ശതവാഹന സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശതവാഹനസാമ്രാജ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശതവാഹനസാമ്രാജ്യം

രണ്ടാം ശതകം ബി.സി.ഇ–മൂന്നാം ശതകം സി.ഇ
India 2nd century AD
ശതവാഹനസാമ്രാജ്യം രണ്ടാം ശതകം സി.ഇയിൽ
Capitalപ്രതിഷ്ഠാന
Common languagesപ്രാകൃതം, സംസ്കൃതം
Religion
ഹിന്ദുമതം, ബുദ്ധമതം
Governmentരാജഭരണം
ചക്രവർത്തി 
Historical eraക്ലാസിക്കൽ ഇന്ത്യ
• Established
രണ്ടാം ശതകം ബി.സി.ഇ
• Disestablished
മൂന്നാം ശതകം സി.ഇ
Preceded by
Succeeded by
മൗര്യസാമ്രാജ്യം
കണ്വ സാമ്രാജ്യം
പടിഞ്ഞാറൻ സത്രപർ
ആന്ധ്ര ഇക്ഷ്വാകു
ചുടു രാജവംശം
പല്ലവർ
Today part ofഇന്ത്യ
ദക്ഷിണേഷ്യയുടെ ചരിത്രം
Flag of India.svg Flag of Bangladesh.svg Flag of Bhutan.svg Flag of Maldives.svg Flag of Nepal.svg Flag of Pakistan.svg Flag of Sri Lanka.svg
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

മൗര്യസാമ്രാജ്യത്തിനുശേഷം പടിഞ്ഞാറൻ ഇന്ത്യയിലും ഡക്കാനിലും മദ്ധ്യേന്ത്യയിലും ഉയർന്നുവന്ന ശക്തിയാണ്‌ ശതവാഹന സാമ്രാജ്യം. പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ആന്ധ്രർ തന്നെയാണ്‌ ശതവാഹനർ എന്ന് അനുമാനിക്കപ്പെടുന്നു. ശതവാഹനർ (മറാത്തി: सातवाहन തെലുഗു:శాతవాహనులు), (ആന്ധ്രർ എന്നും അറിയപ്പെട്ടു) മഹാരാഷ്ട്രയിലെ ജുന്നാർ (പൂനെ), പ്രതിഷ്ഠാന (പൈത്താൻ) മുതൽ ആന്ധ്രയിലെ അമരാവതി (ധരണീകോട) എന്നിവയടക്കം തെക്കേ ഇന്ത്യ, മദ്ധ്യ ഇന്ത്യ, എന്നിവ ഭരിച്ചിരുന്ന രാജാക്കന്മാർ ആയിരുന്നു. അവരുടേതായ ആദ്യത്തെ ലിഖിതങ്ങൾ പ്രത്യക്ഷപ്പെടുന്നത് ബി.സി. ഒന്നാം നൂറ്റാണ്ടിലാണ്‌. മദ്ധ്യേന്ത്യയിലെ കണ്വരെ തോല്പിക്കുകയും തങ്ങളുടെ അധികാരം സ്ഥാപികുകയും ചെയ്തു. ക്രി.മു. 239 ന് ആണ് ഇവരുടെ ഭരണം തുടങ്ങിയത്. പുരാണങ്ങൾ പ്രകാരം 300 വർഷം അവർ ഭരിച്ചു എന്നു കരുതുന്നു. ഉത്തര മഹാരാഷ്ടയിലാണ്‌ ആദ്യത്തെ രാജ്യം സ്ഥാപിക്കപ്പെട്ടത്. എന്നാണ് ഈ സാമ്രാജ്യം അവസാനിച്ചത് എന്നതിനെ കുറിച്ച് തർക്കങ്ങൾ നിലനിൽക്കുന്നു. എങ്കിലും ചില കണക്കുകൾ അനുസരിച്ച് ഈ സാമ്രാജ്യം 450 വർഷം നിലനിന്നു - ക്രിസ്തുവിനു ശേഷം 220 വരെ. മൗര്യസാമ്രാജ്യത്തിന്റെ അധഃപതനത്തിനും വൈദേശിക ആക്രമണത്തിൽ നിന്ന് രാജ്യത്തെ രക്ഷിച്ച് സമാധാനം സ്ഥാപിക്കുന്നതിനും ശതവാഹനർ ആണ് കാ‍രണം എന്ന് വിശ്വസിക്കപ്പെടുന്നു.

ശതവാഹനർ ദക്ഷിണപഥത്തിലെ പ്രഭുക്കൾ എന്ന് അറിയപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിലേക്കുള്ള പാതയുടെ നിയന്ത്രണം കൈയാളിയിരുന്നതിനാലാണ്‌ ഇത്. ശതവാഹനരിൽ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരിയാണ്‌ ഗൗതമീപുത്ര ശ്രീ ശതകർണി[1]‌.

പേരിന്റെ ഉൽപ്പത്തി[തിരുത്തുക]

"ശതവാഹന" എന്ന പദം സപ്തവാഹന (ഹിന്ദു പുരാണമനുസരിച്ച് സൂര്യദേവന്റെ രഥം ഏഴു കുതിരകളാണു തെളിക്കുന്നത്) എന്ന സംസ്കൃതപദത്തിന്റെ പ്രാകൃതരൂപമാണ്. ഇത് സൂചിപ്പിക്കുന്നത് ശതവാഹനന്മാർ ഐതിഹാസികമായ സൂര്യവംശവുമായി ബന്ധം അവകാശപ്പെട്ടിരുന്നു എന്നാണ്.[2] പുരാവസ്തുശാസ്ത്രജ്ഞനായ ഇംഗുവ കാർത്തികേയ ശർമ്മയുടെ അഭിപ്രായത്തിൽ ശതവാഹന എന്ന പേരു "സത" (മൂർച്ചയുള്ളത്, വേഗതയേറിയത്), "വാഹന" (വാഹനം) എന്ന പദങ്ങൾ ചേർന്നു "വേഗതയേറിയ അശ്വാരൂഢൻ" എന്നർത്ഥം വന്നതാണ്.[3]

