ഭൂരിശ്രവസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാഭാരതയുദ്ധത്തിൽ പങ്കെടുത്ത ഒരു രാജകുമാരനാണ് ഭൂരിശ്രവസ്സ്. അദ്ദേഹം ബാഹിൽക എന്ന നാട്ടുരാജ്യത്തിലെ കുമാരനായിരുന്നു.

വൃഷ്ണിരാജവംശവുമായി ഉള്ള ബാഹിൽകരാജാക്കന്മാരുടെ വംശവിരോധമാണ് ഇവരെ പ്രസക്തരാക്കുന്നത്. ഭൂരിശ്രവസ്സിന്റെ അച്ഛനായ സോമദത്തൻ ദേവകിയുടെ വിവാഹത്തിനു മുമ്പ് അവരെ മോഹിച്ചെന്നും അന്നത്തെ വൃഷ്ണിരാജാവായ സിനിയുടെ സഹായത്തോടെ വസുദേവൻ അവരെ വിവാഹം ചെയ്തപ്പോൾ ആ കാരണത്തിൽ സോമദത്തനും സിനിയും തമ്മിൽ യുദ്ധമുണ്ടായി. അന്നുമുതൽ ഈ പ്രഭുക്കൾ തമ്മിൽ കലഹമായി.

കുരുക്ഷേത്രയുദ്ധത്തിൽ[തിരുത്തുക]

കുരുക്ഷേത്രയുദ്ധത്തിൽ ഭൂരിശ്രവസ്സ് കൗരവപക്ഷത്താണ് ചേർന്നത്. അപ്പോഴത്തെ വൃഷ്ണിരാജാവായ സാത്യകി പാണ്ഡവപക്ഷത്ത് ചേർന്നതാണ് കാരണം. അർജ്ജുനന്റെ മുന്നേറ്റം തടയാനായി ദ്രോണർ ചക്രവ്യൂഹം ചമച്ചപ്പോൾ ഭൂരിശ്രവസ്സ് കൂടെ ഉണ്ടായിരുന്നു. സിനിയുടെ പൗത്രനായ സാത്യകി, ഭീമൻ എന്നിവർ അർജ്ജുനന്റെ സഹായത്തിനുമെത്തി. ഉടൻ തന്റെ സ്ഥാനം ഉപേക്ഷിച്ച് ഭൂരിശ്രവസ്സ് സാത്യകിയുടെ നേർക്ക് തിരിഞ്ഞു. തീവ്രമായ യുദ്ധത്തിനുശേഷം ആയുധങ്ങൾ ഉപേക്ഷിച്ച് അവർ മുഷ്ടിയുദ്ധം ആരംഭിച്ചു. വൃദ്ധനെങ്കിലും അതിൽ സാത്യകിയെ കീഴ്പ്പെടുത്തി അയാളെ വലിച്ചിഴച്ച് നീങ്ങുകയും സാത്യകിയെ കൊല്ലാൻ ഒരുങ്ങുകയും ചെയ്തു. കൃഷ്ണന്റെ നിർദ്ദേശാനുസാരം അർജ്ജുനന്റെ ഒരമ്പ് ഭൂരിശ്രവസ്സിന്റെ കൈ തകർത്തു.

"https://ml.wikipedia.org/w/index.php?title=ഭൂരിശ്രവസ്സ്&oldid=2011050" എന്ന താളിൽനിന്നു ശേഖരിച്ചത്