മഗധ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഗധ സാമ്രാജ്യത്തിന്റെ ഏകദേശ വിസ്തൃതി, ക്രി.മു. 5-ആം നൂറ്റാണ്ടിൽ
ക്രി.മു. 600-ൽ മഗധ, (വികസിക്കുന്നതിനു മുൻപ്)
ദക്ഷിണേഷ്യയുടെ ചരിത്രം
Flag of India.svg Flag of Bangladesh.svg Flag of Bhutan.svg Flag of Maldives.svg Flag of Nepal.svg Flag of Pakistan.svg Flag of Sri Lanka.svg
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സുൽത്താനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സുൽത്താനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം · ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപഥങ്ങളിൽ ഒന്നാണ് മഗധ. ഗംഗയുടെ തെക്ക് ഇന്നത്തെ ബിഹാറിന്റെ ഭാഗമായിരുന്നു മഗധയുടെ പ്രധാന ഭാഗങ്ങൾ. ഇന്ന് രാജ്‌ഗിർ എന്ന് അറിയപ്പെടുന്ന രാജഗൃഹ ആയിരുന്നു മഗധയുടെ തലസ്ഥാനം. കുറേ കാലത്തിനുശേഷം തലസ്ഥാനം പാടലീപുത്രത്തിലേക്ക് (ഇന്നത്തെ പട്ന) മാറ്റി[1]‌. ലിച്ഛാവി, അംഗസാമ്രാജ്യം, എന്നീ സാമ്രാജ്യങ്ങൾ പിടിച്ചടക്കിയതോടെ ബിഹാറിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും ബംഗാളിലേക്കും മഗധ വികസിച്ചു. [2] രാമായണം, മഹാഭാരതം, പുരാണങ്ങൾ എന്നിവയിൽ മഗധയെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്. ബുദ്ധ-ജൈന മതഗ്രന്ഥങ്ങളിലും മഗധയെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്. അഥർ‌വ്വ വേദത്തിൽ അംഗരാജ്യങ്ങളുടെയും ഗാന്ധാരത്തിന്റെയും മുജാവത്തുകളുടെയും കൂടെ മഗധയെയും പരാമർശിക്കുന്നു. ബുദ്ധമതവും ജൈനമതവും ആരംഭിച്ചത് മഗധയിൽ ആണ്. ഗുപ്തസാമ്രാജ്യവും മൗര്യസാമ്രാജ്യവും മറ്റ് പല സാമ്രാജ്യങ്ങളും ഉൽഭവിച്ചത് മഗധയിൽ നിന്നാണ്. പുരാതന ഇന്ത്യയിലെ ശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, മതം, തത്ത്വചിന്ത എന്നിവയിൽ മഗധയുടെ സംഭാവനകൾ ബൃഹത്താണ്.

വികാസം[തിരുത്തുക]

ഏകദേശം 200 വർഷങ്ങൾ കൊണ്ടാണ്‌ മഗധ ഒരു പ്രധാനപ്പെട്ട മഹാജനപദമായി വളർച്ചപ്രാപിച്ചത്. ഗംഗ, സോൻ എന്നിങ്ങനെ നിരവധി നദികൾ മഗധയിലൂടെ ഒഴുകിയിരുന്നതിനാൽ ഗതാഗതം, ജലവിതരണം, കൃഷി തുടങ്ങിയവ ഇവിടെ വേഗത്തിൽ വികാസം പ്രാപിച്ചു. സൈന്യത്തിനായി കാട്ടിൽ നിന്നും ആനകളെ പിടിച്ച് പരിശീലിപ്പിച്ചിരുന്നു. ഇതിനു പുറമേ ഈ മേഖലയിലെ ഇരുമ്പുഖനികൾ ബലമുള്ള പണിയായുധങ്ങളും, സൈനികആയുധങ്ങളും നിർമ്മിക്കുന്നതിനും മുതൽക്കൂട്ടായി[1].

ബിംബിസാരൻ, അജാതശത്രു എന്നിവരാണ്‌ മഗധ ഭരിച്ചിരുന്ന ശക്തരായ ഭരണാധികാരികൾ. മറ്റു ജനപദങ്ങൾ ആക്രമിച്ചു കീഴടക്കി ഇവർ മഗധയുടെ അതിർത്തി വികസിപ്പിച്ചു[1]. വൈശാലി ആക്രമിക്കുന്നതിനായി ബിംബിസാരൻ ആണ്‌ പാടലീപുത്രത്തിൽ ഒരു കോട്ട പണിതത്. തുടർന്ന് ബിംബിസാരന്റെ പുത്രൻ അജാതശത്രു മഗധയുടെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി[3].

മറ്റൊരു രാജാവായിരുന്ന മഹാപദ്മനന്ദൻ രാജ്യത്തിന്റെ അതിർത്തി ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് വരെ വ്യാപിപ്പിച്ചു[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "CHAPTER 6 - KINGDOMS, KINGS AND AN EARLY REPUBLIC". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 60–61. 
  2. Ramesh Chandra Majumdar (1977). Ancient India. Motilal Banarsidass Publ. ISBN 81-208-0436-8.
  3. ഇഗ്നോയുടെ ഗ്യാൻ വാണി റേഡിയോ, പരിപാടി:കിശോർ ജഗത് (മൗര്യകാലത്തെ പാടലീപുത്രം), പ്രക്ഷേപണം:2008 മാർച്ച് 5
"https://ml.wikipedia.org/w/index.php?title=മഗധ&oldid=2127661" എന്ന താളിൽനിന്നു ശേഖരിച്ചത്