ജിഗ്മേ വാങ്ചുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jigme Wangchuck എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jigme Wangchuck
രണ്ടാമത്തെ ഡ്രൂക് ഗ്യാല്പോ
ഭരണകാലം26 ഓഗസ്റ്റ് 1926 – 30 മാർച്ച് 1952
സ്ഥാനാരോഹണം14 മാർച്ച് 1927 [1]
ജനനം1905
മരണം1952 മാർച്ച് 30 (aged 46-47)
അടക്കം ചെയ്തത്കുർജേ ലഖാങിൽ ദഹിപ്പിച്ചു
മുൻ‌ഗാമിഉഗ്യെൻ വാങ്ചുക്
പിൻ‌ഗാമിജിഗ്മേ ദോർജി വാങ്ചുക്
ജീവിതപങ്കാളിആദ്യ ഭാര്യ ഫുൺട്ഷോ ചോഡെൻ
രണ്ടാം ഭാര്യ-പേമ ഡെച്ചെൻ
അനന്തരവകാശികൾരാജാവ് ജിഗ്മേ ദോർജി വാങ്ചുക്
രാജകുമാരൻ നംഗ്യാൽ വാങ്ചുക്
രാജകുമാരി ചോകി ഓംഗ്മോ വാങ്ചുക്
രാജകുമാരി ഡേകി ഗാങ്സോം വാങ്ചുക്
രാജകുമാരി പേമ ചോഡൻ വാങ്ചുക്
രാജകൊട്ടാരംവാങ്ചുക് രാജവംശം
പിതാവ്ഉഗ്യൻ വാങ്ചുക്
മാതാവ്സുണ്ഡ്യൂ ലാമോ കുർതോ ഖോമ ചുക്മോ
മതവിശ്വാസംബുദ്ധമതം

ഭൂട്ടാനിലെ രണ്ടാമത്തെ രാജാവായിരുന്നു ജിഗ്മേ വാങ്ചുക് (സോങ്ഘ: འཇིགས་མེད་དབང་ཕྱུག, 1905 – 30 മാർച്ച് 1952). 21 ഓഗസ്റ്റ് 1926 മുതൽ ഇദ്ദേഹത്തിന്റെ മരണം വരെ ഇദ്ദേഹമായിരുന്നു ഭൂട്ടാൻ രാജാവ്. ഉഗ്യൻ വാങ്ചുക്കിന്റെ മൂത്തമകനായിരുന്ന ഇദ്ദേഹം ഇംഗ്ലീഷിലും ഹിന്ദിയിലും ബുദ്ധമത സാഹിത്യത്തിലും വിദ്യാഭ്യാസം നേടിയിരുന്നു.

ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഭൂട്ടാൻ ബാഹ്യലോകത്തുനിന്നും പൂർണ്ണമായി ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകൂടവുമായി പരിമിതമായ ബന്ധമേ രാജ്യത്തിനുണ്ടായിരുന്നുള്ളൂ. മറ്റ് രാജ്യങ്ങളുമായി കാര്യമായ ബന്ധങ്ങൾ രൂപീകരിക്കുവാൻ ഇദ്ദേഹം ശ്രമിച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ മരണശേഷം മകനായ ജിഗ്മേ ദോർജി വാങ്ചുക് അധികാരമേറ്റു.

ജീവിതരേഖ[തിരുത്തുക]

ഉഗ്യെൻ വാങ്ചുക്കിന്റെയും സുണ്ഡ്യൂ ലാമോ കുർതോ ഖോമ ചുക്സോയുടെയും പുത്രനായി 1905-ലാണ് ഇദ്ദേഹം ജനിച്ചത്. ഈ സമയത്ത് ഇദ്ദേഹത്തിന്റെ പിതാവ് രാജാവായി അവരോധിക്കപ്പെട്ടിരുന്നില്ല. ഇദ്ദേഹത്തിന് രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് പിതാവ് ഉഗ്യേൻ വാങ്ചുക് രാജാവായി അധികാരമേറ്റത്. 1922-ൽ ഇദ്ദേഹം തന്റെ മുറപ്പെണ്ണായ ആഷി ഫുൻട്ഷോ ചോഡനെ വിവാഹം കഴിച്ചു. 1932-ൽ രാജാവ് തന്റെ ഭാര്യാസഹോദരിയായ ആഷി പേമ ഡെച്ചെനെ തന്റെ രണ്ടാമത്തെ ഭാര്യയായി സ്വീകരിച്ചു.[2]

1952 മാർച്ച് 30-ന് 46-47 വയസ്സ് പ്രായത്തിലാണ് ഇദ്ദേഹം മരണമടഞ്ഞത്. ബുദ്ധമതാചാരപ്രകാരം മൃതദേഹം കുർജേ ലഖാങിൽ ദഹിപ്പിച്ചു. ഇദ്ദേഹത്തിന്റെ മരണശേഷം മകൻ ജിഗ്മേ ദോർജി വാങ്ചുക് അധികാരമേറ്റു.