മറ്റൊരു സിദ്ധാന്തമനുസരിച്ച് ശതവാഹന എന്ന പേരു സതിയപുത സാമ്രാജ്യവുമായി ബന്ധപ്പെടുത്തുന്നു. മുണ്ട ഭാഷയിലെ വാക്കുകളായ സദം (കുതിര), ഹർപ്പൻ(മകൻ) എന്നിവയുമായി ബന്ധപ്പെടുത്തി അശ്വമേധയാഗം നടത്തിയവരുടെ മകൻ" എന്നാണ് പദോൽപ്പത്തി എന്ന അഭിപ്രായം നിലവിലുണ്ട്. [4]രാജവംശത്തിലെ പല രാജാക്കന്മാരും ശതകർണി എന്ന പേരോ സ്ഥാനപ്പേരോ സ്വീകരിച്ചിരുന്നു. ശതവാഹന, ശതകർണി, ശതകണി, ശാലിവാഹന എന്നീ പേരുകൾ ഈ പേരിന്റെ വിവിധ രൂപങ്ങളാണെന്നു കരുതുന്നു. കൊസാംബിയുടെ അഭിപ്രായമനുസരിച്ച് ശതവാഹന എന്ന വാക്ക് "സദ" (കുതിര) "കോൺ" (മകൻ) എന്നിവ ചേർന്നുണ്ടായതാണ്.[5]

ചരിത്രം[തിരുത്തുക]

ശതവാഹനന്മാരെക്കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നത് പുരാണങ്ങൾ, ബുദ്ധ, ജൈനഗ്രന്ഥങ്ങൾ, ലിഖിതങ്ങൾ, നാണയങ്ങൾ, ഗ്രീക്ക്, റോമൻ സ്രോതസ്സുകൾ[6] എന്നിവയിൽ നിന്നാണ്. ഈ സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ ശതവാഹനസാമ്രാജ്യത്തിന്റെ ചരിത്രവും കാലഗണനയും പൂർണ്ണമായും നിശ്ചയിക്കാൻ സഹായിക്കുന്നവയല്ലാത്തതിനാൽ സാമ്രാജ്യത്തിന്റെ കാലഗണനയെക്കുറിച്ച് വ്യത്യസ്ത സിദ്ധാന്തങ്ങൾ നിലവിലുണ്ട്.[7]

സ്ഥാപനം[തിരുത്തുക]

ശതകർണി ഒന്നാമന്റെ നാനേഘട്ടിലെ ലിഖിതം. (70-60 ബി.സി.ഇ)[8]

നാനേഘട്ടിലെ ഒരു ശതവാഹന ലിഖിതത്തിലെ രാജകീയ പട്ടികയിൽ ആദ്യത്തെ രാജാവായി സിമുകയെ പരാമർശിക്കുന്നു. രാജവംശത്തിലെ ആദ്യത്തെ രാജാവ് 23 വർഷക്കാലം ഭരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് വിവിധ പുരാണങ്ങൾ പ്രകാരം സിഷുക, സിന്ധുക്ക, ചിസ്മാക, ഷിപ്രക എന്നിങ്ങനെയാണ്. ഇവ സിമുകയുടെ പേരിന്റെ വീണ്ടും വീണ്ടുമുള്ള പകർത്തിയെഴുത്തുകളുടെ ഫലമായുള്ള അക്ഷരത്തെറ്റുകൾ മൂലമാണെന്നു കരുതുന്നു.[9] സിമുകയുടെ കാലഘട്ടം വ്യക്തമായി നിർണ്ണയിക്കുവാൻ തെളിവുകൾ പര്യാപ്തമല്ല. പുരാണങ്ങളനുസരിച്ച് ആദ്യത്തെ ആന്ധ്ര രാജാവ് കണ്വരാജവംശത്തിനെ അധികാരത്തിൽനിന്നു പുറത്താക്കി. ചില ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ പേര് ബാലിപുക്ക എന്നു പരാമർശിച്ചുകാണുന്നു. ഡി.സി. സിർകാർ ഈ സംഭവത്തിന്റെ കാലം 30 ബി.സി.ഇ ആയി ഗണിച്ചിരിക്കുന്നു.

മത്സ്യപുരാണമനുസരിച്ച് ആന്ധ്രരാജവംശം 450 വർഷത്തോളം ഭരണത്തിലിരുന്നു. ശതവാഹനസാമ്രാജ്യം മൂന്നാം ശതകത്തിന്റെ പൂർവ്വഘട്ടത്തിൽ അവസാനിച്ചതിനാൽ സാമ്രാജ്യത്തിന്റെ ആരംഭം മൂന്നാം ശതകം ബി.സി.ഇ ആണെന്ന് അനുമാനിക്കുന്നു. മഗസ്തനീസിന്റെ ഇൻഡിക്കയിൽ ശക്തരായ "ആന്ധ്രെ"വംശജരെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. "ആന്ധ്രെ" എന്നത് ആന്ധ്രയുടെ വേറെ രൂപമാണെങ്കിൽ അത് ശതവാഹനസാമ്രാജ്യം മൂന്നാം ശതകം ബി.സി.ഇ യിൽ ആരംഭിച്ചു എന്നതിന്റെ മറ്റൊരു തെളിവായി പരിഗണിക്കാം. ആധുനികചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ശതവാഹനഭരണം ഒന്നാം ശതകം ബി.സി.ഇ യിൽ തുടങ്ങുകയും രണ്ടാം ശതകം സി.ഇ വരെ നീണ്ടു നിൽക്കുകയും ചെയ്തു. ഇതു പുരാണങ്ങളും നാണയശാസ്ത്രപരമായ തെളിവുകളും അനുസരിച്ചാണ്. [10]

സാമ്രാജ്യവിപുലീകരണം[തിരുത്തുക]

സിമുകക്കുശേഷം സഹോദരനായ കണ്ഹ അധികാരത്തിലെത്തി. കണ്ഹ ശതവാഹനസാമ്രാജ്യം നാസിക് വരെ വ്യാപിപ്പിച്ചു. [11] ഉത്തരേന്ത്യയിലെ ഗ്രീക്ക് അധിനിവേശങ്ങൾ മൂലമുണ്ടായ അവസരം മുതലെടുത്ത് കണ്ഹയുടെ പിൻഗാമി ശതകർണി ഒന്നാമൻ പടിഞ്ഞാറൻ മാൾവ, അനുപ (നർമ്മദാ താഴ്വര), വിദർഭ എന്നിവ കീഴടക്കി. അദ്ദേഹം ബ്രാഹ്മണർക്കു ധാരാളം ദാനം നടത്തുകയും അശ്വമേധം, രാജസൂയം തുടങ്ങിയ യാഗങ്ങൾ നടത്തുകയും ചെയ്തു. [12]

