Jump to content

ശ്രുതായുസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൗരവപക്ഷത്തു നിന്ന് പാണ്ഡവരോട് പൊരുതിയ ഒരു ധീര യോധാവാണ് ശ്രുതായുസ്സ്.[1] ഇദ്ദേഹത്തിന്റെ സഹോദരനാണ് "അച്യുതായുസ്സ്".

ശ്രുതായുസ്സും അച്യുതായുസ്സും അർജ്ജുനനോട് ധീരമായി എതിരിട്ടു .വെറും കീർത്തിയെ കാംക്ഷിച്ചാണ് ഇവർ കൃഷ്ണാർജ്ജുനന്മാരോട് എതിരിട്ടത്‌ . അതിനാൽ അർജ്ജുനനെതിരെ മരണഭയമില്ലാതെ ഇവർ പോരാടി. ഒരു ഘട്ടത്തിൽ അർജുനനെ മോഹാലസ്യപ്പെടുത്തുക പോലും ചെയ്തു . അർജ്ജുനൻ ജയദ്രഥവധത്തിന്റെ തിരക്കിലുമായിരുന്നു. എന്നാൽ തുടർന്ന് നടന്ന ഒരു ജീവന്മരണ പോരാട്ടത്തിൽ അര്ജുനൻ ശ്രുതായുസ്സിനെയും അച്യുതായുസ്സിനെയും വധിച്ചു .

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശ്രുതായുസ്സ്&oldid=2361967" എന്ന താളിൽനിന്ന് ശേഖരിച്ചത്