കുട്ടികൾ[തിരുത്തുക]

രണ്ടാമത്തെ രാജാവായ ജിഗ്മേ വാങ്ചുക്കിന് അഞ്ച് കുട്ടികളാണുണ്ടായിരുന്നത്:

  • മൂന്നാമത്തെ രാജാവായ ജിഗ്മേ ദോർജി വാങ്ചുക് (ആദ്യ ഭാര്യയിൽ).
  • രാജകുമാരൻ (ഡ്രൂക് ഗ്യാൽസേ) നംഗ്യാൽ വാങ്ചുക് (രണ്ടാം ഭാര്യയിൽ).
  • രാജകുമാരി (ഡ്രൂക് ഗ്യാൽസെം) ചോകി ഓംഗ്മോ വാങ്ചുക് (രണ്ടാം ഭാര്യയിൽ).
  • രാജകുമാരി (ഡ്രൂക് ഗ്യാൽസെം) ഡേകി ഗാങ്സോം വാങ്ചുക് (രണ്ടാം ഭാര്യയിൽ).
  • രാജകുമാരി (ഡ്രൂക് ഗ്യാൽസെം) പേമ ചോഡൻ വാങ്ചുക് (രണ്ടാം ഭാര്യയിൽ).

രാജകുമാരി (ഡ്രൂക് ഗ്യാൽസെം) ചോകി ഓങ്മോ വാങ്ചുക്കിന് രണ്ട് പെണ്മക്കളുണ്ടായിരുന്നു. ആഷി ദേകി ചോഡൻ, ആഷി സോനം യുൽഗ്യാൽ എന്നിവർ.

രാജകുമാരി (ഡ്രൂക് ഗ്യാൽസെം) ഡേകി യാങ്സോം വാങ്ചുക്കിന് അഞ്ച് മക്കളുണ്ടായിരുന്നു. ആഷി ലാസൻ നിസാൽ റിക, ഡാഷോ ജിഗ്മേ നാംഗ്യാൽ, ഡാഷോ വാങ്ചുക് ദോർജി നാംഗ്യാൽ, ആഷി യിവാങ് പിൻഡാറിക്ക, ആഷി നാംസേ കുമുത എന്നിവർ.

രാജകുമാരി (ഡ്രൂക് ഗ്യാൽസം) പേമ ചോഡൻ വാങ്ചുക്കിന് നാല് കുട്ടികളുണ്ടായിരുന്നു. ആഷി നാംദെൻ, ഡാഷോ നാംഗ്യാൽ ദാവ (തുൽകു നാംഗ്യാൽ റിമ്പോച്ചെ), ഡാഷോ വാങ്ചെൻ ദാവ (കാഥോക് സിതു റിമ്പോച്ചെ), ഡാഷോ ലിയോൺ റാബ്തെൻ എന്നിവർ.

ഭരണം[തിരുത്തുക]

തന്റെ പിൻഗാമിയാക്കുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു പിതാവ് ഉഗ്യേൻ വാങ്ചുക് ഇദ്ദേഹത്തെ വളർത്തിയത്. പരമ്പരാഗത ബുദ്ധമതവിദ്യാഭ്യാസമാണ് ഇദ്ദേഹത്തിന് ലഭിച്ചതെങ്കിലും ഇദ്ദേഹം ഹിന്ദിയും ഇംഗ്ലീഷും പഠിച്ചിരുന്നു. 1922-ൽ ഇദ്ദേഹത്തെ സോങ്സയുടെ പ്രധാന പ്രോട്ടോക്കോൾ മേധാവിയായി നിയമിച്ചു. ഡ്രോണ്യെർ എന്നായിരുന്നു ഈ പദവിയുടെ പേര്. അടുത്ത വർഷം ഇദ്ദേഹം ടോങ്സ ഗവർണറായി അധികാരമേറ്റു. ഇതോടെ ഔദ്യോഗികമായി ഇദ്ദേഹം കിരീടാവകാശിയായി കണക്കാക്കപ്പെട്ടു. പിതാവിന്റെ മരണത്തെത്തുടർന്ന് 1926 ഓഗസ്റ്റ് 26-ന് ഇരുപത്തൊന്ന് വയസ്സിl ഇദ്ദേഹം പഴയ ദേസിയും അന്നത്തെ ജെ ഖെൻപോയുമായ ചോഗ്ലേ യേഷേ ഗോഡ്രപിന്റെ സാനിദ്ധ്യത്തിൽ കിരീടധാരണം നടത്തി. 26 വർഷത്തോളം ഇദ്ദേഹം ഭൂട്ടാന്റെ ഭരണാധികാരിയായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ബാഹ്യലോകവുമായി കാര്യമായ ബന്ധങ്ങൾ രൂപീകരിക്കുവാനോ രാജ്യം ആധുനികവൽക്കരിക്കുവാനോ ഉള്ള ശ്രമങ്ങൾ നടന്നിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയുമായി മാത്രമാണ് ബന്ധങ്ങൾ നിലനിന്നിരുന്നത്. [2]

