തിരുമലൈ ക്ഷേത്രം

Coordinates: 8°56′53.7″N 77°16′29.84″E / 8.948250°N 77.2749556°E / 8.948250; 77.2749556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thirumalai Kovil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

8°56′53.7″N 77°16′29.84″E / 8.948250°N 77.2749556°E / 8.948250; 77.2749556

തിരുമലൈ ക്ഷേത്രം, പൺപൊഴി

തമിഴ്നാട്ടിൽ തിരുനെൽ‌വേലി ജില്ലയിലെ തെങ്കാശി താലൂക്കിൽ പൺപൊഴി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു മുരുകൻ ക്ഷേത്രമാണ് തിരുമലൈ ക്ഷേത്രം. കേരളവുമായി പങ്കുവെക്കുന്ന അതിർത്തിയ്ക്കടുത്തു് പശ്ചിമഘട്ടത്തിൽ ഒരു ചെറിയ കുന്നിൻമുകളിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മുരുകൻ‍, തിരുമലൈ മുരുകൻ എന്നും തിരുമലൈ കുമാരസ്വാമി എന്നും അറിയപ്പെടുന്നു. ഇതുകൊണ്ടുതന്നെ, ക്ഷേത്രസമീപത്തുള്ള സ്ഥലവാസികൾക്കിടയിൽ 'തിരുമലൈ' എന്ന പേരുള്ള നല്ലൊരു സംഖ്യയുണ്ടു്. ഈ ക്ഷേത്രത്തിലെ ഒരു ഭാഗത്തു തന്നെയായി 'തിരുമലൈ ഭഗവതി അമ്മന്റെ' നടയും സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രം വിശാഖം നക്ഷ്രത്തിൽ പിറന്നവർക്ക് വിശേഷമായ ഒരു ബക്തി സ്ഥലം ആണ്. ഈ ക്ഷേത്രത്തിന് ചുറ്റും കുറെ തെങ്ങിൻതോപ്പുകളും ചെറിയ ഗ്രാമങ്ങളുമുണ്ടു്. അതു കൊണ്ട് മലയുടെ ഉച്ചിയിൽ നിന്നും കാണുന്ന കാഴ്ച വളരെ മനോഹരമാണു്. ഈ ക്ഷേത്രത്തിലേക്ക് 625 പടികൾ ആണ് ഉള്ളത്. ഇപ്പോൾ റോഡ്പാതയും മല അടിവാരത്തിൽ നിന്നും ബസ് സർവീസ് ഉം ഉണ്ട്. ഈ ക്ഷേത്രം പണി കഴിപ്പിച്ചത് തിരുവരുചേൽവർ ശിവകാമി അമ്മെയ്യാർ ആണ്.

"https://ml.wikipedia.org/w/index.php?title=തിരുമലൈ_ക്ഷേത്രം&oldid=3941160" എന്ന താളിൽനിന്ന് ശേഖരിച്ചത്