ശൈവമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശൈവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പ്രാചീന ദ്രാവിഡനാഗരികതയുടെ സംഭാവനയാണ്‌ "ശൈവമതം". ബ്രഹ്മം, ആത്മാവ്‌, പരമാത്മാവ്‌ എന്നീ വാക്കുകളുടെ വിവക്ഷക്കു മുമ്പു തന്നെ ഈ അർത്ഥം വരുന്ന "ശിവം" എന്ന വാക്ക്‌ ഉപയോഗിക്കുക എന്നതാണ്‌ ശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണം. സൃഷ്ടി, സ്ഥിതി, ലയം എന്നിവ ശിവത്തിന്റെ അസ്തിത്വ നിയമമാണ്‌. ശിവനെ "അഷ്ടമൂർത്തി" എന്നു വിളിക്കുന്നു. പരമശിവനാണ് ഇവരുടെ ആരാധനാ മൂർത്തി. ബ്രഹ്‌മാവ്‌, വിഷ്ണു തുടങ്ങിയ ദേവതകൾ ശിവന്റെ മറ്റ് ഭാവങ്ങളായി സങ്കല്പിക്കപ്പെട്ടു.

ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളിലും സൂര്യൻ ,ചന്ദ്രൻ എന്നിവയിലും മനുഷ്യശരീരത്തിലും ശിവം (ദൈവം) സ്ഥിതി ചെയ്യുന്നു. ശൈവസിദ്ധാന്തമനുസ്സരിച്ചു 96 തത്ത്വങ്ങൾ ഉണ്ട്‌. കൂടാതെ ഭസ്മലേപനം, തപോവേഷം, യോഗ്യമല്ലാത്ത വേഷങ്ങൾ, തപോനിന്ദ കൊണ്ടൂണ്ടാകുന്ന ദോഷങ്ങൾ, മുദ്രകൾ, തീർഥം,ദുരാചാരം, ഭിന്നമതദ്വേഷം കൊണ്ടുള്ള ദോഷം തുടങ്ങിയ വിഷയങ്ങളും ശൈവസിദ്ധാന്തത്തിലുണ്ട്‌. ശാക്തേയമതവുമായി വളരെ അടുത്ത ബന്ധമുള്ള ഒന്നാണിത്. ഗൃഹസ്ഥാശ്രമിയായ ഒരാൾക്കു സ്വന്തം വീടു വിട്ടു പോകാതെ സ്വകർമ്മം ധർമ്മാനുസരണം ചെയ്തു കൊണ്ട്‌ തൽസ്ഥാനത്തിരുന്നു അനുഷ്ടിക്കുന്നതിന്‌ ശിവരാജയോഗം എങ്ങനെ പരിശീലിക്കാമെന്ന്‌ തൈക്കാട്‌ അയ്യാസ്വാമികൾ ശിഷ്യരെ പഠിപ്പിച്ചു.

ശൈവമത ശാഖകൾ[തിരുത്തുക]

പുരാതന ഭാരതത്തിൽ ജന്മമെടുത്ത ശൈവമതം കാലക്രമേണെ മൂന്നു പ്രധാന ശാഖകളായി രൂപം പ്രാപിച്ചതായി കാണാം. ഉത്തര ഭാരതത്തിൽ പ്രചരിച്ച കാശ്മീർ ശൈവം, ദക്ഷിണ ഭാരതത്തിൽ പ്രധാനമായും കർണ്ണാടകയിൽ പ്രചരിച്ച വീരശൈവ ധർമ്മം, തമിഴ്നാട്ടിൽ വികസിതമായ ശൈവ സിദ്ധാന്തം എന്നിവയാണവ. ഈ ശാഖകളിൽ എല്ലാം അടിസ്ഥാനപരമായി ഒരേ തത്ത്വങ്ങളും ഒരേ ആരാധനകളുമാണ് പ്രചരിച്ചിരുന്നതെങ്കിലും ആചാരക്രമങ്ങളിൽ കാലദേശങ്ങൾക്കനുസൃതമായി ചില വ്യത്യാസങ്ങൾ നിലവിൽ വന്നു.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശൈവമതം&oldid=2825157" എന്ന താളിൽനിന്നു ശേഖരിച്ചത്