യെസ് ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യെസ് ബാങ്ക് ലിമിറ്റഡ്
Public
Traded asബി.എസ്.ഇ.: 532648
എൻ.എസ്.ഇ.YESBANK
വ്യവസായംBanking, Financial services[1]
സ്ഥാപിതം2004; 20 years ago (2004)
സ്ഥാപകൻRana Kapoor
Ashok Kapur
ആസ്ഥാനംMumbai, Maharashtra, India.
പ്രധാന വ്യക്തി
 • Brahm Dutt
  (Chairman)[2]
 • Ravneet Gill
  (MD & CEO)
ഉത്പന്നങ്ങൾCredit cards, Consumer banking, Corporate banking, Finance and Insurance, Mortgage loans, Private banking, Wealth management, Investment banking
വരുമാനംIncrease25,491 കോടി (US$4.0 billion) (2018)[3]
Increase6,194 കോടി (US$970 million) (2018)[3]
Increase4,224 കോടി (US$660 million) (2018)[3]
മൊത്ത ആസ്തികൾIncrease3,01,390 കോടി (US$47 billion) (2018)[3]
ജീവനക്കാരുടെ എണ്ണം
18,238 (2018)[3]
Capital ratio17.0% [3]
വെബ്സൈറ്റ്www.yesbank.in

ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കാണ് യെസ് ബാങ്ക് ലിമിറ്റഡ്. 2004 ൽ റാണാ കപൂർ, അശോക് കപൂർ എന്നിവർ ചേർന്നാണ് ഈ ബാങ്ക് സ്ഥാപിച്ചത്. ഇത് പ്രാഥമികമായി ഒരു കോർപ്പറേറ്റ് ബാങ്കായി പ്രവർത്തിക്കുന്നു. സിൻഡിക്കേറ്റഡ് വായ്പകൾ ക്രമീകരിക്കുന്നതിലൂടെയും കോർപ്പറേറ്റ് ബാങ്കിംഗ് വഴിയും യെസ് ബാങ്ക് ലിമിറ്റഡ് അതിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും നേടുന്നു. യെസ് ബാങ്കിനു കീഴിൽ മൂന്ന് സ്ഥാപനങ്ങളായി പ്രവർത്തിക്കുന്നു - യെസ് ബാങ്ക്, യെസ് ക്യാപിറ്റൽ, യെസ് അസറ്റ് മാനേജുമെന്റ് എന്നിവയാണവ. [4]

ശാഖകൾ[തിരുത്തുക]

2019 ജൂൺ 30 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 1,122 ശാഖകളും 1,220 എടിഎമ്മുകളും യെസ് ബാങ്കിനുണ്ടായിരുന്നു. [5]

എക്സ്ചേഞ്ചിൽ[തിരുത്തുക]

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തിട്ടുള്ള ഇക്വിറ്റികളാണ് യെസ് ബാങ്കിനുള്ളത്. കൂടാതെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോണ്ടുകൾ ലിസ്റ്റുചെയ്തിട്ടുണ്ട്. 2005 മെയ് മാസത്തിൽ 45 രൂപ ഇഷ്യു വിലയിൽ ഐ‌പി‌ഒ പോസ്റ്റ് ചെയ്തത്തിലൂടെ ഇന്ത്യയുടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ യെസ് ബാങ്ക് ഉൾപ്പെട്ടു. [6]

സമീപകാല പ്രവർത്തനങ്ങൾ[തിരുത്തുക]

പ്രതിരോധ ഉദ്യോഗസ്ഥർക്ക് ബാങ്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി 2018 ഫെബ്രുവരി 1 ന് യെസ് ബാങ്ക് അസം റൈഫിൾസുമായി ധാരണാപത്രം ഒപ്പിട്ടു. [7]

അവലംബം[തിരുത്തുക]

 1. Annual report - 2017-18. Mumbai: Yes Bank Limited. Retrieved 14 October 2018.
 2. "Mr.Dutt as interim chairman". livemint. Retrieved 2018-12-14.
 3. 3.0 3.1 3.2 3.3 3.4 3.5 "Balance Sheet 31.03.2018" yesbank.in (17 March 2018).
 4. https://www.moneycontrol.com/stocks/marketinfo/totassets/bse/banks-private-sector.html
 5. https://www.yesbank.in/pdf/yesbank-resultscall-jan18-2018
 6. https://www.yesbank.in/pdf/yesbank-resultscall-jan18-2018
 7. https://www.yesbank.in/pdf/q1fy2019_20_press_release_cr_pdf


"https://ml.wikipedia.org/w/index.php?title=യെസ്_ബാങ്ക്&oldid=3190813" എന്ന താളിൽനിന്ന് ശേഖരിച്ചത്