വാരാണസി

Coordinates: 25°16′55″N 82°57′23″E / 25.282°N 82.9563°E / 25.282; 82.9563
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാരാണസി
वाराणसी
وارانسی
Location of വാരാണസി वाराणसी وارانسی
വാരാണസി
वाराणसी
وارانسی
Location of വാരാണസി
वाराणसी
وارانسی
in Uttar Pradesh
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttar Pradesh
ജില്ല(കൾ) വാരാണസി
മേയർ കൗശലേന്ദ്ര സിംഗ്
ജനസംഖ്യ
ജനസാന്ദ്രത
31,47,927 (district)[1] (2001)
1,995/കിമീ2 (1,995/കിമീ2)[2]
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
1,550 km2 (598 sq mi)
80.71 m (265 ft)
കോഡുകൾ

25°16′55″N 82°57′23″E / 25.282°N 82.9563°E / 25.282; 82.9563

ഉത്തർ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് 6 കിലോമീറ്ററിലധികം[3]‌ നീളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ബനാറസ് (ഹിന്ദി: बनारस, ഉർദു: بنارس, Banāras pronunciation [bənɑːɾəs] ) , കാശി (ഹിന്ദി: काशी, ഉർദു: کاشی, Kāśī [kaː.ʃiː] ) എന്നീ പേരുകളിൽ അറിയപ്പെടുന്ന വാരാണസി (Sanskrit: वाराणसी Vārāṇasī, pronunciation [ʋaːɾaːɳəsiː] ).</ref> ഹിന്ദുക്കളുടെയും, ബുദ്ധമതക്കാരുടേയും, ജൈനമതക്കാരുടേയും പുണ്യ നഗരമായ ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.[4][5] 1200 ബി.സി.ഇ. മുതലേ ഇവിടെ നഗരം നിലനിന്നിരുന്നു എന്നു കരുതുന്നു[3]. ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ കിടപ്പ്. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്. പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു കാശി എന്നു വിവക്ഷ. ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ, അസ്സി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്നു പറയപ്പെടുന്നു.[6]

ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ വരാണസി. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട്. ഉത്തരേന്ത്യയിൽ മുഴുവൻ പല മുസ്ലീങ്ങൾകാലങ്ങളിലായി ആക്രമിച്ച് കീഴടക്കിയപടയോട്ട സമയത്ത് ഇവിടെയുണ്ടായിരുന്ന ആദ്യകാലനഗരം ഏതാണ്ട് പൂർണമായും നശിപ്പിക്കപ്പെട്ടു. വിഗ്രഹാരാധനയോട് മുസ്ലീങ്ങൾക്കുള്ള എതിർപ്പാണ് വൻ‌തോതിലുള്ള ഈ നശീകരണത്തിനു കാരണമായി കരുതപ്പെടുന്നത്. അതുകൊണ്ട് വാരാണസിയിൽ ഇപ്പോഴുള്ള മിക്കവാറും ക്ഷേത്രങ്ങളുടെയെല്ലാം നിർമ്മാണം, പിൽക്കാലത്ത് അതായത് 18-ആം നൂറ്റാണ്ടിൽ മറാഠകളുടെ കാലത്താണ് നടന്നത്.

വരാണസിയിലെ തദ്ദേശീയർ നെയ്യുന്ന സാരികൾ വളരെ പ്രശസ്തമാണ്. ഇവിടത്തെ പ്രാദേശികരീതിയിലുള്ള ഗുസ്തിയും മറ്റൊരു ആകർഷണമാണ്‌.

ചരിത്രം[തിരുത്തുക]

ഋഗ്വേദത്തിൽ കാശിയെക്കുറിച്ചുളള പരാമർശങ്ങളുണ്ട്.[7] ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ കിടപ്പ്. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്. പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു കാശി എന്നു വിവക്ഷ. ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ, അസ്സി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്നു പറയപ്പെടുന്നു.[8]

ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ വരാണസി. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട്. ഉത്തരേന്ത്യയിൽ പല കാലങ്ങളിൽ വിവിധ പടയോട്ട സമയത്ത് ഇവിടെയുണ്ടായിരുന്ന ആദ്യകാലനഗരം ഏതാണ്ട് പൂർണമായും നശിപ്പിക്കപ്പെട്ടു. വിഗ്രഹാരാധനയോടുള്ള എതിർപ്പാണ് വൻ‌തോതിലുള്ള ഈ നശീകരണത്തിന് കാരണമായി കരുതപ്പെടുന്നു. അതുകൊണ്ട് വാരാണസിയിൽ ഇപ്പോഴുള്ള മിക്കവാറും ക്ഷേത്രങ്ങളുടെയെല്ലാം നിർമ്മാണം പിൽക്കാലത്ത് അതായത് 18-ആം നൂറ്റാണ്ടിൽ മറാഠകളുടെ കാലത്താണ് നടന്നത്.