ശതകർണിയുടെ പിൻഗാമിയായ ശതകർണി രണ്ടാമൻ 56 വർഷം ഭരിച്ചു, ഈ സമയത്ത് അദ്ദേഹം കിഴക്കൻ മാൾവയെ ശുംഗസാമ്രാജ്യത്തിൽനിന്ന് പിടിച്ചെടുത്തു[13]. ഈ വിജയത്തോടെ ബുദ്ധസ്ഥാനമായ സാഞ്ചി അദ്ദേഹത്തിനു കീഴിൽ വന്നു. ശതകർണി രണ്ടാമൻ സാഞ്ചിയിലെ മൗര്യ, ശുംഗ സ്തൂപങ്ങൾക്കു ചുറ്റും അലങ്കരിച്ച പ്രവേശനകവാടം നിർമ്മിച്ചു[14]. സാഞ്ചിയിൽ നിന്നും, അദ്ദേഹത്തിനു സമർപ്പിക്കപ്പെട്ട ലിഖിതം കണ്ടെടുത്തിട്ടുണ്ട്. ശതകർണി രണ്ടാമനു ശേഷം ലംബോദരനും, ലംബോദരനു ശേഷം അദ്ദേഹത്തിന്റെ മകൻ അപിലകനും അധികാരത്തിൽ വന്നു. അപിലകന്റെ നാണയങ്ങൾ കിഴക്കൻ മധ്യപ്രദേശിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്[15]. പക്ഷേ, ആൻഡ്രൂ ഒലെറ്റിന്റെ അഭിപ്രായത്തിൽ ശതകർണി ഒന്നാമനും ശതകർണി രണ്ടാമനും ഒരാൾ തന്നെയായിരുന്നു.[16][17]

സാഞ്ചി[തിരുത്തുക]

സാഞ്ചിയിലെ തെക്കേ പ്രവാശനകവാടത്തിലെ ഉത്തരത്തിൽ, ശതവാഹനചക്രവർത്തി ശതകർണിയുടെ ലിഖിതം

ശതവാഹന്മാർ സാഞ്ചിയിലെ ബുദ്ധസ്തൂപം മോടിപിടിപ്പിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചു. ശതകർണി രണ്ടാമൻ സ്തൂപത്തിന്റെ കേടുപാടുകൾ തീർത്തു. 70 ബി.സി.ഇ യോടടുത്ത് നിർമ്മിക്കപ്പെട്ട സ്തൂപത്തിന്റെ പ്രവേശനകവാടവും സ്തംഭശ്രേണികളും ശതവാഹനന്മാർ നിർമ്മിച്ചതാണെന്നു കരുതുന്നു. ശതകർണി രണ്ടാമന്റെ തച്ചുശാസ്ത്രിയായ ആനന്ദനാണ് തെക്കേ പ്രവാശനകവാടത്തിന്റെ നിർമ്മാതാവെന്ന് ആ പ്രവേശനകവാടത്തിലെ ലിഖിതം പ്രതിപാദിക്കുന്നു.[18] തെക്കേ പ്രവാശനകവാടത്തിലെ ഉത്തരത്തിൽ, ശതവാഹനചക്രവർത്തി, ശതകർണിയുടെ കരകൗശലപ്പണിക്കാരുടെ സംഭാവന രേഖപ്പെടുത്തിയിരിക്കുന്നു:

രാജൻ സിരി ശതകർണിയുടെ കരകൗശലപ്പണിക്കാരുടെ പ്രധാനി, വസിതിയുടെ മകൻ, ആനന്ദന്റെ സംഭാവന [19]

പടിഞ്ഞാറൻ സത്രപന്മാരുടെ അധിനിവേശം[തിരുത്തുക]

അപിലകന്റെ പിൻഗാമികളെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല. പിന്നീട് ശതവാഹനസാമ്രാജ്യത്തിലെ അറിയപ്പെടുന്ന ഭരണാധികാരി ഹാലനായിരുന്നു. മഹാരാഷ്ട്രി പ്രാകൃതത്തിലുള്ള ഗാഹാ സത്തസൈ രചിച്ചത് അദ്ദേഹമാണെന്നു കരുതുന്നു. ഹാലനും അദ്ദേഹത്തിന്റെ പിൻഗാമികളും വളരെ ചെറിയൊരു കാലം (ഏകദേശം 12 വർഷത്തോളം) മാത്രമേ ഭരണത്തിലിരുന്നുള്ളൂ. [20]

ലിഖിതങ്ങളുടേയും നാണയങ്ങളുടേയും തെളിവുകളെ അടിസ്ഥാനമാക്കി ശതവാഹനർ ഡെക്കാൺ പീഠഭൂമിയും, കൊങ്കൺ തീരത്തിന്റെ വടക്കുഭാഗവും അവ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരങ്ങളും നിയന്ത്രിച്ചിരുന്നു. 15-40 സി.ഇ ക്കടുത്തു പടിഞ്ഞാറൻ സത്രപർ ഈ പ്രദേശങ്ങൾ അധീശപ്പെടുത്തി. പടിഞ്ഞാറൻ സത്രപൻ ഭരണാധികാരിയായിരുന്ന നഹപാന ശതവാഹനപ്രദേശങ്ങൾ തന്റെ അധീനതയിലാക്കി ഭരിച്ചിരുന്നു. [21]

ഗൗതമിപുത്ര ശതകർണി[തിരുത്തുക]

ഗൗതമിപുത്ര ശതകർണി ശതവാഹനസാമ്രാജ്യത്തിന്റെ സ്ഥിതി പുനരുജ്ജീവിപ്പിച്ചു. അദ്ദേഹത്തെ ശതവാഹനസാമ്രാജ്യത്തിലെ ഏറ്റവും മഹാനായ ഭരണാധികാരിയായി കണക്കാക്കുന്നു. അദ്ദേഹം പടിഞ്ഞാറൻ സത്രപൻ ഭരണാധികാരിയായിരുന്ന നഹപാനനെ കീഴ്പ്പെടുത്തിയതായി കരുതപ്പെടുന്നു[22]. ഗൗതമിപുത്ര ശതകർണിയുടെ അമ്മ ഗൗതമി ബാലശ്രീയുടെ നാസിക് പ്രശസ്തി ലിഖിതമനുസരിച്ച് ഗൗതമിപുത്ര ശതകർണിയുടെ സാമ്രാജ്യം വടക്ക് ഇന്നത്തെ രാജസ്ഥാൻ വരെയും തെക്ക് കൃഷ്ണാ നദി വരെയും പടിഞ്ഞാറ് സൗരാഷ്ട്ര മുതൽ കിഴക്ക് കലിംഗ വരെയും വ്യാപിച്ചിരുന്നു. അദ്ദേഹം രാജരാജ, മഹാരാജ എന്നീ സ്ഥാനപ്പേരുകൾ സ്വീകരിക്കുകയും വിന്ധ്യന്റെ പ്രഭു എന്നറിയപ്പെടുകയും ചെയ്തു.[23]

അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാനവർഷങ്ങളിൽ ഭരണസംവിധാനം കൈകാര്യം ചെയ്തിരുന്നത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു. ഇത് ശതകർണി രോഗാതുരനായിരുന്നതിനാലോ യുദ്ധകാര്യങ്ങളിൽ വ്യാപൃതനായിരുന്നതിനാലോ ആണെന്ന് കരുതുന്നു. ശതകർണിയുടെ അമ്മ ഗൗതമി ബാലശ്രീയുടെ നാസിക് ലിഖിതമനുസരിച്ച്, ശതകർണി,

...ക്ഷത്രിയരുടെ അഹങ്കാരം നശിപ്പിച്ചു, പഹ്ലവർ(ഇന്തോ-പാർഥിയർ), യവനർ(ഇന്തോ-ഗ്രീക്കുകാർ), ശകർ (പടിഞ്ഞാറൻ സത്രപർ) എന്നിവരെ തോല്പിച്ചു. ഖഖരാത രാജാക്കന്മാരെ തുരത്തി, ശതവാഹന്മാരുടെ പ്രതാപം വീണ്ടെടുത്തു.

— അമ്മ മഹാറാണി ഗൗതമി ബാലശ്രീയുടെ ലിഖിതം, നാസിക് ഗുഹകൾ

ഗൗതമിപുത്ര ശതകർണിക്കുശേഷം അദ്ദേഹത്തിന്റെ പുത്രൻ വസിഷ്ഠിപുത്ര പുലമാവി അധികാരമേറ്റു. ധാരാളം ശതവാഹനലിഖിതങ്ങളിൽ പുലമാവി പരാമർശിക്കപ്പെടുന്നു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ നാണയങ്ങൾ വിസ്തൃതമായ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. ഈ കാരണങ്ങളാൽ അദ്ദേഹം ഗൗതമിപുത്ര ശതകർണിയുടെ സാമ്രാജ്യം നിലനിർത്തുകയും സമ്പന്നമായ ഒരു രാജ്യത്തിന്നധിപനായിരുന്നുവെന്നും അനുമാനിക്കുന്നു. പുലമാവി ബല്ലാരി പ്രദേശം ശതവാഹനസാമ്രാജ്യത്തിലേക്കു കൂട്ടിച്ചേർത്തതായി കരുതപ്പെടുന്നു. കൊറമാണ്ടൽ തീരത്തുനിന്നു അദ്ദേഹത്തിന്റെ നാണയങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അമരാവതിയിലെ സ്തൂപം അദ്ദേഹത്തിന്റെ ഭരണകാലത്ത് നവീകരിച്ചു.[24]

ശതവാഹന വാസ്തുകല, മൂന്നാമത്തെ ഗുഹ, നാസിക് ഗുഹകൾ. ഗൗതമിപുത്ര ശതകർണിയുടെ ഭരണകാലത്ത് നിർമ്മാണം തുടങ്ങിയെന്നു വിശ്വസിക്കുന്നതും, വസിഷ്ഠിപുത്ര പുലമാവിയുടെ ഭരണസമയത്ത് പൂർത്തിയാക്കിയതും, ബുദ്ധസംഘങ്ങൾക്കു സമർപ്പിച്ചതുമാണ് ഈ ഗുഹ, 150 സി.ഇ

വസിഷ്ഠിപുത്ര ശതകർണി[തിരുത്തുക]

പുലമാവിയുടെ പിൻഗാമിയായിരുന്നു വസിഷ്ഠിപുത്ര ശതകർണി. രുദ്രാരാമൻ ഒന്നാമന്റെ മകളെ വിവാഹം കഴിക്കുക വഴി അദ്ദേഹം പടിഞ്ഞാറൻ സത്രപന്മാരുമായി വിവാഹബന്ധത്തിലേർപ്പെട്ടു.[25]

രുദ്രാരാമൻ ഒന്നാമന്റെ ജുനാഗഡിലെ ലിഖിതം അദ്ദേഹം ദക്ഷിണാപഥത്തിന്റെ അധിപനായ ശതകർണിയെ രണ്ടു തവണ പരാജയപ്പെടുത്തിയത് വിവരിക്കുന്നു. ലിഖിതമനുസരിച്ച് അദ്ദേഹം ശതകർണിയെ കൊല്ലാതെ വിട്ടത് അവർ തമ്മിലുള്ള അടുത്ത ബന്ധം മൂലമായിരുന്നു.[26]

എന്നാൽ രുദ്രാരാമൻ കീഴടക്കിയത് വസിഷ്ഠിപുത്ര ശതകർണിയെയാണോ എന്നതിനു വ്യക്തമായ തെളിവുകളില്ല. ഡി.ആർ. ഭണ്ഡാർക്കറിന്റെയും ദിനേഷ്ചന്ദ്ര സിർക്കാറിന്റെയും അഭിപ്രായത്തിൽ രുദ്രാരാമൻ തോല്പിച്ച ശതവാഹനരാജാവു് ഗൗതമിപുത്ര ശതകർണിയാണ്. ഇ.ജെ. റാപ്സൺ വസിഷ്ഠിപുത്ര പുലമാവിയാണ് കീഴടക്കപ്പെട്ട രാജാവെന്നു അഭിപ്രായപ്പെട്ടു.[27] ശൈലേന്ദ്ര നാഥ് സെനിന്റേയും ചാൾസ് ഹിഗാമിന്റേയും അഭിപ്രായമനുസരിച്ച് വസിഷ്ഠിപുത്ര ശതകർണിയുടെ പിൻഗാമിയായ ശിവ ശ്രീ പുലമാവിയാണ് കീഴടക്കപ്പെട്ട ശതവാഹനരാജാവ്. [28][29]

വസിഷ്ഠിപുത്ര ശതകർണിയുടെ നാണയം

യജ്ഞ ശ്രീ ശതകർണി[തിരുത്തുക]

