നെല്ലൈയപ്പർ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nellaiappar Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nellaiappar Temple
Swami Nellaiappar Thirukovil
അടിസ്ഥാന വിവരങ്ങൾ
സ്ഥലംTirunelveli
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിSwami Nellaiappar (Shiva) Kanthimathi amman (Parvathi)
ആഘോഷങ്ങൾAani Brahmostavam, Aadi Pooram l, Avani Moola Utsavam, Puratasi Golu Darbar, Iypasi Thirukalyanam, Iypasi Visu, Kandha Shasti, Karthigai Thiruvananthal, Margazhi Thiruvathirai, Thai Poosam Theerthavari, Thai Amavasya, Masi Sivarathri, Panguni Uthram, Chitirai Pournami Theerthavari, Vasanthosthavam, Vaikasi Sheerabhishegam, Koratham, Visagam.
ജില്ലTirunelveli
സംസ്ഥാനംTamil Nadu
രാജ്യംIndia
വെബ്സൈറ്റ്http://kanthimathinellaiappar.tnhrce.in/
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംDravidian architecture
സ്ഥാപകൻEarly Pandyas
പൂർത്തിയാക്കിയ വർഷം700 CE
മുഖവാരത്തിന്റെ ദിശEast

ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് നെല്ലൈയപ്പർ ക്ഷേത്രം. ശിവൻ നെല്ലൈയപ്പർ എന്നപേരിലും വേണുവാണനാഥർ എന്നും അറിയപ്പെടുന്നു. ഭക്തർ പാർവ്വതിയെ കാന്തിമതി അമ്മൻ ആയി ചിത്രീകരിച്ചിരിക്കുന്നു. തിരുനെൽവേലി ജില്ലയിലെ താമിരഭരണി നദിയുടെ വടക്കൻ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏഴാം നൂറ്റാണ്ടിൽ നായനാർമാർ എന്നറിയപ്പെടുന്ന തമിഴ് കവികളായ എഴുത്തുകാർ രചിച്ച തമിഴ് ശൈവ കാനോനിക കൃതികളായ തേവാരത്തിൽ, പാടൽ പെട്ര സ്ഥലമായി വർണ്ണിച്ചിട്ടുണ്ട്. ക്ലാസിക്കൽ ഡാൻസിന്റെയും മറ്റു വിവിധ കലാ രൂപങ്ങളുടെയും ഒരു പ്രധാന കേന്ദ്രമാണിത്.

തമിഴ്നാട് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ശിവ ക്ഷേത്രമായ നെല്ലൈയപ്പർ ക്ഷേത്രം തിരുനെൽവേലിക്കു നടുവിലായി നില കൊള്ളുന്നു. എ ഡി 700-ൽ പാണ്ഡ്യൻമാർ പണി കഴിപ്പിച്ച ഈ ക്ഷേത്രത്തിൽ പരമശിവന്റെയും പാർവ്വതി ദേവിയുടെയും രണ്ടു വലിയ ആരാധനാലയങ്ങൾ കാണാം. പതിനേഴാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച സങ്കിലി മണ്ഡപവുമായി ഇവ ബന്ധപ്പെട്ടു കിടക്കുന്നു.[1]

ചരിത്രം[തിരുത്തുക]

ഇവിടെയുള്ള ക്ഷേത്രഗോപുരങ്ങളും ഏതാണ്ട് പതിനേഴാം നൂറ്റാണ്ടിൽ തന്നെ നിർമ്മിക്കപ്പെട്ടതാണ്. ഐതിഹ്യങ്ങൾ പ്രകാരം ഭഗവാൻ പരമശിവൻ താണ്ഡവ നൃത്തമാടിയിട്ടുള്ള സ്ഥലങ്ങളിൽ ഒന്നാണിത്. അതിന്റെ ഓർമ്മയെന്നോണം ഒരു താമിര അമ്പലം ഇതിനുള്ളിലായി കാണാം.

അവലംബം[തിരുത്തുക]

  1. Dunne, Aidan (1985). "Ten Limerick Artists, Temple Bar Gallery, Dublin. 7-23 November, 1984". Circa (20): 24. doi:10.2307/25556937. ISSN 0263-9475.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെല്ലൈയപ്പർ_ക്ഷേത്രം&oldid=4012451" എന്ന താളിൽനിന്ന് ശേഖരിച്ചത്