Jump to content

ഗിയാന്യാർ റീജൻസി

Coordinates: 8°32′38.76″S 115°19′31.66″E / 8.5441000°S 115.3254611°E / -8.5441000; 115.3254611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gianyar Regency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗിയാന്യാർ റീജൻസി

Kabupaten Gianyar
ᬓᬩᬸᬧᬢᬾᬦ᭄ᬕᬶᬳᬜᬃ
Official seal of ഗിയാന്യാർ റീജൻസി
Seal
Motto(s): 
Dharma Raksata Raksita
Location Gianyar Regency
Location Gianyar Regency
Coordinates: 8°32′38.76″S 115°19′31.66″E / 8.5441000°S 115.3254611°E / -8.5441000; 115.3254611
Country ഇന്തോനേഷ്യ
Province Bali
തലസ്ഥാനംഗിയാന്യാർ
ഭരണസമ്പ്രദായം
 • റീജന്റ്Anak Agung Gde Agung Bharata
വിസ്തീർണ്ണം
 • ആകെ368 ച.കി.മീ.(142 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ470,380
 • ജനസാന്ദ്രത1,300/ച.കി.മീ.(3,300/ച മൈ)
സമയമേഖലUTC+8 (WITA)
ഏരിയ കോഡ്+62 361
വെബ്സൈറ്റ്www.gianyarkab.go.id

ഇന്തോനേഷ്യയിലെ ബാലിയിലുള്ള ഒരു റീജൻസിയാണ് ഗിയാന്യാർ റീജൻസി (കബൂപതെൻ). 368 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട് ഈ റീജൻസിക്ക്. ഇത് ബാലിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രണ്ടാമത്തെ ജില്ലയാണ് (ബഡുങ്ങ് ജില്ലയാണ് ഒന്നാമത്). 470,447[1] ആണ് ഇവിടത്തെ ജനസംഖ്യ. ഗിയാന്യാർ തന്നെയാണ് റീജൻസി തലസ്ഥാനം. 480,447 ജനങ്ങളെ 2011 ഏപ്രിലിൽ നടന്ന സിവൽ രെജിസ്ട്രി സർവ്വേ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 469,929 പേർ ഹിന്ദുക്കളാണ്.[2]

ബാലി ദ്വീപിലെ മദ്ധ്യഭാഗത്തായാണ് ഗിയന്യാർ റീജൻസി സ്ഥിതിചെയ്യുന്നത്. ഡെൻപസർ നഗത്തിൽ നിന്ന് 33. കിലോമീറ്റർ അകലെയാണ് ഗിയാന്യാർ റീജൻസി സ്ഥിതിചെയ്യുന്നത്. ഗിയാന്യാർ നഗരമാണ് ഗിയാന്യാർ റീജൻസിയുടെ ജില്ലാ തലസ്ഥാനം.

ഗിയാന്യാർ റീജൻസിയിലെ ഉബുദ് പട്ടണം കലയുടെയും വിനോദസഞ്ചാരത്തിന്റെയും കേന്ദ്രമാണ്. ബാലിയിലെ ചിത്രകലയുടെയും ശില്പകലയുടെയും ആസ്ഥാനം ഗിയാന്യാർ റീജൻസിയാണെന്ന് പറയാം.

ഗിയാന്യാറിലെ രാജാക്കന്മാർ

[തിരുത്തുക]
  • അ‍‍ഡിപട്ടി ഇ‍ഡ ഡാലെം ക്രെസ്ന കെപാകിസാൻ (1350-1380 AD)
  • ഇഡ ഡാലെം കെടുട് ൻഗുലെസിർ (1380-1460 AD)
  • ഇ‍ഡ ഡാലെം വടുറെൻഗ്ഗോങ്ങ് (1460-1550 AD)
  • ഇഡ ഡാലെം സഗെനിംഗ് (1580-1625 AD)
  • ഇഡ ഡാലെം ഡിംഡെ (1625-1651 AD)
  • ഇഡ അനക് അഗുങ് ഗഡേ അഗുങ് (1921-1999)