യജ്ഞ ശ്രീ ശതകർണി, ശതവാഹനസാമ്രാജ്യത്തിന്റെ പ്രതാപം കുറച്ചുകാലത്തേക്കെങ്കിലും വീണ്ടെടുത്തു. അദ്ദേഹം ശതവാഹനന്മാരുടെ മുഖ്യതാവഴിയിലെ അവസാന രാജാക്കന്മാരിലൊരാളായിരുന്നു. ശൈലേന്ദ്ര നാഥ് സെനിന്റെ അഭിപ്രായമനുസരിച്ച് യജ്ഞ ശതകർണിയുടെ ഭരണകാലം 170-199 സി.ഇ ആണ്. ചാൾസ് ഹിഗാം അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാനം 181 സി.ഇ എന്ന് ഗണിച്ചിരിക്കുന്നു.[30] അദ്ദേഹത്തിന്റെ നാണയങ്ങളിൽ കപ്പലുകളുടെ ചിത്രങ്ങൾ കാണപ്പെടുന്നതു സമുദ്രമാർഗ്ഗമായ വാണിജ്യത്തിലുള്ള ശതവാഹനന്മാരുടെ പാരമ്പര്യത്തെ സൂചിപ്പിക്കുന്നു.[31] യജ്ഞ ശതകർണിയുടെ നാണയങ്ങളുടെ വിശാലമായ വിതരണവും നാസിക്, കൻഹേരി, ഗുന്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള ലിഖിതങ്ങളും സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ഭരണം ഡക്കാണിന്റെ പടിഞ്ഞാറൻ അതിർത്തി മുതൽ കിഴക്കൻ അതിർത്തി വരെ വ്യാപിച്ചിരുന്നുവെന്നാണ്. പടിഞ്ഞാറൻ സത്രപന്മാർ പിടിച്ചെടുത്ത പ്രദേശങ്ങൾ യജ്ഞ ശതകർണി വീണ്ടെടുക്കുകയും അവരെ അനുകരിച്ച് വെള്ളിനാണയങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാനകാലങ്ങളിൽ ആഭിരന്മാർ നാസിക് ഉൾപ്പെടുന്ന ശതവാഹനസാമ്രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങൾ കൈക്കലാക്കി.[32]

പതനം[തിരുത്തുക]

യജ്ഞ ശ്രീ ശതകർണിയുടെ ഭരണത്തിനുശേഷം ശതവാഹനന്മാരുടെ ശക്തി ക്ഷയിക്കുകയും സാമന്തന്മാർ ശക്തി പ്രാപിക്കുകയും ചെയ്തു.[33] യജ്ഞ ശ്രീക്കു ശേഷം മാധരീപുത്ര സ്വാമി ഈശ്വരസേന അധികാരത്തിലെത്തി. അദ്ദേഹത്തിനു ശേഷം വന്ന വിജയ 6 വർഷവും അതിനു ശേഷം അദ്ദേഹത്തിന്റെ മകൻ വസിഷ്ഠിപുത്ര ശ്രീ ചധ ശതകർണി 10 വർഷവും ഭരിച്ചു.[34] ശതവാഹനന്മാരുടെ മുഖ്യതാവഴിയിലെ അവസാനത്തെ രാജാവായ പുലമാവി നാലാമൻ 225 സി.ഇ വരെ ഭരിച്ചു. പുലമാവി നാലാമന്റെ ഭരണകാലത്ത് നാഗാർജ്ജുനകൊണ്ടയിലും അമരാവതിയിലും ധാരാളം ബുദ്ധസ്മാരകങ്ങൾ പണി കഴിക്കപ്പെട്ടു.[35]

പുലമാവി നാലാമന്റെ മരണശേഷം, ശതവാഹനസാമ്രാജ്യം അഞ്ചു ചെറിയരാജ്യങ്ങളായി വിഭജിക്കപ്പെട്ടു.[36]

 1. വടക്കൻ ഭാഗം, ശതവാഹന്മാരുടെ തന്നെ ഒരു സമാന്തരശാഖ ഭരിച്ചു. (ഈ ഭരണം നാലാം നൂറ്റാണ്ടോടുകൂടി അവസാനിച്ചു)[37]
 2. നാസികിനോടു ചേർന്ന പടിഞ്ഞാറൻ ഭാഗം ആഭിരന്മാർ ഭരിച്ചു.
 3. കിഴക്കൻ ഭാഗം (കൃഷ്ണ-ഗുന്തൂർ പ്രദേശങ്ങൾ), ആന്ധ്ര ഇക്ഷ്വാകുക്കൾ ഭരിച്ചു.
 4. തെക്കുപടിഞ്ഞാറൻ ഭാഗം (ഇന്നത്തെ വടക്കൻ കർണാടകം) ബനവാസിയിലെ ചുടു രാജവംശം ഭരിച്ചു.
 5. തെക്കുകിഴക്കൻ ഭാഗം പല്ലവർ ഭരിച്ചു.

ഭരണപ്രദേശത്തിന്റെ വ്യാപ്തി[തിരുത്തുക]

അശോകൻ തന്റെ രാജ്ഞിമാരോടൊത്ത്, സന്നതി (കണഗനഹള്ളി സ്തൂപം), സി.ഇ ഒന്നാം ശതകത്തിനും മൂന്നാം ശതകത്തിനുമിടയിൽ. "റായോ അശോകോ" (𑀭𑀸𑀬 𑀅𑀲𑁄𑀓𑁄, "അശോക രാജാവ്") എന്നു ബ്രാഹ്മി ലിപിയിൽ കൊത്തിവച്ചിരിക്കുന്നു.[38][39][38][40]

ശതവാഹനസാമ്രാജ്യം പ്രധാനമായും ഡെക്കാൺ പീഠഭൂമിയുടെ വടക്കൻഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. എന്നിരുന്നാലും പലപ്പോഴും സാമ്രാജ്യത്തിന്റെ വ്യാപ്തി ഇന്നത്തെ ഗുജറാത്ത്, കർണാടകം, മധ്യപ്രദേശ് വരെയും വ്യാപിച്ചിരുന്നു. ഗൗതമിപുത്ര ശതകർണിയുടെ അമ്മ ഗൗതമി ബാലശ്രീ തന്റെ നാസിക് പ്രശസ്തി ലിഖിതത്തിൽ, മകൻ ഗൗതമിപുത്ര ശതകർണി വടക്ക് ഗുജറാത്ത് മുതൽ തെക്ക് കർണാടക വരെയുള്ള ദേശങ്ങൾക്ക് അധിപനായിരുന്നു എന്നു പ്രസ്താവിക്കുന്നു. എന്നാൽ ഈ പ്രദേശങ്ങൾ ഗൗതമിപുത്രയുടെ യഥാർത്ഥമായ നിയന്ത്രണത്തിലായിരുന്നുവെന്നോ എന്നു വ്യക്തമല്ല.[41] മാത്രമല്ല, അദ്ദേഹത്തിന്റെ അധികാരമണ്ഡലം ലിഖിതത്തിൽ പരാമർശിക്കപ്പെട്ട ഈ അതിർത്തികൾക്കുള്ളിൽത്തന്നെ തുടർച്ചയായുള്ള പ്രദേശങ്ങളായിരുന്നില്ല. വ്യത്യസ്തരായ പല ഗോത്രവർഗ്ഗക്കാരുടേയും കീഴിലായിരുന്നു ഈ അധികാരമണ്ഡലത്തിലെ പല പ്രദേശങ്ങളും.[42]

