കോലാപൂർ മഹാലക്ഷ്മി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahalakshmi Temple, Kolhapur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോലാപൂർ മഹാലക്ഷ്മി ക്ഷേത്രത്തിലെ ലക്ഷ്മീവിഗ്രഹം

മഹാരാഷ്ട്രയിലെ കോലാപൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ്‌ ശ്രീ മഹാലക്ഷ്മി ക്ഷേത്രം . ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള അനേക ശക്തി പീഠങ്ങളിൽ പ്രശസ്തമായ ഒന്നാണ് ഈ ക്ഷേത്രം. പുരാണങ്ങളിൽ എഴുതിയിട്ടുള്ളത് പ്രകാരം ശക്തി പീഠം എന്നത് ജഗദംബികയായ ആദിശക്തിയുടെ വാസസ്ഥലമാണ്. കോൽഹാപുരിൽ സ്ഥിതി ചെയ്യുന്ന ഈ ശക്തി പീഠം പ്രത്യേകമായി കുറിപ്പിട്ടുള്ള ആറു ശക്തി പീഠം ഉള്ള സ്ഥലങ്ങളിൽ ഒന്നാണ്. ഇവിടെ പ്രാർത്ഥന ചെയ്യുന്നവർ ജീവൻ മുക്തി അഥവാ മോക്ഷം ലഭിക്കുന്നുവെന്നും, അല്ലെങ്കിൽ അവരുടെ അഭിലാഷങ്ങൾ എല്ലാം പൂർണമായി കിട്ടുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ ഹൃദയ കമലത്തിൽ വസിക്കുന്ന ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ പ്രതിഷ്ഠ ഉള്ളത് കൊണ്ടാണ് ക്ഷേത്രത്തിന്റെ ഈ പേര് ലഭിച്ചത്. ദുർഗ്ഗയുടെ രണ്ടാമത്തെ പ്രധാന രൂപമാണ് മഹാലക്ഷ്മി. മഹാകാളി, മഹാസരസ്വതി എന്നിവയാണ് മറ്റു രണ്ട് രൂപങ്ങൾ. ഈ സ്ഥലത്തിൽ ശ്രീ മഹാവിഷ്ണുവും മഹാലക്ഷ്മിയും ലക്ഷ്മീനാരായണ ഭാവത്തിൽ വസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്നു.

പ്രത്യേകതകൾ[തിരുത്തുക]

