ധർമ്മദേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലാവിധ സുഖങ്ങളുടെയും ദേവനാണ് ധർമ്മദേവൻ. ഇദ്ദേഹം ബ്രഹ്മാവിന്റെ വലത്തെ മുല ഭേദിച്ചാണ് ജന്മമെടുത്തത് . ഈ ധർമ്മദേവൻ ദക്ഷപ്രജാപതിയുടെ പുത്രിമാരായ 13 കന്യകമാരെയും , മറ്റു 11 കന്യകകളെയും വിവാഹം കഴിച്ചു . ഈ ഭാര്യമാരിൽ നിന്നുമെല്ലാം അസംഖ്യം പുത്രന്മാരും ജനിച്ചു . അങ്ങനെ ധർമ്മവംശം വികസിച്ചു . ലോകനാഥനായ വിഷ്ണു ധർമ്മദേവന്റെ ഉത്തമ സുഹൃത്തും രക്ഷാകർത്താവുമാകുന്നു . ഈ ധർമ്മന്റെ രക്ഷയ്ക്കായാണ് വിഷ്ണു യുഗം തോറും വിവിധ അവതാരങ്ങൾ സ്വീകരിക്കുന്നത് .

ദേവന്മാർക്കെല്ലാം ഹവിർഭാഗം എത്തിക്കുന്നതും , മനുഷ്യർക്ക്‌ അവരുടെ കർമ്മഫലം പ്രദാനം ചെയ്യുന്നതും ഈ ധർമ്മനാണ് . മഹാവിഷ്ണു; ഹരി , കൃഷ്ണൻ , നരൻ, നാരായണൻ തുടങ്ങി നാല് രൂപത്തിൽ ധർമ്മന്റെ പുത്രന്മാരായി ജനിക്കുകയുണ്ടായി . ദാനം , ദയ , സത്യം , ശുചിത്വം എന്നിവ ധര്മ്മത്തിന്റെ നാല് പാദങ്ങളാകുന്നു. സത്യയുഗത്തിൽ ഈ നാല് പാദങ്ങളും നിലനിന്നിരുന്നു . ത്രേതായുഗത്തിൽ ദയവു നഷ്ട്ടപെടുകയും , മൂന്നു പാദങ്ങൾ അവശേഷിക്കുകയും ചെയ്തു . ദ്വാപരയുഗത്തിൽ ദാനവും കൂടെ നഷ്ട്ടമായി . കലിയുഗത്തിൽ ശുചിത്വം കൂടെ നഷ്ട്ടപ്പെട്ടു സത്യമെന്ന ഏകപാദത്തിൽ ധർമ്മം നിലകൊള്ളുന്നു . മാണ്ടവ്യ മുനിയുടെ ശാപത്താൽ ധർമ്മദേവൻ മനുഷ്യനായി ജനിച്ചതാണ് വിദുരർ . ധർമ്മദേവന്റെ സംപൂർണ്ണ അവതാരമായിരുന്നു പാണ്ഡവരുടെ ജ്യേഷ്ഠനായ ധർമ്മപുത്രർ അഥവാ യുധിഷ്ഠിരൻ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ധർമ്മദേവൻ&oldid=3410713" എന്ന താളിൽനിന്ന് ശേഖരിച്ചത്