലാ ഭാരതീയബാങ്കുകളുടേയും പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. ഇതിൽ പി എൻ ബി യും ഉൾപ്പെടുന്നു
  • 1969: മറ്റു 13 ബാങ്കുകൾക്കൊപ്പം ദേശസാൽക്കരിക്കപ്പെട്ടു
  • 1986:ഹിന്ദുസ്ഥാൻ കൊമേർസിയൽ ബാങ്കിനെ ഏറ്റെടുത്തു. ഇതുവഴി 142 ശാഖകൾ പി എൻ ബിയുടെ ശൃംഖലയിൽ കൂടി
  • 1993: ഭാരത സർക്കാർ 1980ൽ ദേശസാൽക്കരിച്ച ന്യൂ ബാങ്ക് ഓഫ് ഇന്ത്യയെ ഏറ്റെടുത്തു
  • 2003: കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യബാങ്കായ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്തു

അവലംബം[തിരുത്തുക]

ഔദ്യോഗിക വെബ്‌സൈറ്റ്


"https://ml.wikipedia.org/w/index.php?title=പഞ്ചാബ്_നാഷണൽ_ബാങ്ക്&oldid=2283987" എന്ന താളിൽനിന്ന് ശേഖരിച്ചത്