കോണ്ടോട്ടലുകളുടെയും അപ്പാർട്ട്മെന്റുകളുടെയും നിരോധനം

[തിരുത്തുക]

ബാലിയിലെ ഏറ്റവും ധനസമ്പന്നമായ റീജൻസികളാണ് ബഡുങ് റീജൻസി, ഡെൻപസർ, ഗിയാന്യാർ റീജൻസിഎന്നിവ. ഇവയുടെ ധനത്തിന്റെ ഭൂരിഭാഗവും വിനോദസഞ്ചാരത്തിൽ നിന്നാണ് ലഭിക്കുന്നത്. 2012 ഫെബ്രുവരിയിൽ ഗിയാന്യാർ റീജൻസിയിൽ പുതിയ കോണ്ടോട്ടൽ (കോണ്ടോമിനിയം ഹോട്ടൽ) കളുടെയും അപ്പാർട്ട്മെന്റുകളുടെയും നിർമ്മാണം നിരോധിച്ചു. എന്നാൽ ഇവ വിനോദസഞ്ചാരികളുടെ ഇടയിൽ വളരെ പ്രചാരമുള്ളവയായിരുന്നു. ബഡുങ് റീജൻസിയിലേക്കാളും ഡെൻപസറിലേക്കാളും ഇവിടെ ഇവയ്ക്ക് വിനോദസഞ്ചാരികളിൽനിന്ന് വലിയതോതിലുള്ള ആവശ്യം ഉയർന്നിരുന്നു. എന്നിട്ടു ഗിയാന്യാർ റീജൻസി നിരോധനത്തിനായുള്ള തീരുമാനമെടുത്തു. ഇത് ഇവിടെയുള്ള ലോക്കൽ സംരംഭകരെ സംരക്ഷിക്കുന്നതിനായിരുന്നു.[3]

വിനോദസഞ്ചാരം

[തിരുത്തുക]

നഗരത്തിന്റെ വടക്ക് സ്ഥിതിചെയ്യുന്ന പുര ഡാലെം എന്ന അമ്പലം വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. ഗിയന്യാർ റീജൻസിയിൽ പ്രകൃതിഭംഗി പ്രദാനം ചെയ്യുന്ന കാർഷിക മേഖലയുണ്ട്. ഇവിടെ അനേകം കാർഷിക പ്ലാന്റേഷനുകളും പ്രവർത്തിക്കുന്നു. മണൽ ശില്പങ്ങൾ നിർമ്മിക്കുന്ന പ്രധാനപ്പെട്ട ഗ്രാമങ്ങളാണ് ബടുബുലാൻ, സിങ്കപ്പടു എന്നീ ഗ്രാമങ്ങൾ. സെലുക്ക് ഗ്രാമം സ്വർണ്ണംകൊണ്ടും വെള്ളികൊണ്ടും നിർമ്മിക്കുന്ന ആഭരണങ്ങൾക്ക് പ്രസിദ്ധമാണ്. ബടുവൻ, ഉബുദ്എന്നീപട്ടണങ്ങൾ ചിത്രകലയ്ക്ക് പേരുകേട്ടതാണ്.

നഗരഭരണം

[തിരുത്തുക]

റീജൻസി ഏഴ് ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവ കെകമാടൻ എന്ന് അറിയപ്പെടുന്നു. താഴെക്കാണുന്ന ജില്ലകളുടെ പട്ടിക 2010 ലെ കാനേഷുമാരി അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

  • സുഖാവതി 110,429
  • ബ്ലാബൗത്ത് 65,875
  • ഗിയാന്യാർ 86,843
  • ടംപക്സിരിംഗ് 45,818
  • ഉബുദ് 69,323
  • ടെഗെല്ലാലങ്ങ് 50,325
  • പയൻഗ്യാൻ 41,164

ഗിയന്യാർ റീജൻസിയുടെ സിവിൽ രജിസ്റ്റർ പ്രകാരം ഇവിടെ 480,447 പേർ താമസിക്കുന്നു. ഇവയിൽ 2012 ലെ കണക്ക് പ്രകാരം 97.8% ഹിന്ദുക്കളാണ്.[4]

