വിജയചാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിജയം[തിരുത്തുക]

കർണ്ണന്റെ വില്ലാണ് വിജയം.

ഐതിഹ്യം[തിരുത്തുക]

വിശ്വകർമ്മാവ് നിർമ്മിച്ചതെന്നു പുരാണപ്രസ്താവമുള്ള ഈ വില്ല് ഇന്ദ്രനാണ്‌ ആദ്യമുപയോഗിച്ചത് .വിജയചാപത്തിന്റെ സഹായത്തോടെ ഇന്ദ്രൻ അനേകം അസുരന്മാരെ നിഗ്രഹിച്ചു . ഇന്ദ്രനിൽ നിന്നും ഇത് പരശുരാമന് സിദ്ധിച്ചു .പരശുരാമൻ 21 പ്രാവശ്യം വിശ്വം ജയിച്ചത്‌ ഈ വില്ലിന്റെ സഹായത്തോടെയായിരുന്നു . പരശുരാമനിൽ നിന്നും ഇത് ശിഷ്യനായ കർണ്ണനു സിദ്ധിച്ചു .ഈ വില്ല് അർജുനന്റെ ഗാണ്ഡീവത്തെക്കാളും ശ്രേഷ്ഠമായിരുന്നുവെന്നു മഹാഭാരത പ്രസ്താവമുണ്ട്. യുദ്ധത്തിന്റെ പതിനേഴാം ദിവസം പാണ്ഡവസേനയ്ക്കു നേരെ ഭാർഗ്ഗവാസ്ത്രം തൊടുക്കാനും , അർജ്ജുനനെതിരായ യുദ്ധത്തിനും മാത്രമേ കർണ്ണൻ ഈ മഹാചാപം ഉപയോഗിക്കുന്നുള്ളൂ .ഈ ചാപത്തിന്റെ മാഹാത്മ്യം പരശുരാമൻ പലപ്പോഴും തന്നോട് പറയാറുണ്ടായിരുന്നതായി കർണ്ണൻ ദുര്യോധനനെ അറിയിച്ചു . ഗാണ്ഡീവത്തേക്കാളും എന്തുകൊണ്ടും മഹത്തരമായിരുന്നു ഈ വില്ലെന്നും കർണ്ണവാക്യങ്ങളിൽ നിന്നും മനസ്സിലാക്കാം .ഈ വില്ലിനെ സർവ്വ ദേവ-ദാനവന്മാരും പൂജിച്ചിരുന്നു .

കർണ്ണന്റെ വിജയചാപവും അന്തിമയുദ്ധവും[തിരുത്തുക]

കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസം കർണ്ണൻ അത്യന്തം പരാക്രമിയായി കാണപ്പെട്ടു . അതിനു കാരണവുമുണ്ട്. പരശുരാമൻ നൽകിയ ഈ വിജയം എന്ന ധനുസ്സു കർണ്ണൻ യുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് ഉപയോഗിക്കുന്നത് . അതുകൊണ്ടാകണം യുദ്ധത്തിന്റെ 17 -ആം ദിവസം കർണ്ണൻ കൂടുതൽ പരാക്രമിയായി കാണപ്പെട്ടത് .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിജയചാപം&oldid=3085722" എന്ന താളിൽനിന്ന് ശേഖരിച്ചത്