ശതവാഹനസാമ്രാജ്യത്തിന്റെ തലസ്ഥാനം പലപ്പോഴും മാറിക്കൊണ്ടിരുന്നു. നാസിക് ലിഖിതം ഗൗതമിപുത്ര ശതകർണിയെ വിശേഷിപ്പിക്കുന്നത് ബെനകാടകയുടെ അധിപൻ എന്നാണ്. ഇതു ആധാരമാക്കി ബെനകാടകയായിരുന്നു ഗൗതമിപുത്ര ശതകർണിയുടെ തലസ്ഥാനം എന്നു ഗണിക്കുന്നു. ടോളമി പ്രതിഷ്ഠാനമാണ് പുലമാവിയുടെ തലസ്ഥാനമെന്നു പ്രസ്താവിക്കുന്നു.[43] മറ്റു സമയങ്ങളിൽ ധരണീകോടയും ജുന്നാറും ശതവാഹനസാമ്രാജ്യങ്ങളായിരിന്നിട്ടുണ്ട്.[44] എം.കെ. ധവാലികറിന്റെ അഭിപ്രായത്തിൽ ശതവാഹനരുടെ ആദ്യകാലതലസ്ഥാനം ജുന്നാറായിരുന്നു. എന്നാൽ കുശാനന്മാരുടേയും പടിഞ്ഞാറൻ സത്രപരുടേയും ആക്രമണങ്ങളെത്തുടർന്നു അവർ തലസ്ഥാനം പ്രതിഷ്ഠാനത്തിലേക്കു മാറ്റുകയാണുണ്ടായത്.[45]

ഭരണസംവിധാനം[തിരുത്തുക]

ശതവാഹനന്മാരുടെ ഭരണസംവിധാനം വ്യത്യസ്തതലങ്ങളിലുള്ള നാടുവാഴി സമ്പ്രദായങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു.[46]

 • രാജൻ, പാരമ്പര്യഭരണാധികാരികൾ
 • സ്വന്തമായി നാണയം അടിച്ചിറക്കിയിരുന്ന ചെറിയ രാജാക്കന്മാർ
 • മഹാരഥി, രാജവംശവുമായി വിവാഹബന്ധങ്ങൾ പുലർത്തിയിരുന്ന പാരമ്പര്യപ്രഭുക്കന്മാർ
 • മഹാഭോജർ
 • മഹാസേനാപതി
 • മഹാതലവർ

രാജകുമാരന്മാരെ പ്രവിശ്യകളിലെ രാജപ്രതിനിധികളായി നിയമിക്കുമായിരുന്നു.[47]

ശതവാഹന ഭരണത്തിനു കീഴിലുള്ള ഏറ്റവും വലിയ ഭൂപ്രദേശ വിഭാഗമായിരുന്നു ആഹാര. ശതവാഹന ലിഖിതങ്ങളിൽ പലതും ഈ ആഹാരങ്ങളെ അവ ഭരിച്ചിരുന്ന പ്രതിനിധികളുടെ പേരിൽ പരാമർശിച്ചിട്ടുണ്ട്. (ഉദാ: ഗോവർധാനാഹാര, മമാലാഹാര, കപുരാഹാര എന്നിങ്ങനെ).[48]

ശതവാഹന സാമ്രാജ്യത്തിൽ ഒരു ഉദ്യോഗസ്ഥ ഭരണസംവിധാനം നിലനിന്നിരുന്നുവെന്ന് ഗൗതമിപുത്രശതകർണിയുടെ ലിഖിതങ്ങൾ അടിസ്ഥാനമാക്കി കരുതപ്പെടുന്നു. നാസിക് ഗുഹകളിലെ ലിഖിതത്തിൽ സന്യാസ സമൂഹത്തിനുള്ള സംഭാവനകൾ രേഖപ്പെടുത്തുന്നിടത്ത് സന്യാസ സമൂഹത്തിനു നികുതിയിൽ നിന്നു ഇളവു നൽകുന്നതും രാജകീയ ഉദ്യോഗസ്ഥമാരിൽനിന്നുള്ള അനാവശ്യ ഇടപെടൽ ഒഴിവാക്കുന്നതിനെക്കുറിച്ചും പരാമർശിച്ചിരിക്കുന്നു.[49]

ശതവാഹനലിഖിതങ്ങൾ മൂന്നുതരം അധിവാസമേഖലകളെക്കുറിച്ച് സൂചിപ്പിക്കുന്നു. നഗരം, നിഗമ (വ്യാപാരകേന്ദ്രങ്ങൾ), ഗമ (ഗ്രാമങ്ങൾ) എന്നിവയാണവ.[50]

സമ്പദ് വ്യവസ്ഥ[തിരുത്തുക]

വസിഷ്ഠിപുത്ര പുലമാവിയുടെ കപ്പൽ ആലേഖനം ചെയ്തിട്ടുള്ള നാണയം. ഇത് ശതവാഹനന്മാരുടെ സമുദ്രമാർഗ്ഗമായുള്ള വാണിജ്യത്തെ സൂചിപ്പിക്കുന്നു.

കൃഷിയിലും ഉൽപ്പാദനത്തിലുമുള്ള വർദ്ധനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും പുറത്തുമായുള്ള വാണിജ്യവുമായിരുന്നു ശതവാഹനസാമ്രാജ്യ സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ ആധാരം.[51] ജലസേചന സംഭരണികളുടെ നിർമ്മാണവും കാടു വെട്ടിത്തളിക്കലും മൂലം ശതവാഹന കാലഘട്ടത്തിൽ കൃഷിഭൂമിയുടെ അളവിൽ വലിയ വർദ്ധനവുണ്ടായി.[52] കോടി ലിംഗളയിൽ നിന്നുള്ള പുരാവസ്തു കണ്ടെത്തലുകളും കലാകാരന്മാരേയും വ്യാപാരസമിതികളെക്കുറിച്ചുള്ള ലിഖിതരേഖകളും ശതവാഹന കാലഘട്ടത്തിലെ കരകൗശലവസ്തുക്കളുടെ ഉൽപ്പാദനത്തിലുള്ള വർദ്ധനവ് വ്യക്തമാക്കുന്നു. [53]

ഇന്ത്യൻ തീരദേശങ്ങൾ ശതവാഹനന്മാരുടെ ആധിപത്യത്തിലായിരുന്നതുകൊണ്ടു റോമാസാമ്രാജ്യവും ഇന്ത്യൻ ഉപഭൂഖണ്ഡവും തമ്മിലുള്ള വാണിജ്യത്തിന്റെ നിയന്ത്രണം ശതവാഹനർക്കായിരുന്നു. പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ പ്രധാനപ്പെട്ട രണ്ടു ശതവവാഹന വാണിജ്യകേന്ദ്രങ്ങളായ പ്രതിഷ്ഠാനത്തേയും തഗരയേയും കുറിച്ച് വിവരിക്കുന്നു. ശതവാഹനതലസ്ഥാനമായ പ്രതിഷ്ഠാനത്തെ കടലുമായി ബന്ധിച്ചിരുന്ന പ്രധാനപ്പെട്ട ചുരമായിരുന്നു നാനാഘട്ട്.[54]