വരാണസിയിലെ തദ്ദേശീയർ നെയ്യുന്ന സാരികൾ വളരെ പ്രശസ്തമാണ്. ഇവിടത്തെ പ്രാദേശികരീതിയിലുള്ള ഗുസ്തിയും മറ്റൊരു ആകർഷണമാണ്‌[3].

കാശി വിശ്വനാഥക്ഷേത്രം[തിരുത്തുക]

കാശിയെ ശിവന്റെ നഗരം എന്നാണ്‌ അറിയപ്പെടുന്നത്. ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ്‌ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടനകേന്ദ്രവും.

ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടികൾ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ ഈ പടികളിൽ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കുന്നു. ചില ഘാട്ടുകൾക്ക് പ്രത്യേകതകളുമുണ്ട്. ഇവയിൽ ഒന്നിൽ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നിൽ പാർവതിയുടെ കമ്മൽ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട്[3].

ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനക്കിണറിലാണ്‌ (ജ്ഞാനവ്യാപി) ഇവിടത്തെ യഥാർത്ഥ ശീവലിംഗം എന്നും വിശ്വാസമുണ്ട്[9].

ഉൽസവങ്ങൾ[തിരുത്തുക]

മതപരമായ ഉത്സവങ്ങൾക്ക് ഇവിടെ വളരെ പ്രാധാന്യമുണ്ട്. ഓരോ വർഷവും ഇവിടെ 400 ഉത്സവങ്ങൾ ആഘോഷിക്കപ്പെടുന്നു. ശിവരാത്രിയാണ് ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. ഈ ദിവസം വിശ്വാസികൾ പകൽ മുഴുവൻ ഉപവസിക്കുകയും ക്ഷേത്രത്തിലെ ശിവവിഗ്രഹത്തിൽ പാലും വെറ്റിലയും ഗംഗാജലവും അഭിഷേകം നടത്തുന്നു. രാത്രിയിൽ ഇവർ പാട്ടുകൾ പാടി ഘോഷയാത്ര നടത്തുന്നു[3].

വിദ്യാഭ്യാസം[തിരുത്തുക]

വരാണസി പുരാതനമായ ഒരു ഹൈന്ദവപഠനകേന്ദ്രമാണ്. ഇവിടത്തെ ഹിന്ദു സർവകലാശാലയിൽ ലോകത്തെമ്പാടും നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കാനെത്തുന്നു[3].

അവലംബം[തിരുത്തുക]

  1. "Ranking of Districts by Population Size in 1991 and 2001". Government of Uttar Pradesh. മൂലതാളിൽ നിന്നും 2010-12-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-02-04.
  2. "Ranking of Districts by Population Density". Government of Uttar Pradesh. ശേഖരിച്ചത് 2007-02-04.
  3. 3.0 3.1 3.2 3.3 3.4 3.5 HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. പുറങ്ങൾ. 170–172. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. Lannoy, Richard (October 1999). Benares Seen from Within. University of Washington Press. Back Flap. ISBN 029597835X. OCLC 42919796. {{cite book}}: Unknown parameter |nopp= ignored (|no-pp= suggested) (help)
  5. "Varanasi". Encyclopædia Britannica Online. ശേഖരിച്ചത് 2008-03-06.
  6. Cunningham, Alexander (2002) [1924]. Ancient Geography of India. Munshiram Manoharlal. പുറങ്ങൾ. 131–140. ISBN 8121510643. OCLC 54827171. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  7. Talageri, Shrikant G. "The Geography of the Rigveda". മൂലതാളിൽ നിന്നും 2011-08-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 4, 2007.
  8. Cunningham, Alexander (2002) [1924]. Ancient Geography of India. Munshiram Manoharlal. പുറങ്ങൾ. 131–140. ISBN 8121510643. OCLC 54827171. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  9. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-19.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാരാണസി&oldid=3943509" എന്ന താളിൽനിന്ന് ശേഖരിച്ചത്