കെരമാസ് ബീച്ച്

[തിരുത്തുക]

ബ്ലബൗത്ത് ജില്ലയിലാണ് കറുത്ത മണൽ നിറഞ്ഞ കെരമാസ് ബീച്ച്. കെരമാസ് ബീച്ചിൽ അനേകം അന്താരാഷ്ട്ര സർഫിങ്ങ് മത്സരങ്ങൾ നടക്കാറുണ്ട്. ഇവിടെ വളരെ പരിമിതമായ റോഡ് സൗകര്യങ്ങൾ മാത്രമേയുള്ളൂ. പാർക്കിംഗ് സ്ഥലങ്ങൾ ഇല്ല. 18-29 ജൂൺ 2013 ൽ കെരമാസ് ബീച്ചിൽ അസോസിയേഷൻ ഓഫ് സർഫിങ്ങ് പ്രൊഫഷണൽസിന്റെ 2013 മെൻസ് വേൾഡ് ചാമ്പ്യൻഷിപ്പ് ടൂർ ഷെ‍ഡ്യൂൾ ഉണ്ടായിരുന്നു. [5][6]

കായികം

[തിരുത്തുക]

ബാലി യുണൈറ്റഡ് എന്ന ഫുട്ബോൾ ക്ലബ്ബിന്റെ കേന്ദ്രം ഇവിടെയാണ്. ഇത് ലിഗ 1 ൽ കളിക്കുന്നു. ഈ ടീം ഈസ്റ്റ് കലിമന്താനിലെ സമരിന്റയിൽ നിന്ന് ബാലിയിലെ ഗിയാന്യാറിലേക്ക് മാറ്റപ്പെട്ടതാണ്. ബാലിയുണൈറ്റഡിലെ പ്രധാന കമ്മീഷണറായ ഹർബിയാൻസ്യാഹ് ഹനഫിയാഹ് സ്വയം താത്പര്യമെടുത്ത് ഈ ടിമിന്റെ പേര് മാറ്റുകയും ഇവിടേക്ക് സ്ഥലം മാറ്റം നടത്തുകയും ചെയ്തു. ഇന്തോനേഷ്യയിലെ എറ്റവും ഉയർന്ന ലെവലിലെ ഫുട്ബോൾ മത്സരത്തിൽ ബാലിയിൽ നിന്ന് പ്രതിനിധികളില്ലാതെവന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് അദ്ദേഹം വിശദീകരിച്ചത്. മസമരിന്റയിലെ ലോക്കൽ ആരാധകർ പുസമാനിയ ബോർണിയോ എഫ്. സി. യെയാണ് ഈ ടീമിനേക്കാൾ പിൻതുണയ്ക്കുന്നത് എന്നതാണ് ഈ പേരുമാറ്റത്തിനും സ്ഥലം മാറ്റത്തിനുമുള്ള മറ്റൊരു പ്രധാന കാരണം.

അവലംബങ്ങൾ

[തിരുത്തുക]
  1. "Archived copy" (PDF). Archived from the original (PDF) on 2010-11-13. Retrieved 2012-03-25.{{cite web}}: CS1 maint: archived copy as title (link)
  2. "Archived copy". Archived from the original on 2012-11-11. Retrieved 2012-11-24.{{cite web}}: CS1 maint: archived copy as title (link)
  3. "Gianyar bans new condotels, apartments". February 17, 2012.
  4. "Archived copy". Archived from the original on 2012-11-11. Retrieved 2012-11-24.{{cite web}}: CS1 maint: archived copy as title (link)
  5. "Better facilities required for Keramas Beach". June 7, 2013. Archived from the original on October 6, 2013.
  6. "2013 Oakley Bali Pro". World Surf League. June 2013. Retrieved December 12, 2015.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Vickers, Adrian (1995), Gianyar Regency. taken from Oey, Eric (Editor) (1995). Bali. Singapore: Periplus Editions. p. 115. ISBN 962-593-028-0. {{cite book}}: |first= has generic name (help)

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗിയാന്യാർ_റീജൻസി&oldid=3971229" എന്ന താളിൽനിന്ന് ശേഖരിച്ചത്