ക്രി.വ. 700 നടുത്ത് കന്നട ചാലുക്യ സാമ്രാജ്യ വംശത്തിന്റെ സമയത്താണ്‌ ഈ ക്ഷേത്രം പണിതത്. ഒരു വലിയ കല്ല്‌ കൊണ്ട് ചെയ്ത തട്ടകത്തിൻ മുകളിൽ ആണ്, ഭഗവതിയുടെ മകുടം ധരിച്ച നാല് കരങ്ങൾ കൂടിയ മുത്തുക്കല്ലിൽ പണിഞ്ഞ വിഗ്രഹം ഏറ്റി വച്ചിരിക്കുന്നത്. ഈ വിഗ്രഹത്തിന്റെ തൂക്കം 40 കിലോഗ്രാം ആണ്‌. കരിങ്കലിനാൽ നിർമ്മിച്ച മഹാലക്ഷ്മിയുടെ വിഗ്രഹം 3 അടി ഉയരമുള്ളതാണ്‌. ക്ഷേത്രത്തിന്റെ ചുറ്റിയുള്ള ചുവരുകളിൽ ഒന്നിൽ ശ്രീ യന്ത്രത്തിന്റെ ചിത്രം വരച്ചു കാണുന്നു. വിഗ്രഹത്തിന്റെ പിൻ വശം, ഭഗവതിയുടെ വാഹനമായ സിംഹത്തിന്റെ ഒരു വിഗ്രഹം പണിഞ്ഞിട്ടുണ്ട്. മകുടത്തിൽ ശേഷ നാഗത്തിന്റെ മനോഹരമായ ഒരു ചിത്രവും കൊത്തിയിരിക്കുന്നത് കാണാം. അമ്മയുടെ നാല് കരങ്ങളിൽ മംഗളകരമായ വസ്തുക്കളെ പിടിച്ചു നില്കുന്നത് കാണാം. താഴ് വശത്ത് വലതു കരത്തിൽ ഒരു നാരങ്ങയുടനും, മേൽ ഭാഗത്ത് കരങ്ങളിൽ ഒരു വലിയ കൌമോധകി എന്ന ഗധയും, അതിന്റെ തല താഴെ നിലത്തിൽ മുട്ടുകയും, മേൽ വശമുള്ള ഇടത്ത് കൈയിൽ തടുക്കാനായി ഒരു കേടകവും പിന്നെ താഴെ ഇടതു വശത്തിൽ കരങ്ങളിൽ ഒരു പാന പാത്രം എന്ന കിണ്ണവും ധരിച്ചിട്ടുണ്ട്. മറ്റ് ഇടങ്ങളിൽ ഹിന്ദുക്കളുടെ വന്ദനയോഗ്യമായ വിഗ്രഹങ്ങൾ വടക്ക് ഭാഗം അല്ലെങ്കിൽ കിഴക്ക് വശം നോക്കി നില്കുന്നത് പോലെ അല്ലാതെ, ഈ സ്ഥലത്തിൽ അമ്മയുടെ വിഗ്രഹം പടിഞ്ഞാറ് നോക്കിയാണ് നില കൊള്ളുന്നത്‌ എന്നത് മറ്റൊരു പ്രത്യേകതയാണ്‌. പടിഞ്ഞാറ് വശത്തുള്ള ചുവരിൽ ഒരു ചെറിയ ജന്നലുണ്ട്, അതിൽ കൂടി സൂര്യ കിരണങ്ങൾ കടന്നു വന്നു വർഷം തോറും മൂന്ന് ദിവസം അതായതു മാർച്ച്‌ മുതൽ സെപ്തംബർ മാസങ്ങളിൽ 21 ആം തിയതികളിൽ അമ്മയുടെ വിഗ്രഹത്തിൽ വന്നു വിഴുന്നു.

ഈ ക്ഷേത്രത്തിന്റെ അകത്ത് നവഗ്രഹങ്ങൾ, സൂര്യൻ, മഹിഷാസുരമർധിനി, വിട്ടാൽ-രക്മായി, പരമശിവൻ, വിഷ്ണു, തുല്ജാ ഭവാനി തുടങ്ങി മറ്റു പ്രതിഷ്ഠകളും ഉണ്ട്. ഈ വിഗ്രഹങ്ങളിൽ ചില 11-ആം നൂറ്റാണ്ടിൽ പണിതതാണ്‌. ചിലത് ഈയിടെ നിർമിച്ചതാണ്. ക്ഷേത്രത്തിന്റെ അടുത്ത് തന്നെ വിശ്വേശ്വര മഹാദേവന്റെ ഒരു ചെറിയ ക്ഷേത്രവും നില കൊള്ളുന്നു. അതിന്റെ വശത്തിൽ മണികർണിക കുണ്ഡം എന്ന പേരിൽ ഒരു കുളമുമുണ്ട്.

വഴിപാടുകൾ[തിരുത്തുക]

എല്ലാ ദിവസവും ഈ ക്ഷേത്ത്രത്തിൽ 5 പൂജകൾ നടത്തുന്നുണ്ട്. കാലത്തെ 5 മണിക്ക് തന്നെ, സുപ്രഭാതവും, ശ്ലോകങ്ങൾ ചൊല്ലിയും, തീപ്പന്തങ്ങൾ വെച്ചുകൊണ്ട് അമ്മയെ എഴുന്നേല്പ്പിക്കുന്ന പൂജകൾ നടത്തുന്നു. രണ്ടാമത്തെ പൂജ കാലത്ത് 8 മണിക്ക് 16 വിധ പൂജാ സല്കാരങ്ങൾ പണിഞ്ഞു ശോടോപചാര പൂജകൾ നിവൃത്തി ചെയ്യുന്നു. പിന്നെ ഉച്ച തിരിഞ്ഞ പൂജയും, വൈകുന്നേര പൂജകളും നടത്തുന്നു. രാത്രിയിൽ ഷെജാരതി പൂജകളോടെ ഒരു ദിവസത്തെ പൂജകൾ കഴിയുന്നു.

