മഹാജനപദങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മഹാജനപദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mahajanapada
c. 600 BCE–c. 300 BCE
Map of the 16 Mahajanapada
Map of the 16 Mahajanapada
Common languagesസംസ്കൃതം
Religion
വേദിക് Hinduism
Buddhism
Jainism
GovernmentRepublics
Monarchies
Historical eraIron Age
• Established
c. 600 BCE
• Disestablished
c. 300 BCE
Preceded by
Succeeded by
Epic India
Vedic period
മൗര്യ സാമ്രാജ്യം
മഹാജനപദങ്ങളുടെ ഭൂപടം

മഹാജനപദങ്ങൾ (സംസ്കൃതം: महाजनपद') എന്ന പദത്തിന്റെ വാച്യാർത്ഥം മഹത്തായ രാഷ്ട്രങ്ങൾ എന്നാണ്. (ജനപദം: രാഷ്ട്രം). അങ്ഗുത്തര നികായ പോലെയുള്ള പുരാതന ബുദ്ധമത ഗ്രന്ഥങ്ങൾ [1] ഇന്ത്യയിൽ ബുദ്ധമതത്തിന്റെ വളർച്ചയ്ക്കുമുൻപ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് / വടക്കുപടിഞ്ഞാറ് ഭാഗങ്ങളിൽ വികസിച്ച് പുഷ്കലമായ പതിനാറ് മഹാ രാഷ്ട്രങ്ങളെയും റിപ്പബ്ലിക്കുകളെയും (ഷോഡശമഹാജനപദങ്ങൾ) പ്രതിപാദിക്കുന്നു.

പരിണാമം[തിരുത്തുക]

പുരാതന ഇന്ത്യയിലെ രാഷ്ട്രീയക്രമങ്ങൾ ആരംഭിച്ചത് ജന‍ എന്ന് അറിയപ്പെട്ട അർദ്ധ-പ്രാകൃതഗോത്ര സമൂഹങ്ങളിൽ നിന്നായിരുന്നു എന്ന് കരുതപ്പെടുന്നു. ആദ്യകാല വേദ പുസ്തകങ്ങൾ ആര്യന്മാരുടെ പല 'ജന'കളെ പ്രതിപാദിക്കുന്നു. ഇവർ അർദ്ധ-നൊമാഡിക്ക് ഗോത്ര സ്ഥിതിയിൽ ജീവിച്ചു, തമ്മിലും ആര്യന്മാരല്ലാത്ത മറ്റ് ഗോത്രങ്ങളുമായും പശുക്കൾ, ആടുകൾ, പുൽമേടുകൾ എന്നിവയ്ക്കുവേണ്ടി യുദ്ധം ചെയ്തു. ഈ ആദ്യകാല വേദ ജനങ്ങൾ പിന്നീട് കൂടിച്ചേർന്ന് ഇതിഹാസകാലഘട്ടത്തിലെ ജനപദങ്ങളായി.

ജനപദം എന്ന പദത്തിന്റെ വാച്യാർത്ഥം ഒരു ഗോത്രത്തിന്റെ വാസസ്ഥലം എന്നാണ്. ജനപദം എന്ന വാക്ക് ജന എന്ന വാക്കിൽനിന്നും പരിണമിച്ചത് ആദ്യകാലത്ത് പ്രാകൃതഗോത്രവർഗ്ഗങ്ങൾ സ്ഥലം പിടിച്ചെടുത്ത് അവിടെ സ്ഥിരതാമസമാക്കിയതിനെ സൂചിപ്പിക്കുന്നു. സ്ഥലം പിടിച്ചെടുത്ത് അവിടെ സ്ഥിരവാസമുറപ്പിക്കുന്ന സമ്പ്രദായം ഗൗതമ ബുദ്ധന്റെയും പാണിനിയുടെയും കാലത്തിനു മുൻപേതന്നെ പൂർണ്ണമായും നിലവിൽ വന്നു. ബുദ്ധനു മുൻപുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറേ ഭാഗം അതിർത്തികൾ കൊണ്ട് വേർതിരിച്ച പല ജനപദങ്ങളായി വിഭജിച്ചിരുന്നു. പാണിനിയുടെ ഗ്രന്ഥത്തിൽ "ജനപദം" ഒരു രാജ്യത്തെയും "ജനപദിൻ" എന്നത് അവിടത്തെ പൗരനെയും സൂചിപ്പിക്കുന്നു. അവിടെ താമസമാക്കിയ ഗോത്രങ്ങളെ, അല്ലെങ്കിൽ "ജന"ങ്ങളെ ആധാരമാക്കിയായിരുന്നു ഈ ജനപദങ്ങൾക്ക് പേരുകൾ വന്നത്. ക്രി.മു. 600-ഓടെ ഇവയിൽ പല ജനപദങ്ങളും സ്ഥലം പിടിച്ചെടുത്ത് വലിയ രാഷ്ട്രങ്ങളായി പരിണമിച്ചു, ഇവ പിന്നീട് രാജാധികാരത്തിലുള്ള സാമ്രാജ്യങ്ങളായി. ഇവയെ ആണ് ബുദ്ധമത ഗ്രന്ഥങ്ങൾ മഹാജനപദങ്ങൾ (മഹത്തായ രാഷ്ട്രങ്ങൾ) എന്ന് വിളിക്കുന്നത്.

ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

ബുദ്ധമതഗ്രന്ഥങ്ങളും മറ്റ് ഗ്രന്ഥങ്ങളും "സന്ദർഭവശാൽ" മാത്രമേ ബുദ്ധന്റെ കാലത്തിനു മുൻപ് നിലനിന്ന പതിനാറ് മഹത്തായ രാഷ്ട്രങ്ങളെ ("ശോലസ മഹാജനപദങ്ങൾ") പ്രതിപാദിക്കുന്നുള്ളൂ. മഗധയുടേതൊഴിച്ച് അവ മറ്റ് രാഷ്ട്രങ്ങളുടെ ചരിത്രം പ്രതിപാദിക്കുന്നില്ല. ബുദ്ധമത ഗ്രന്ഥമായ അങുത്തര നികായ പല സ്ഥലങ്ങളിലും പതിനാറ് രാഷ്ട്രങ്ങളുടെ പേര് പ്രതിപാദിക്കുന്നു:

ക്രമസംഖ്യ മഹാജനപദം തലസ്ഥാനം*
01 കാംബോജം
02 ഗാന്ധാരം തക്ഷശില
03 കുരു ഹസ്തിനപുരം
04 പാഞ്ചാലം
05 കോസലം അയോധ്യ
06 മഗധ രാജഗൃഹം, പാടലീപുത്രം
07 മല്ല
08 കാശി വരാണസി
09 വജ്ജി അഥവാ വൃജ്ജി വൈശാലി
10 അംഗ ചംമ്പാ
11 ശൂരസേന
12 വത്സ അഥവാ വംശ
13 മത്സ്യരാജവംശം (അഥവാ മച്ഛ) വിരാട്നഗർ
14 അവന്തി ഉജ്ജയനി
15 ചെട്ടിയ
16 അസ്സാക

*പട്ടിക പൂർണ്ണമല്ല.

വികാസവും ജീവിതരീതിയും[തിരുത്തുക]

മിക്ക മഹാജനപദങ്ങളും ഒരു തലസ്ഥാനനഗരത്തിനു ചുറ്റുമായാണ്‌ രൂപം കൊണ്ടത്. ഇത്തരം തലസ്ഥാനങ്ങളിൽ പലതും കോട്ട കെട്ടി ഭദ്രമാക്കിയിരുന്നു. മരം, കല്ല്, ഇഷ്ടിക തുടങ്ങിയവയാണ്‌ കോട്ടകൾ കെട്ടുന്നതിനായി ഉപയോഗിച്ചിരുന്നത്. മഹാജനപദങ്ങൾ സൈന്യത്തെ സജ്ജമാക്കുകയും, ജനങ്ങളിൽ നിന്ന് നികുതി പിരിക്കുകയും ചെയ്തു. മരത്തിനു പകരം ഇരുമ്പു കൊണ്ടുള്ള കലപ്പകൾ ഉപയോഗിച്ച് നിലം ഉഴുന്ന കൃഷിരീതിയും ഇക്കാലത്ത് വികസിച്ചു[2]‌.

അവലംബം[തിരുത്തുക]

  1. Anguttara Nikaya I. p 213; IV. pp 252, 256, 261.
  2. "CHAPTER 6 - KINGDOMS, KINGS AND AN EARLY REPUBLIC". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. പുറങ്ങൾ. 56–60. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മഹാജനപദങ്ങൾ&oldid=3434418" എന്ന താളിൽനിന്ന് ശേഖരിച്ചത്