ഗംഗാദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗംഗ
Ganga Kalighat 1875.jpg
ഗംഗാദേവി
Sanskrit Transliteration गंगा
Mount മുതല

ഹിന്ദു ദേവത; ഹിന്ദുമത വിശ്വാസ പ്രകാരം ശാന്ത ഭാവങ്ങളോടുകൂടിയ ദേവിയായി ഗംഗാദേവിയെ കരുതുന്നു. അതുപോലെതന്നെ ഗംഗാദേവിയുടെ ജനനത്തിന് പുരാണങ്ങളിലും ഇതിഹാസങ്ങളിലുമായി നിരവധി ഐതിഹ്യങ്ങൾ പറയപ്പെടുന്നുണ്ട്. വൈഷ്ണവിശ്വാസപ്രകാരം ബ്രഹ്മദേവന്റെ കമണ്ഡലുവിൽ നിന്നും ഗംഗാദേവി ജനിച്ചതായി കരുതുന്നു. മഹാവിഷ്ണുവിന്റെ വാമനവതാര കാലത്ത് ഭൂമി അളന്നതിനുശേഷം സ്വർഗ്ഗവും സത്യലോകവും അളക്കാനായി ഉയർത്തിയ വാമനന്റെ പാദത്തെ ബ്രഹ്മദേവൻ തന്റെ കമണ്ഡലുവിനാൽ അഭിഷേകം ചെയ്യുകയും പാദത്തിൽ നിന്നും ഒഴുകിയ നദിയാണ് ഗംഗ എന്നും കരുതുന്നു.

ആകാശ ഗംഗ[തിരുത്തുക]

ഗംഗാദേവി ഭൂമിയിൽ[തിരുത്തുക]

ഗംഗാദേവി ഭഗവാൻ ശിവന്റെ ജടയിലേക്ക് പതിക്കുന്നു - രാജാരവിവർമ്മയുടെ ഭാവനയിൽ

കപിലമഹർഷിയുടെ കോപത്തിനിരയായ സൂര്യവംശത്തിലെ സഗരപുത്രന്മാർക്ക് മരണശേഷം മോക്ഷം അപ്രാപ്യമായിരുന്നു. സൂര്യവംശത്തിൽ പിറന്ന ഭഗീരഥൻ എന്ന രാജാവ് ശിവനെ തപസ്സുചെയ്യുകയും, ശിവന്റെ സഹായത്താൽ സ്വർഗ്ഗത്തിൽ നിന്നും ഗംഗയെ ഭൂമിയിൽ എത്തിച്ചു, ഗംഗാ ജലത്തിന്റെ സാന്നിധ്യത്തിൽ പിതാമഹന്മാർക്ക് മോക്ഷം ലഭിച്ചു എന്നുമാണ് ഹൈന്ദവ ഐതിഹ്യം.

പൂർവ്വ ജന്മം[തിരുത്തുക]

ശന്തനുവിന്റെ പത്നി[തിരുത്തുക]

ഗംഗാദേവി തന്റെ പുത്രന്മാരെ ഗംഗാനദിയിൽ ഒഴുക്കുന്നു

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ഗംഗാദേവി. ചന്ദ്രവംശത്തിലെ മഹാരാജവായിരുന്ന ശന്തനുവിന്റെ പത്നിയായിരുന്നു ഗംഗാദേവി. അതിൽ ദേവിക്കു ജനിച്ച എട്ടാമത്തെ പുത്രനാണ് ഭീഷ്മർ. [1]

അവലംബം[തിരുത്തുക]

  1. മഹാഭാരതം -- സംഭവപർവ്വം -- ഡോ.പിഎസ്.നായർ -- വിദ്യാരംഭം പബ്ലീഷേഴ്സ്
"https://ml.wikipedia.org/w/index.php?title=ഗംഗാദേവി&oldid=2323766" എന്ന താളിൽനിന്നു ശേഖരിച്ചത്