മഹാരാഷ്ട്ര
മഹാരാഷ്ട്ര | |
അപരനാമം: - | |
![]() | |
തലസ്ഥാനം | മുംബൈ |
രാജ്യം | ഇന്ത്യ |
ഗവർണ്ണർ മുഖ്യമന്ത്രി |
സി. വിദ്യാസാഗർ റാവു[1] ദേവേന്ദ്ര ഫഡ്നിവസ് |
വിസ്തീർണ്ണം | 3,07,713ച.കി.മീ |
ജനസംഖ്യ | 96,752,247 |
ജനസാന്ദ്രത | 314/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | മറാഠി |
![]() | |
ഹിന്ദി, ഗുജറാത്തി, കൊങ്കിണി എന്നീ ഭാഷകളും വ്യാപകമായി സംസാരിക്കപ്പെടുന്നുണ്ട്. |
മഹാരാഷ്ട്ര (Maharashtra) ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലൊന്നാണ്. വിസ്തൃതിയിൽ മൂന്നാമതും ജനസംഖ്യയിൽ രണ്ടാമതുമാണീ സംസ്ഥാനം. ഇന്ത്യയുടെ തെക്കു പടിഞ്ഞാറാണ് മഹാരാഷ്ട്രയുടെ സ്ഥാനം. പശ്ചിമാതിർത്തി അറബിക്കടലാണ്. കിഴക്ക് ഛത്തീസ്ഗഡ്, തെലങ്കാന, തെക്ക് കർണാടക, വടക്ക് മധ്യപ്രദേശ്, തെക്കുപടിഞ്ഞാറ് ഗോവ, വടക്കുപടിഞ്ഞാറ് ഗുജറാത്ത് കേന്ദ്ര ഭരണ പ്രദേശമായ ദാദ്രാ നഗർ ഹവേലി എന്നിവയാണ് അതിർത്തികൾ. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന മുംബൈ ആണു തലസ്ഥാനം.
ഋഗ്വേദത്തിൽ രാഷ്ട്ര എന്നും അശോകചക്രവർത്തിയുടെ കാലത്ത് രാഷ്ട്രിക് എന്നും അറിയപ്പെട്ട ഈ പ്രദേശം ഷ്വാൻ ത്സാങ് തുടങ്ങിയ വിദേശ യാത്രികരുടെ രേഖകൾ മുതൽ മഹാരാഷ്ട്ര എന്നാണറിയപ്പെടുന്നത്. മറാഠി ഭാഷ സംസാരിക്കുന്നവരുടെ ഭൂപ്രദേശം എന്ന നിലയിലാണ് സ്വാതന്ത്ര്യത്തിനു ശേഷം സംസ്ഥാനം രൂപീകൃതമായത്. എന്നാൽ മുംബൈ പോലുള്ള വൻനഗരങ്ങളിൽ മറാഠിയേക്കാൾ ഹിന്ദിയും ഇതര ഭാഷകളുമാണിന്ന് സംസാരിക്കപ്പെടുന്നത്.
ഇതും കാണുക[തിരുത്തുക]
അവലംബങ്ങൾ[തിരുത്തുക]
- ↑ "നാലുപുതിയ ഗവർണർമാരെ നിയമിച്ചു" (പത്രലേഖനം). മാതൃഭൂമി. ആഗസ്റ്റ് 26, 2014. മൂലതാളിൽ നിന്നും 2014-08-26 12:25:53-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ആഗസ്റ്റ് 26, 2014. Check date values in:
|accessdate=, |date=, |archivedate=
(help)