വിരാടപർവ്വം
ദൃശ്യരൂപം
വിരാടരാജധാനി | |
പർവ്വം | നാലാമത്തേത് |
---|---|
അദ്ധ്യായങ്ങൾ | 67 |
പദ്യങ്ങൾ | 2050 |
പേരിനു പിന്നിൽ | പാണ്ഡവർ ഒരു വർഷം വിരാടരാജധാനിയിൽ അഞ്ജാതവാസം നടത്തിയ കാലഘട്ടത്തെ വർണ്ണിക്കുന്നതിനാൽ |
പ്രധാന അദ്ധ്യായങ്ങൾ | കീചകവധം |
മഹാഭാരത ഗ്രന്ഥത്തിലെ നാലാമത്തെ അദ്ധ്യായമാണ് വിരാട പർവ്വം[1]. പന്ത്രണ്ട് വർഷങ്ങൾ നീണ്ട വനവാസത്തിനുശേഷം പാണ്ഡവർ ഒരു വർഷം വിരാട രാജധാനിയിൽ അജ്ഞാതവാസം നടത്തി. ഈ ഒരു വർഷക്കാലത്തു നടന്ന സംഭവ വികാസങ്ങൾ ഗ്രന്ഥകാരൻ ഉൾക്കൊള്ളിച്ചിരിക്കുന്നത് നാലാമത്തെ പർവ്വമായ വിരാടപർവ്വത്തിലാണ്. അതിസങ്കീർണ്ണമായ പലകഥാതന്തുക്കളാൽ സമ്പന്നമാണീ അദ്ധ്യായം.
അവലംബം
[തിരുത്തുക]- ↑ മഹാഭാരതം -- ഡോ.പി.എസ്. നായർ ISBN:81-85315-01-9 -- വിദ്യാരംഭം പബ്ലീഷേസ്, മുല്ലയ്ക്കൽ, ആലപ്പുഴ