മഹാ മൃത്യുഞ്ജയ മന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാ മൃത്യുഞ്ജയ മന്ത്രം(സംസ്കൃതം: महामृत्युंजय मंत्र, Mahāmṛtyuṃjaya Mantra) ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണ്. ഇതിൽ ഭഗവാൻ ശിവശങ്കരനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം. ഈ മന്ത്രം യജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളിലും ഈ മന്ത്രം അറിയപ്പെടാറുണ്ട്.

ഐതിഹ്യം[തിരുത്തുക]

പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷി മുഖാന്തരമാണ് ലോകമറിഞ്ഞത്. ലോകത്തിൽ മൃത്യുഞ്ജയ മന്ത്രം അറിഞ്ഞിരുന്ന ഒരേ ഒരു വ്യക്തിയായിരുന്നു ഋഷി മാർക്കണ്ഡേയൻ. ഒരിക്കൽ ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇപ്രകാരമാണ് രഹസ്യമായിരുന്ന മന്ത്രം ലോകമറിഞ്ഞത്.

പിന്നീട് പാർവതി മാതാവിന്റെ ബാല്യാവസ്ഥയിൽ മാർക്കണ്ടേയ ഋഷി തന്റെ ബാല്യ അവസ്ഥയിലുള്ള കഥയും പറഞ്ഞു കൊടുക്കുന്നു. ഇത് കേട്ട പാർവതി മാതാവ് ഈ മന്ത്രം ഋഷി പറഞ്ഞു കൊടുക്കാതെ തന്നെ ഉരുവിടുന്നു. അവിടുന്ന് സ്വയം ആദി പരാശക്തി ആണ് പാർവതി. അപ്പോൾ മുൻഅവതാരത്തിൽ സതി ആയി വന്ന അമ്മയെ ചന്ദ്രന്റെ മരണത്തിൽ താൻ പറഞ്ഞത് ആണ് ഈ കാര്യം എന്ന് മാർക്കണ്ടേയ ഋഷി സ്മരിക്കുന്നു.

വിഹഗ വീക്ഷണം[തിരുത്തുക]

ഇതാണ് മഹാ മൃതുഞ്ജയ മന്ത്രം:


 • ॐ, ഓം = ഓംകാരം, പ്രണവമന്ത്രം
 • ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ
 • യജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു
 • സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ
 • പുഷ്ടി = പുഷ്ടി, അഭിവൃദ്ധി
 • വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്
 • ഉർവാരുകം= മത്തങ്ങ, പൂഷണിക്ക)
 • ഇവ = പോലെ
 • ബന്ധനാത് = ബന്ധനത്തിൽ നിന്ന്

(മത്ത്ങ്ങയെ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, നിഷ്പ്രയാസം എന്നർത്ഥം.) (ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു.)

 • മൃത്യോഃ = മരണത്തിൽ നിന്ന്
 • മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക
 • മാ = അല്ല
 • അമൃതാത് = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന്

( മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും)


അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഹാ_മൃത്യുഞ്ജയ_മന്ത്രം&oldid=3922500" എന്ന താളിൽനിന്ന് ശേഖരിച്ചത്