വിരാടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിരാടരാജാവ്

മഹാഭാരതത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് വിരാടം വിരാടം (സംസ്കൃതം: विराट). വിരാടരാജ്യം മാത്സ്യം എന്നും അറിയപ്പെട്ടിരുന്നു. പാണ്ഡവർ അജ്ഞാതവാസത്തിനായി തിരഞ്ഞെടുത്തത് വിരാട രാജധാനിയായിരുന്നു. ഒരു സംവസ്തരം പാണ്ഡവർ ദ്രൗപദിയുമൊത്ത് ഇവിടെ വേഷം മാറി താമസിച്ചിരുന്നു. പാണ്ഡവരുടെ കാലത്ത് വിരാട രാജാവിന്റെ പത്നി സുദേഷണ ആയിരുന്നു. ഇവരുടെ പുത്രിയായ ഉത്തരയെ അർജ്ജുന പുത്രൻ അഭിമന്യുവാണ് വിവാഹം കഴിച്ചത്.[1] വിരാടരാജാവിന് ഉത്തരയെ കൂടാതെ ഉത്തരൻ എന്നും ശ്വേതൻ എന്നും രണ്ടു രാജകുമാരന്മാർ കൂടിയുണ്ടായിരുന്നു. ഈ രണ്ടു കുമാരന്മാരും കുരുക്ഷേത്രയുദ്ധത്തിൽ മരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിരാടം&oldid=1994990" എന്ന താളിൽനിന്നു ശേഖരിച്ചത്