ഭൂട്ടാന്റെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ
View of Tashichoedzong, Thimphu. The 17th-century fortress-monastery on the northern edge of the city, has been the seat of Bhutan's government since 1952.

ഭൂട്ടാന്റെ പ്രാചീന ചരിത്രം പുരാണങ്ങളിൽ നിന്നാണ്‌ മനസ്സിലാക്കുന്നത്. അതുകൊണ്ടു തന്നെ അത് അജ്ഞാതവുമാണ്‌. 2000 ബി.സി മുൻപ് തന്നെ ഭൂട്ടാന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഏഴാം നൂറ്റാണ്ട് ബി.സിയിൽ കൂച്-ബേഹർ രാജാക്കന്മാരും സംഗൽദിപ് രാജാക്കന്മാരും ഇവിടം ഭരിച്ചിരുന്നു[1]. എന്നാൽ ഒൻപതാം നൂറ്റാണ്ടിലുണ്ടായിരുന്ന ടിബറ്റൻ ബുദ്ധിസത്തിന്റെ ആരംഭത്തെ പറ്റി തെളിവുകൾ ലഭ്യമല്ല. അക്കാലത്ത് ടിബറ്റിൽ നിന്ന് ധാരാളം സന്ന്യാസികൾ ഭൂട്ടാനിലേക്ക് പലായനത്തിന്‌ നിർബന്ധിതരായി. ദ്രുക്പ കഗ്യുപ(Druka Kagyupa) വിദ്യാലയം പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായി. ഇന്ന് ഭൂട്ടാനിൽ ഏറ്റവുമധികം ആളുകൾ ബുദ്ധമതക്കാരാണ്‌. ഈ രാജ്യത്തിന്റെ രാഷ്ട്രീയത്തിന്‌ മതത്തിന്റെ ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട്. ധാരാളം മത വിദ്യാലയങ്ങൾക്കും മഠങ്ങൾക്കും ഇത്തരം ബന്ധങ്ങളുണ്ട്[2].

കീഴടങ്ങാത്ത രാജ്യം[തിരുത്തുക]

മറ്റ് രാജ്യങ്ങളുടെ ചരിത്രത്തിൽ നിന്ന് വളരെ വ്യത്യസ്ത അപൂർവം രാജ്യങ്ങളിൽ ഒന്നാണു ഭൂട്ടാൻ. ഈ രാജ്യത്തെ ആരും കീഴടക്കിയിട്ടില്ല, ആരെയും കീഴടക്കിയിട്ടില്ല, രാജ്യത്തിനു പുറത്ത് നിന്ന് ആരും ഭരിച്ചിട്ടില്ല. കാമരൂപ രാജവംശത്തിന്റെ കാലഘട്ടത്തിലും ടിബറ്റൻ കാലഘട്ടത്തിലും 7, 9 നൂറ്റാണ്ടുകളിൽ ചൂതാട്ടം നടക്കാറുണ്ടായിരുന്നുവെന്ന് പറയുന്നെങ്കിലും തെളിവ് ലഭ്യമല്ല. ചരിത്ര രേഖ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഈ രാജ്യം എപ്പോഴും അവരുടെ അതിർത്തി സംരക്ഷിച്ചിരുന്നു[3] .

ഭൂട്ടാൻ ഏകീകരണം[തിരുത്തുക]

ഗവനഗ് നാംഗ്യാൽ(Ngawanag Namgyal) 1616ലാണ്‌ ഈ രാജ്യത്തെ ഏകീകരിക്കുന്നത്. പടിഞ്ഞാറൻ ടിബറ്റിലെ ലാമയായിരുന്ന അദ്ദേഹം ഷബ്ദ്രുങ്ങ് റിമ്പോച്ചെ (Zhabdrung RinpOche) എന്നറിയപ്പെടുന്നു. ഇദ്ദേഹം മൂന്ന് ടിബറ്റൻ ആക്രമണങ്ങളെ കീഴടക്കി. ഭരണ നിയമം കൊണ്ട് വരികയും ട്സ ഇങ്ങ്(Tsa Yig) ക്രോഡീകരിക്കുകയും മതാധിഷ്ഠിത വിദ്യാഭ്യാസം നല്കുകയും ആഭ്യന്തര ഭരണ വ്യവസ്ഥ കൊണ്ടുവന്ന് പുരോഹിത ഭരണം ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ആഭ്യന്തരയുദ്ധത്തിനു തുടക്കം കുറിക്കുകയും ഷബ്ദ്രുങ്ങ് ഭരണം 200 വർഷം കൊണ്ട് അവസാനിക്കുകയും ചെയ്തു. 1885ൽ ഉഗ്യെൻ വാങ്ങ്ചൂക് (Ugyen Wangchuck) അധികാരത്തിലെത്തുകയും ഇന്ത്യയിൽ ബ്രിട്ടിഷുകാരുമായി സഹകരിക്കുകയും ചെയ്തു[2].

ഇരുപതാം നൂറ്റാണ്ട്[തിരുത്തുക]

1907ൽ ഉഗ്യെൻ വാങ്ങ്ചൂക് ഭൂട്ടാന്റെ പാരമ്പര്യ കിരീടാവകാശിയായി. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഭൂട്ടാൻ പതുക്കെ പുതിയ പദ്ധതികൾ ആരംഭിച്ചു. നാഷണൽ അസംബ്ലി, റോയൽ ഭൂട്ടാനീസ് ആർമി, റോയൽ കോർട്ട് ഓഫ് ജസ്റ്റിസ് എന്നിവ രൂപീകരിച്ചു. പുതിയ ഭരണ ഘടന രൂപീകരിച്ചു. 1971ൽ ഐക്യരാഷ്ട്ര സഭയിൽ അംഗത്വം നേടി[2].

അവലംബം[തിരുത്തുക]

  1. Fraser, Neil; Bhattacharya, Anima; Bhattacharya, Bimalendu (2001). Geography of a Himalayan Kingdom: Bhutan. Concept Publishing. p. 1. ISBN 978-8170228875.
  2. 2.0 2.1 2.2 "Background Note: Bhutan". U.S. Department of State (March 2008).
  3. Rose, Leo E. (1977). The Politics of Bhutan. Ithaca: Cornell University Press. p. 24. ISBN 0-8014-0909-8. [T]here can be no doubt that since at least the tenth century no external power has controlled Bhutan, although there have been periods when various of its neighbors have been able to exert a strong cultural and/or political influence there.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭൂട്ടാന്റെ_ചരിത്രം&oldid=3951905" എന്ന താളിൽനിന്ന് ശേഖരിച്ചത്