താനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താനെ
ठाणे

City and District Headquarters

(Mumbai Metropolitan Region)
Hiranandani Meadows in Thane
Hiranandani Meadows in Thane
Country India
State Maharashtra
District Thane
Government
 • Mayor MR. H. S. PATIL
 • Municipal Commissioner R. Rajeev
Area
 • Total 147 കി.മീ.2(57 ച മൈ)
Population (2011)
 • Total 1
 • സാന്ദ്രത 12/കി.മീ.2(32/ച മൈ)
Languages
 • Official Marathi
സമയ മേഖല IST (UTC+5:30)
PIN 400 6xx
Telephone code 022
വാഹന റെജിസ്ട്രേഷൻ MH-04
Lok Sabha constituency Thane
Vidhan Sabha constituency Thane
വെബ്‌സൈറ്റ് www.thanecity.gov.in

മഹാരാഷ്ട്രയിലെ ഒരു ജില്ലയും ആസ്ഥാന നഗരവുമാണ് താനെ (മറാത്തി : ठाणे) ( താന എന്നും അറിയപ്പെടുന്നു. ). മുംബൈക്ക് 34 കി.മീ. വടക്ക് കിഴക്ക് സംസ്ഥാനത്തിന്റെ വടക്ക് പടിഞ്ഞാറ്. ഭാഗത്തായി സ്ഥിതിചെയ്യുന്ന താനെ ജില്ലയ്ക്ക് 9,558 ച.കി.മീ. വിസ്തൃതിയുണ്ട്.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001 ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 12.6 ലക്ഷം ആണ്.[1]

ഭൂമിശാസ്ത്രം[തിരുത്തുക]

കിഴക്ക് പശ്ചിമഘട്ട നിരകളും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന താനയുടെ ഭൂരിഭാഗവും സമതല പ്രദേശമാണ്. ഇടവിട്ടിടവിട്ട് ചെറുകുന്നുകൾ കാണാം. ഏകദേശം 113 കി.മീ. കടലോരമുള്ള ഈ ജില്ലയുടെ 1/3 ഭാഗത്തോളം വനപ്രദേശമാണ്. ഫലഭൂയിഷ്ഠമായ തീരദേശ മേഖലയാണ് ജനസാന്ദ്രതയിൽ മുന്നിൽ. വൈതരണ, ഉല്ലാസ് എന്നീ നദികൾ ജില്ലയിലൂടെ ഒഴുകുന്നു. താനയിൽ നിർമിച്ചിട്ടുള്ള ഒരു കൃത്രിമ ജലാശയമാണ് മുംബൈ നഗരത്തിനാവശ്യമായ ജലം പ്രദാനം ചെയ്യുന്നത്.

സാമ്പത്തികം[തിരുത്തുക]

നെല്ല്, കൂവരക് എന്നീ മുഖ്യ വിളകൾക്കു പുറമേ മറ്റു ധാന്യങ്ങളും എണ്ണക്കുരുക്കളും ജില്ലയിൽ ഉത്പാദിപ്പിക്കുന്നുണ്ട്.

ഉപ്പ്, പരുത്തി, കമ്പിളി-സിൽക്ക് വസ്ത്രനിർമ്മാണം, യന്ത്ര സാമഗ്രികളുടെ നിർമ്മാണം എന്നിവയാണ് താന ജില്ലയിലെ മുഖ്യ വ്യവസായങ്ങൾ. അപ്ളൈഡ് ഇലക്ട്രോണിക്സ്, ഭാരത് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, ബേയർ (ഇന്ത്യാ), കാഡ്ബറീസ് ഇന്ത്യ, ഗുജറാത്ത് മെഷിനറി മാനുഫാക്ച്ചേഴ്സ്, നെരോലാക് പെയിന്റ്, റെയ്മണ്ട് വൂളൻ മിൽസ്, സാൻഡോസ് (ഇന്ത്യ), പ്രീമിയർ ഒട്ടോ മൊബൈൽസ്, യുണൈറ്റഡ് കാർബൺ ഇന്ത്യ, വോൾടാസ് തുടങ്ങിയ ലിമിറ്റഡ് കമ്പനികളുടേയും നാഷണൽ റയോൺ കോർപ്പറേഷന്റേയും ആസ്ഥാനം താനയിലാണ്. രാസവസ്തുക്കൾ, തീപ്പെട്ടി, ഉപ്പ്, തുണിത്തരങ്ങൾ, ഇലക്ട്രിക്-ഇലക്ട്രോണിക് സാമഗ്രികൾ, യന്ത്രസാമഗ്രികൾ, തടി, പച്ചക്കറി തുടങ്ങിയവയാണ് ജില്ലയിൽ നിന്ന് പ്രധാനമായും കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾ.

വിനോദസഞ്ചാരം[തിരുത്തുക]

ഇന്ത്യയിലെ പ്രഥമ പോർച്ചുഗീസ് അധിവാസ കേന്ദ്രങ്ങളിലൊന്നെന്ന നിലയിലും താന ശ്രദ്ധേയമാണ്. ജില്ലയിലെ പഴയകോട്ട, ജൈനക്ഷേത്രം, പോർച്ചുഗീസ് കതീഡ്രൽ എന്നിവയ്ക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്. അമ്പർനാഥ്, ഗണേഷ്പുരി, മലന്ദ്ഘട്ട്, ഷഹാദ്, സൊപാര, തിത്ത്വാല വിന്ദ്രേശ്വരി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളും താനയിലാണ്. 1823 ഏ. 16-ന് കമ്മീഷൻ ചെയ്ത ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യത്തെ റെയിൽപ്പാത ബോംബെ മുതൽ താന വരെയായിരുന്നു.

സംസ്കാരം[തിരുത്തുക]

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കു പുറമേ സിക്ക്, ജൈന, ബുദ്ധമത വിശ്വാസികളും ഇവിടെ നിവസിക്കുന്നുണ്ട്. മറാഠി, ഹിന്ദി, ഗുജറാത്തി, ഉർദു എന്നിവയാണ് ജില്ലയിലെ വ്യവഹാര ഭാഷകൾ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താനെ&oldid=2367504" എന്ന താളിൽനിന്നു ശേഖരിച്ചത്