ശിവതാണ്ഡവസ്തോത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശിവതാണ്ഡവ സ്തോത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

'ശിവതാണ്ഡവസ്തോത്രം' പൗരാണിക ഭാരതീയ സംസ്കാരത്തിലെ ഒരു സ്തോത്രമാണ്. ഭഗവാൻ പരമശിവനെ സ്തുതിച്ചു കൊണ്ടുള്ള ഒരു സ്തോത്രമാണ് ഇത്. ഇത് രചിക്കപ്പെട്ടത് വിശ്രവസ് മുനിയുടെ പുത്രനായ രാവണനാലാണ് എന്ന് വിശ്വസിക്കപ്പെടുന്നു.

ഉത്ഭവ കഥ[തിരുത്തുക]

ഒരിക്കൽ പുഷ്പകവിമാനത്തിൽ ആകാശമാർഗ്ഗം സഞ്ചരിക്കുകയായിരുന്ന രാവണൻ കൈലാസത്തിന്റെ നേരെയെത്തുകയും കൈലാസത്തിന്റെ കാവൽക്കാരനായ നന്ദികേശ്വരനാൽ തടയപ്പെടുകയും ചെയ്തു. സ്വന്തം ശക്തിയിൽ അമിതവിശ്വാസമുണ്ടായിരുന്ന രാവണൻ കൈലാസം എടുത്ത് അമ്മാനമാടുവാൻ തുനിഞ്ഞു. അതിനായി തന്റെ ഇരുപത് കൈകളും കൈലാസത്തിനു ചുവട്ടിൽ ഉറപ്പിച്ച് കൈലാസത്തെ ഉയർത്താൻ ശ്രമിക്കുകയും ആ അവസരത്തിൽ പരമശിവൻ കാലിന്റെ തള്ളവിരലാൽ കൈലാസത്തെ താഴേക്ക് അമർത്തുകയും ചെയ്തു.

ഇരുപത് കൈകളും കൈലാസത്തിനു കീഴിൽ ഞെരിഞ്ഞ രാവണൻ ശിവനെ പ്രീതിപ്പെടുത്താനായി നിമിഷകവിതയായി രചിച്ചതാണ് ശിവതാണ്ഡവസ്തോത്രം എന്ന് വിശ്വസിക്കപ്പെടുന്നു. സ്തോത്രജപത്തിൽ സന്തുഷ്ടനായ ശിവൻ രാവണനെ സ്വതന്ത്രനാക്കി, ഹിന്ദു പുരാണങ്ങളിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ചന്ദ്രഹാസം എന്ന വാൾ നൽകി അനുഗ്രഹിച്ചു എന്ന് പുരാണങ്ങൾ പറയുന്നു.

'പഞ്ചചാമരം' എന്ന സംസ്കൃതവൃത്തത്തിൽ എഴുതപ്പെട്ടതാണ് ഈ കൃതി. ഒരു വരിയിൽ പതിനാറ് അക്ഷരങ്ങൾ വരുന്ന വൃത്തമാണിത്.

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ശിവതാണ്ഡവസ്തോത്രം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ശിവതാണ്ഡവസ്തോത്രം&oldid=2600857" എന്ന താളിൽനിന്നു ശേഖരിച്ചത്