കാഞ്ചീപുരം
ദൃശ്യരൂപം
(Kanchipuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാഞ്ചീപുരം | |
---|---|
city | |
Montage image showing temple structures and a weaver Clockwise from top: Kanchi Kamakshi Amman Temple, Ekambareswarar Temple, Kailasanathar temple, a silk weaver in the city and Varadarajar Perumal Temple | |
Country | ഇന്ത്യ |
State | തമിഴ്നാട് |
District | കാഞ്ചീപുരം ജില്ല |
(2001) | |
• ആകെ | 1,53,140 |
• Official | തമിഴ് |
സമയമേഖല | UTC+5:30 (IST) |
PIN | 631501-631503 |
Telephone code | 044 |
വാഹന റെജിസ്ട്രേഷൻ | TN21 |
വെബ്സൈറ്റ് | kanchi |
തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയുടെ ആസ്ഥാനനഗരമാണ് കാഞ്ചീപുരം(காஞ்சிபுரம்). പാലാർ നദിയുടെ പോഷകനദിയായ വേഗാവതി നദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം എ. ഡി നാലാം നൂറ്റാണ്ടുമുതൽ ഒൻപതാം നൂറ്റാണ്ടുവരെ പല്ലവരുടെ തലസ്ഥാന നഗരമായിരുന്നു. കാഞ്ചീപുരം പട്ടിന് പ്രശസ്തമാണ് ഈ നഗരം. തെക്കേ ഇന്ത്യയിലെ അതിപ്രസിദ്ധ ശക്തിപീഠ ക്ഷേത്രമായ കാഞ്ചി കാമാക്ഷി ദേവി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ദിവ്യദേശങ്ങൾ എന്നറിയപ്പെടുന്ന മഹാവിഷ്ണു പ്രതിഷ്ഠയായുള്ള 108 ക്ഷേത്രങ്ങളിൽ പതിനാലെണ്ണം ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാഞ്ചീപുരം പട്ടിനും പ്രശസ്തമാണ് ഈ നഗരം.