ഗാന്ധാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gandhara.JPG
Ancient india.png

ഇന്നത്തെ വടക്കേ പാകിസ്താനിലും കിഴക്കേ അഫ്ഗാനിസ്ഥാനിലും ആയി കിടക്കുന്ന, പുരാതന മഹാജനപദങ്ങളിൽ ഒന്നായിരുന്നു ഗാന്ധാരം (സംസ്കൃതം: गन्धार ഉർദു: گندھارا Gandḥārā; പേർഷ്യൻ ഭാഷയിൽ വൈഹിന്ദ് എന്നും ഇത് അറിയപ്പെടുന്നു)[1]. പെഷാവറിന്റെ താഴ്വരയിൽ[2]‌, പോട്ടഹാർ പീഠഭൂമിയിൽ കാബൂൾ നദിക്കരയിലാണ് ഗാന്ധാരം സ്ഥിതിചെയ്തിരുന്നത്. ഗാന്ധാരത്തിലെ പ്രധാന നഗരങ്ങൾ പുരുഷപുരം (ഇന്നത്തെ പെഷാവർ) (വാചാർത്ഥം: പുരുഷന്റെ നഗരം)[3], തക്ഷശില (ഇന്നത്തെ തക്സില).[4] എന്നിവയായിരുന്നു.

ക്രി.മു. 6-ആം നൂറ്റാണ്ടു മുതൽ ക്രി.വ. 11-ആം നൂറ്റാണ്ടുവരെ ഗാന്ധാര സാമ്രാജ്യം നിലനിന്നു. ഗാന്ധാരത്തിന്റെ സുവർണ്ണകാലം ക്രി.വ. 1-ആം നൂറ്റാണ്ടുമുതൽ 5-ആം നൂറ്റാണ്ടുവരെ ബുദ്ധമതക്കാരായ കുശാനരുടെ കീഴിലായിരുന്നു. 11-ആം നൂറ്റാണ്ടിൽ ക്രി.വ. 1021-ൽ മഹമൂദ് ഗസ്നി ഗാന്ധാരം കീഴടക്കി. അതോടെ ഗാന്ധാരം എന്ന പേര് അപ്രത്യക്ഷമായി. മുസ്ലീം ഭരണത്തിനു കീഴിൽ ലാഹോറിൽ നിന്നോ കാബൂളിൽ നിന്നോ ആയിരുന്നു ഈ പ്രദേശത്തിന്റെ ഭരണം നിർവ്വഹിച്ചിരുന്നത്. മുഗൾ രാജാക്കന്മാരുടെ ഭരണകാലത്ത് ഈ പ്രദേശം ഇന്ത്യയുടെ കാബൂൾ പ്രവിശ്യയുടെ ഭാഗമായിരുന്നു. മഹാഭാരതവുമായി ബന്ധപ്പെട്ട് ഗാന്ധാരത്തിന് വളരെ പ്രാധാന്യം ഉണ്ട്.

അവലംബം[തിരുത്തുക]

  1. Take Our Word For It: Spotlight on Topical Terms
  2. Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. പുറം. 59. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. from Sanskrit puruṣa= (primordial) man and pura=city
  4. "Encyclopædia Britannica: Gandhara". മൂലതാളിൽ നിന്നും 2007-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-07-01.
"https://ml.wikipedia.org/w/index.php?title=ഗാന്ധാരം&oldid=3785502" എന്ന താളിൽനിന്ന് ശേഖരിച്ചത്