എയർടെൽ പേയ്മെന്റ്സ് ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എയർടെൽ പെയ്മെൻറ്സ് ബാങ്ക്
പബ്ലിക് കമ്പനി
വ്യവസായംFinancial services
സ്ഥാപിതം2016
ആസ്ഥാനംന്യൂ ഡെൽഹി, ഇന്ത്യ
Area served
ഇന്ത്യ
പ്രധാന വ്യക്തി
Anubrata Biswas (MD, CEO)[1]
ഉത്പന്നംബാങ്കിങ്
Parentഭാരതി എയർടെൽ ലിമിറ്റഡ്
വെബ്സൈറ്റ്www.airtel.in/bank

ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ സേവന ദാതാക്കളായ ഭാരതി എയർടെൽന്യൂ ഡെൽഹി ആസ്ഥാനമായി ആരംഭിച്ച ഒരു പേയ്‌മെന്റ്‌സ് ബാങ്കാണ് എയർടെൽ പേയ്മെന്റ്സ് ബാങ്ക്.[2] ഭാരതീയ റിസർവ് ബാങ്കിൽ (ആർ.ബി.ഐ) നിന്ന് പേയ്മെന്റ് ബാങ്ക് ലൈസൻസ് നേടിയ ആദ്യ കമ്പനിയാണ് എയർടെൽ. രാജ്യത്തെ ആദ്യത്തെ ലൈവ് പേയ്മെന്റ് ബാങ്ക് ആയി ഇത് മാറി.[2][3] 2016 ഏപ്രിൽ 11 ന് റിസർവ് ബാങ്ക് എയർടെൽ പേയ്മെന്റ്സ് ബാങ്കിന്, ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 ലെ സെക്ഷൻ 22 (1) പ്രകാരം ബാങ്കിങ് ലൈസൻസ് നൽകി.[4] ഭാരതി എയർടെൽ ലിമിറ്റഡും, കൊട്ടക് മഹീന്ദ്ര ബാങ്കും ചേർന്നുള്ള സംയുക്ത സംരംഭമാണ് എയർടെൽ പേയ്മെന്റ്സ് ബാങ്ക്.

അവലംബങ്ങൾ[തിരുത്തുക]

  1. "Airtel Payments Bank ropes in Anubrata Biswas as its chief executive". telecom.economictimes.indiatimes.com. ശേഖരിച്ചത് 25 മേയ് 2018.
  2. 2.0 2.1 "എയർടെൽ പേയ്‌മെന്റ്‌സ് ബാങ്കിന് തുടക്കമായി". Mathrubhumi. ശേഖരിച്ചത് 5 ഒക്ടോബർ 2018.
  3. "പേയ്മെൻറ് ബാങ്ക് സേവനവുമായി പേടിഎം". East Coast Daily Malayalam (ഭാഷ: ഇംഗ്ലീഷ്). 5 ജനുവരി 2017. ശേഖരിച്ചത് 5 ഒക്ടോബർ 2018.
  4. "Airtel M-Commerce Services Ltd rechristened as Airtel Payments Bank Ltd Company unveils new brand identity". Bharti.com. ശേഖരിച്ചത് 13 ജനുവരി 2017.