ഷബ്ദ്രുങ്ങിന്റെ പുനർജന്മമാണ് എന്നവകാശപ്പെട്ട ഒരു വ്യക്തിയും അദ്ദേഹത്തിന്റെ കുടുംബവും ജിഗ്മേ വാങ്ചുക്കിന് ഭീഷണിയുയർത്തിയിരുന്നു. ദുർമന്ത്രവാദമുപയോഗിച്ച് രാജാവിനെ അപായപ്പെടുത്താൻ ഷബ്ദ്രുങ്ങിന്റെ അവതാരം ശ്രമിക്കുന്നുണ്ടെന്ന് രാജാവിന്റെ അനുയായികൾ സംശയിച്ചു. 1931-ൽ ഷബ്ദ്രുങ്ങിന്റെ അവതാരത്തിന്റെ സഹോദരൻ ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹം ഷബ്ദ്രുങ്ങിന്റെ രാജ്യാധികാരം പുനസ്ഥാപിക്കുവാൻ മഹാത്മാ ഗാദ്ധിയുടെ സഹായ ആവശ്യപ്പെട്ടു എന്ന ആരോപണമുണ്ടായി. 1931 നവംബറിൽ ഷബ്ദ്രുങ് ചെറുപ്രായത്തിൽ ടാലോ ആശ്രമത്തിൽ വച്ച് മരിച്ചു. ഇദ്ദേഹത്തിന് പിന്നീട് പുനർജന്മങ്ങളുണ്ടായി എന്ന അവകാശവാദങ്ങൾ ഉയർന്നിട്ടില്ല. ഇദ്ദേഹത്തിന്റെ പിൻ തലമുറക്കാർ രാജഭരണത്തിന് ഭീഷണി ഉയർത്തിയിട്ടുമില്ല.[2]



After this troubled early period, Jigme Wangchuck's reign was marked by stability, political reorganisation inside the country and a considerable reduction of taxation for the population. When the king died in 1952, he left his heir a stable, unified and independent country where reforms were gradually taking place. With such firm foundations, it was up to the third king, Jigme Dorje Wangchuck, to open Bhutan to the world and launch it on the path of development.

പദവികൾ[തിരുത്തുക]

ദേശീയതലത്തിൽ[തിരുത്തുക]

  •  Bhutan :
    • മഹാരാജാ ഉഗ്യൻ വാങ്ചുക് മെഡൽ ഫസ്റ്റ് ക്ലാസ്സ് ഇൻ ഗോൾഡ് (17/11/1909).[1]

അന്താരാഷ്ട്രതലത്തിൽ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

കുറിപ്പുകൾ
  1. 1.0 1.1 1.2 1.3 1.4 Royal Ark
  2. 2.0 2.1 2.2 "Jigme Wangchuck, the second king". വിർച്വൽ എക്സിബിഷൻ. Retrieved 3 നവംബർ 2016.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Central Chancery of the Orders of Knighthood". 33256. London Gazette. 1927-03-11: 1601. Archived from the original (PDF) on 2012-10-26. Retrieved 2011-08-11. {{cite journal}}: Cite journal requires |journal= (help)
  4. London Gazette, 3 June 1930
ജിഗ്മേ വാങ്ചുക്
Born: 1905/1906 Died: 30 March 1952
Regnal titles
മുൻഗാമി King of Bhutan
1926–1952
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ജിഗ്മേ_വാങ്ചുക്&oldid=3804404" എന്ന താളിൽനിന്ന് ശേഖരിച്ചത്