പ്രസ്ഥാനപർവ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാഭാരതത്തിലെ 17 മത്തെ പർവ്വമാണ് മഹാപ്രസ്ഥാനിക പർവ്വം .ഇതിനു മൂന്നു അദ്ധ്യായങ്ങളുണ്ട്‌ .ഉപപർവ്വങ്ങളില്ല.

ശ്രീകൃഷ്ണന്റെയും യാദവരുടെയും നാശത്തിനു ശേഷം ദ്വാരക സമുദ്രത്തിൽ മുങ്ങിപ്പോവുകയും തുടർന്ന് വ്യാസനിർദ്ദേശമനുസരിച്ച് പഞ്ച പാണ്ഡവരും ദ്രൗപദിയും പരീക്ഷിത്തിനെ അടുത്ത രാജാവായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ സംരക്ഷണത്തിനു വേണ്ടതെല്ലാം ചെയ്തിട്ട് രാജ്യം യുയുത്സുവിനെ ഏല്പ്പിച്ചു. അതിനുശേഷം മോക്ഷകാംക്ഷികളായി മരവുരിയുടുത്തു സന്ന്യാസവേഷധാരികളായി യാത്രയാരംഭിക്കുന്നു .ഈ യാത്രയാണ് "പ്രസ്ഥാനം".യുധിഷ്ട്ടിരൻ മുന്നിലും , മറ്റു പാണ്ഡവർ മുറയനുസരിച്ചു പിന്നിലും ദ്രൗപതി ഏറ്റവും പിറകിലുമായിട്ടായിരുന്നു അവരുടെ യാത്ര .അവരെ ഒരു നായ അനുഗമിച്ചിരുന്നു .

ഇടയ്ക്ക് വച്ച് അഗ്നിദേവൻ പ്രത്യക്ഷനാവുകയും അർജ്ജുനനോട് ഗാണ്ഡീവവും അമ്പൊടുങ്ങാത്ത ആവനാഴിയും സമുദ്രത്തിൽ ഉപേക്ഷിക്കാൻ ഉപദേശിക്കുകയും ചെയ്തു. അർജുനൻ അപ്രകാരം ചെയ്തു . വീണ്ടും അവരുടെ യാത്ര തുടർന്നു. ആ യാത്രാമദ്ധ്യേ ദ്രൗപതി തൊട്ടു ഭീമൻ വരെ ഓരോരുത്തരായി വീണു മരിക്കുന്നു .അവസാനം യുധിഷ്ഠിരനും നായും മാത്രം ശേഷിക്കുന്നു .

സ്വർഗ്ഗരാജാവായ ഇന്ദ്രൻ , യുധിഷ്ഠിരനെ സ്വർഗ്ഗത്തിലേക്ക് ആനയിക്കാനായി ഒരു രഥവുമായി കാത്തു നിന്നിരുന്നു . എന്നാൽ ആശ്രിതനായ നായയെ ഭൂമിയിൽ തനിച്ചു വിട്ടിട്ടു സ്വർഗ്ഗത്തിൽ പോകാൻ യുധിഷ്ഠിരൻ തയ്യാറായില്ല. ഒടുവിൽ നായ ധർമ്മദേവന്റെ രൂപത്തിൽ പ്രത്യക്ഷനാവുകയും , യുധിഷ്ഠിരനെ പരീക്ഷിക്കാൻ വന്നതാണെന്ന് പറയുകയും ചെയ്യുന്നു . തുടർന്ന് യുധിഷ്ഠിരനെ ഇന്ദ്രൻ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രസ്ഥാനപർവ്വം&oldid=2336399" എന്ന താളിൽനിന്ന് ശേഖരിച്ചത്