മതങ്ങൾ[തിരുത്തുക]

"പോംപെയി ലക്ഷ്മി", പോംപെയിലെ അവശിഷ്ടങ്ങളിൽനിന്നു ലഭിച്ച ആനക്കൊമ്പിലുണ്ടാക്കിയ ലക്ഷ്മിയുടേതന്ന് (അല്ലെങ്കിൽ ഒരു യക്ഷിയുടെ) വിശ്വസിക്കുന്ന പ്രതിമ, ശതവാഹനസാമ്രാജ്യത്തിലെ ഭൊകാർധനിൽ നിർമ്മിച്ചതെന്നു കരുതപ്പെടുന്നു (ഒന്നാം ശതകം ബി.സി.ഇ).

ശതവാഹനർ ഹിന്ദുവിശ്വാസം പുലർത്തിയിരുന്നതായി കരുതപ്പെടുന്നു. അവർ ബുദ്ധവിഹാരങ്ങൾക്ക് ഉദാരമായി സംഭാവന ചെയ്തിരുന്നു. [55]ശതകർണി ഒന്നാമന്റെ പത്നി നായനികയുടെ നാനേഘട്ട് ലിഖിതത്തിൽ ശതകർണി ഒന്നാമൻ അശ്വമേധയാഗം, രാജസൂയയാഗം, അഗ്ന്യാധേയയാഗം എന്നിവ നടത്തിയതിനെക്കുറിച്ച് പരാമർശിക്കുന്നു. [56]ഗൗതമി ബാലശ്രീയുടെ നാസിക് ലിഖിതത്തിൽ മകൻ ഗൗതമിപുത്ര ശതകർണിയെ "ഏകബംഹന" എന്നു വിശേഷിപ്പിച്ചതിനെ അടിസ്ഥാനമാക്കി ശതവാഹനർ ബ്രാഹ്മണരാണെന്നു ഗണിക്കുന്നെങ്കിലും ആർ.ജി. ഭണ്ഡാർക്കറിന്റെ അഭിപ്രായത്തിൽ ആ പദത്തിന്റെ അർത്ഥം "ബ്രാഹ്മണരുടെ ഒരേയൊരു സംരക്ഷകൻ" എന്നാണെന്നാണ്.[57]

ശതവാഹന കാലഘട്ടത്തിൽ ഡെക്കാൻ പ്രദേശത്ത് നിരവധി ബുദ്ധസന്യാസമഠങ്ങൾ ഉയർന്നുവന്നു. എന്നാലും, ബുദ്ധമതമഠങ്ങളും ശതവാഹനഭരണവും തമ്മിലുള്ള ബന്ധം വ്യക്തമല്ല. [58]കണ്ഹയുടെ ഭരണകാലത്ത് പുറപ്പെടുവിച്ച പാണ്ഡവ്ലേനി ഗുഹകളിലെ ലിഖിതത്തിൽ പറയുന്നതനുസരിച്ച് ശ്രമണരുടെ ചുമതലയുള്ള മഹാമാത്രനാണ് ഗുഹ കുഴിക്കാൻ നേതൃത്വം നൽകിയതെന്നാണ്. ഇതിനെ അടിസ്ഥാനമാക്കി, കണ്ഹ ബുദ്ധമതത്തോടാഭിമുഖ്യം പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ബുദ്ധസന്യാസിമാരുടെ ക്ഷേമത്തിനായി ഒരു ഭരണവകുപ്പുണ്ടെന്നും സുധാകർ ചതോപാധ്യായ നിഗമനം നടത്തുന്നു.[59]

ശതവാഹന രാജാക്കന്മാർ ബുദ്ധവിഹാരങ്ങളിലേക്ക് സംഭാവന നൽകിയതായി ചില രേഖകൾ ഉണ്ടെങ്കിലും, സംഭാവനകളിൽ ഭൂരിഭാഗവും രാജകുടുംബവുമായി ബന്ധമില്ലാത്തവരാണ് നൽകിയതെന്ന് കാർല എം. സിനോപോളി അഭിപ്രായപ്പെടുന്നു. വ്യാപാരികളായിരുന്നു ബുദ്ധവിഹാരങ്ങളിലേക്ക് പ്രാധാനമായി സംഭാവന ചെയ്തിരുന്നത്. [60]മിക്ക ബുദ്ധവിഹാരങ്ങളും പ്രധാനപ്പെട്ട വ്യാപാരമാർഗങ്ങൾക്കടുത്തു സ്ഥിതി ചെയ്തിരുന്നതിനാൽ, അവ വ്യാപാരികൾക്കു വിശ്രമകേന്ദ്രങ്ങളായി സേവനമനുഷ്ഠിക്കുകയും ചിലപ്പോൾ വ്യാപാരത്തിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തതതാണ് ഇതിനു കാരണമെന്നു കരുതപ്പെടുന്നു.[61]

ഭാഷ[തിരുത്തുക]

മിക്ക ശതവാഹന ലിഖിതങ്ങളും നാണയങ്ങളും മദ്ധ്യ ഇന്തോ-ആര്യൻ ഭാഷയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചില ആധുനിക പണ്ഡിതന്മാർ ഈ ഭാഷയെ "പ്രാകൃത്" എന്ന് വിളിക്കുന്നു. എന്നാൽ സംസ്കൃതമെന്നു വിശേഷിപ്പിക്കാൻ സാധിക്കാത്ത എല്ലാ മദ്ധ്യ ഇന്തോ-ആര്യൻ ഭാഷകളേയും "പ്രാകൃത്" എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നതിനാൽ ഈ നിർവ്വചനം പൂർണ്ണമായും ശരിയല്ല.[62]

ശതവാഹനർ ലിഖിതങ്ങളിൽ അപൂർവ്വമായി സംസ്കൃതം ഉപയോഗിച്ചിരുന്നു. മാത്രം.[63] സന്നതിയിൽ നിന്ന് കണ്ടെത്തിയ ഒരു സംസ്കൃതലിഖിതം ഗൗതമിപുത്ര ശ്രീ സതകർണ്ണിയെക്കുറിച്ച് പരാമർശിക്കുന്നു. അദ്ദേഹത്തിന്റെ നാണയങ്ങളിലൊന്നിൽ സംസ്കൃതത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.[64] ഒരു വശത്ത് മദ്ധ്യ ഇന്തോ-ആര്യൻ ഭാഷയും മറുവശത്ത് തമിഴ് ഭാഷയും ആലേഖനം ചെയ്തിരുന്ന ദ്വിഭാഷാ നാണയങ്ങളും ശതവാഹനന്മാർ പുറത്തിറക്കിയിരുന്നു. [65]

