വേദ കാലഘട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദ്യകാല ഇരുമ്പുയുഗ വേദ ഇന്ത്യയുടെ ഭൂപടം, വിറ്റ്സൽ (1989). ഗോത്രങ്ങൾക്ക് കറുപ്പുനിറം നൽകിയിരിക്കുന്നു, ആദ്യകാല വേദ രചനകളിൽ പ്രതിപാദിച്ചിരിക്കുന്ന ഇന്തോ-ആര്യൻ ഇതര ഗോത്രങ്ങൾക്ക് ഊതനിറം നൽകിയിരിക്കുന്നു, വേദ ശാഖകൾക്ക്പച്ച നിറം നൽകിയിരിക്കുന്നു. നദികൾക്ക് നീല നിറം നൽകിയിരിക്കുന്നു. ഥാർ മരുഭൂമിയ്ക്ക് ഓറഞ്ച് നിറം നൽകിയിരിക്കുന്നു.

ഹിന്ദുമതത്തിലെ ഏറ്റവും പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ വേദങ്ങൾ രചിക്കപ്പെട്ട കാലമാണ് ഇന്ത്യാ ചരിത്രത്തിൽ വേദ കാലഘട്ടം (അല്ലെങ്കിൽ വേദയുഗം) എന്ന് അറിയപ്പെടുന്നത്. പണ്ഡിതമതവും സാഹിത്യപരമായ തെളിവുകളും അനുസരിച്ച് വേദ കാലഘട്ടം ക്രി.മു. രണ്ടാം സഹസ്രാബ്ദത്തിനും ഒന്നാം സഹസ്രാബ്ദത്തിനും ഇടയ്ക്, ക്രി.മു. 6-ആം നൂറ്റാണ്ടുവരെ തുടരുന്ന കാലത്താണ്.

ഈ കാലഘട്ടത്തോട് അനുബന്ധിച്ചുള്ള സംസ്കൃതി (ചിലപ്പോൾ വേദ സംസ്കാരം എന്നും അറിയപ്പെടുന്നു) ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളെ കേന്ദ്രീകൃതമായിരുന്നു. ഇതിന്റെ ആദ്യകാലത്താണ് പല പുരാതന ഇന്ത്യൻ സാമ്രാജ്യങ്ങളും രൂപപ്പെട്ടത്. ഇതിന്റെ അവസാന പാദങ്ങളിൽ (ക്രി.മു. 600 മുതൽ), ഈ സംസ്കൃതി മഹാജനപദങ്ങളുടെ ഉദയത്തിന് സാക്ഷ്യം വയിച്ചു, വേദ് കാലഘട്ടത്തിനു പിന്നാലെ മൌര്യ സാമ്രാജ്യം (ക്രി.മു. 320 മുതൽ), ഹിന്ദുമതത്തിന്റെയും ക്ലാസിക്കൽ സംസ്കൃത സാഹിത്യത്തിന്റെയും സുവർണ്ണകാലം, ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങൾ, എന്നിവ നിലവിൽ വന്നു.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വേദ_കാലഘട്ടം&oldid=1686862" എന്ന താളിൽനിന്നു ശേഖരിച്ചത്