പ്രത്യേക ദിവസങ്ങൾ[തിരുത്തുക]

എല്ലാ വെള്ളിയാഴ്ചകളിലും ഉത്സവ ഭഗവതിയുടെ വിഗ്രഹം ധരിച്ചു ക്ഷേത്രത്തിന്റെ പ്രകാരം മൂന്ന് പ്രാവശ്യം വലം വക്കുന്ന ചടങ്ങ് നടത്തുന്നു. ഇത് എല്ലാ പൗർണ്ണമി ദിവസങ്ങളിലും ആചരിക്കുന്നു.

ഉത്സവം[തിരുത്തുക]

സൂര്യന്റെ കിരണങ്ങൾ കൂടി ബഹുമാന പൂർവ്വം ലോക മാതാവായ മഹാലക്ഷ്മി മാതാവിനെ കാണാൻ വന്നു ദർശനം ചെയ്ധുന്നുവെന്നും, മനുഷ്യ ജീവിതം അമ്മയുടെ കരുണ മറ്റും വാത്സല്യതിന്റെ ചുവടുകളിൾ വെളിച്ചത്തെയും സൌഭാഗ്യതൈയും നേടുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഈ വിധത്തിൽ സൂര്യകിരണങ്ങൾ വിഗ്രഹത്തിൽ പതിക്കുന്നത് കോൽഹാപുരിൽ നില കൊണ്ടുള്ള മഹാലക്ഷ്മി ക്ഷേത്രത്തെ പണിഞ്ഞ ശില്പികളുടെ പ്രസിദ്ധമായ കൗശലവൈദഗ്ദ്യത്തിന്‌ തെളിവാണ്‌. സൂര്യന്റെ കിരണങ്ങൾ ലോക മാതാ മഹാ ലക്ഷ്മിയിന്റെ പാദ കമലങ്ങളിൽ ശരണം അടയുന്ന വിധത്തിൽ നിർമ്മിച്ചത്‌ അത്ഭുത പൂർവ്വം തന്നെയാണ്. ഭക്തന്മാർ ആയിരക്കണക്കിൽ ഈ ഉത്സവ സമയത്തിൽ ഈ കാഴ്ച 'കിരനോത്സവം' എന്ന പേരിൽ കൊണ്ടാടുന്നു.

പ്രതി വർഷവും ഈ ഉത്സവം താഴെ കുറിച്ച ദിവസങ്ങളിൽ വൈകുന്നേരം ആഘോഷിക്കുന്നു: 31 ജനുവരി, 1 ഫെബ്രുവരി, 2 ഫെബ്രുവരി, 9 നവംബർ , 10 നവംബർ , 11 നവംബർ.

എല്ലാ വർഷവും സൂര്യ ഭഗവാൻ ലോക മാതാ മഹാലക്ഷ്മിയൈ കണ്ടു അനുഗ്രഹം നേടി വരുന്നതാണ് പതിവ് . രധസപ്തമി ദിവസത്തിന്റെ അടുത്തായിട്ടു ജനവരി മാസത്തിൽ ഈ ഉത്സവം കൊണ്ടാടുന്നു. ഇതു മൂന്ന് ദിവസങ്ങൾ ആഘോഷിക്കും. ഒന്നാം ദിവസം, സൂര്യ കിരണങ്ങൾ അമ്മയുടെ പാദ ചുവടുകളിലും, രണ്ടാം ദിവസം അമ്മയ്ടെ ഇട ഭാഗത്തും, മൂന്നാമത്തെ ദിവസം അമ്മയുടെ മുഖ മണ്ഡലത്തിലും കിരണങ്ങൾ സ്പർശം ചെയ്യുന്നതാന്. പേശാവർ രാജാക്കമ്മാർ അതിനു ശേഷം ക്ഷെത്രത്തിന്റെ മരാമത്ത് പണിയുടെ ചുമതല ഏറ്റെടുത്തു. ഭാരതത്തിന്റെ ഇപ്പകുതിയിൽ വർഷ ക്കണക്കിൽ ആക്രമണം നടന്നുവന്നതാൽ, ഇവിടെ കാണുന്ന പല വിഗ്രഹങ്ങൾ നശിച്ചു, ഈ വിഗ്രഹങ്ങളെ നാം ഇന്നും ഇവിടെ കാണാം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]