സാംസ്കാരികനേട്ടങ്ങൾ[തിരുത്തുക]

കാർലാഗുഹകളിലെ മഹാചൈത്യം, ഇതിന്റെ നിർമ്മാണത്തിനു ശതവാഹനന്മാർ സംഭാവനകൾ നൽകി

ശതവഹാനന്മാർ സംസ്കൃതത്തിനുപകരം പ്രാകൃത ഭാഷയെ പരിപോഷിപ്പിച്ചു.[66] ഗാഹാ സത്തസൈ (സംസ്കൃതം: ഗാഥാ സപ്തശതീ) എന്നറിയപ്പെടുന്ന മഹാരാഷ്ട്രി പ്രാകൃതത്തിലുള്ള കവിതാസമാഹാരങ്ങൾ സമാഹരിച്ചത് ശതവാഹന രാജാവ് ഹാലനാണ്. ഭാഷാപരമായ തെളിവുകളിൽ നിന്ന് നോക്കിയാൽ, ഇപ്പോൾ നിലവിലുള്ള കൃതി തുടർന്നുള്ള ഒന്നോ രണ്ടോ നൂറ്റാണ്ടുകളിൽ തിരുത്തപ്പെട്ടിരിക്കാമെന്നു കരുതപ്പെടുന്നു.

ശില്പകല[തിരുത്തുക]

മദുകർ കേശവ് ധവാലിക്കറിന്റെ അഭിപ്രായത്തിൽ, "ശതവാഹന ശില്പങ്ങൾക്ക് അതിന്റേതായ സവിശേഷതകളുണ്ടായിട്ടും നിർഭാഗ്യവശാൽ അത് ഒരു സ്വതന്ത്ര സമ്പ്രദായമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ശതവാഹനശില്പകലയുടെ ആദ്യത്തെ ഉദാഹരണം 200 ബി.സി.ഇ യോടടുത്ത് നിർമ്മിക്കപ്പെട്ട ഭജാ വിഹാര ഗുഹയിലെ ശില്പങ്ങളാണ്. ഈ ശില്പങ്ങൾ താമരസ്തംഭങ്ങളാലും പൗരാണികമൃഗസങ്കല്പങ്ങളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു".[67] സാഞ്ചിയിലെ ശില്പങ്ങൾ ശതവാഹനശില്പകലയുടെ ഉദാഹരണങ്ങളാണ്.

വെങ്കലവാസ്തുവിദ്യ[തിരുത്തുക]

ആന്ധ്രാപ്രദേശിൽ നിന്നു ലഭിച്ച രാജകീയ കമ്മൽ (ഒന്നാം ശതകം ബി.സി.ഇ)

ശതവാഹനകാലത്തേതെന്നു കണക്കാക്കപ്പെടുന്ന, അതുല്യമായ വെങ്കലവസ്തുക്കളുടെ ഒരു ശേഖരം ബ്രഹ്മപുരിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്ന് ലഭിച്ച വസ്തുക്കളിൽ ശതവാഹനപാരമ്പര്യം കൂടാതെ റോമൻ സ്വാധീനവും പ്രതിഫലിച്ചിരുന്നു. പൊസൈഡണിന്റെ ഒരു ചെറിയ പ്രതിമ, വൈൻ ജഗ്ഗുകൾ, പെർസിയസിനെയും ആൻഡ്രോമിഡയെയും ചിത്രീകരിക്കുന്ന ഒരു ഫലകം എന്നിവയും വെങ്കലവസ്തുക്കൾ കണ്ടെത്തിയ വീട്ടിൽ നിന്ന് ലഭിച്ചു.[68]

വാസ്തുവിദ്യ[തിരുത്തുക]

അമരാവതി സ്തൂപത്തിലെ ശില്പങ്ങൾ ശതവാഹന കാലഘട്ടത്തിലെ വാസ്തുവിദ്യയുടെ വികാസത്തിനെ പ്രതിനിധീകരിക്കുന്നു. അമരാവതി, ഗോലി, ജഗ്ഗയപേട്ട, ഗന്തസാല, അമരാവതി ഭട്ടിപ്രോലു, ശ്രീ പാർവ്വതം എന്നിവിടങ്ങളിൽ അവർ ബുദ്ധസ്തൂപങ്ങൾ നിർമ്മിച്ചു. ശതവാഹനരുടെ രക്ഷാകർതൃത്വത്തിൽ നിർമ്മിക്കപ്പെട്ട അജന്തയിലെ ഗുഹകളായ IX, X എന്നിവ ശതവാഹനചിത്രകലയുടെ ഉദാഹരണങ്ങളാണ്. അവർ അശോകസ്തൂപങ്ങൾ വിപുലീകരിക്കുകയും, ഇഷ്ടികയിലും മരത്തിലുമുള്ള പണികൾ കല്ലുകൊണ്ടുള്ള പണിയിലേക്ക് മാറ്റുകയും ചെയ്തു. ഈ സ്മാരകങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് അമരാവതിസ്തൂപവും നാഗാർജുനക്കൊണ്ടസ്തൂപവുമാണ്.

ചിത്രകല[തിരുത്തുക]

പ്രാചീനശിലാചിത്രങ്ങൾ ഒഴിച്ചുനിർത്തിയാൽ അജന്ത ഗുഹകളിലെ ശതവാഹനകാലഘട്ടത്തിലെ ചിത്രങ്ങളാണ് പുരാതനേന്ത്യയിലെ ചിത്രകലയുടെ ആദ്യകാല ഉദാഹരണങ്ങളിലൊന്ന്. ശതവാഹന കാലഘട്ടത്തിലെ ചിത്രകലയുടെ ഏറ്റവും നല്ല ഉദാഹരണം അജന്തയിലെ 10-ാം നമ്പർ ഗുഹയിലെ ഛദാന്ത ജാതകമാണ്. പുരാണകഥയുമായി ബന്ധപ്പെട്ട ആറ് കൊമ്പുകളുള്ള ബോധിസത്വ എന്ന ആനയുടെ ചിത്രമാണിത്. ചിത്രത്തിലുള്ള മനുഷ്യരൂപങ്ങൾ സാഞ്ചിയിലെ കവാടത്തിൽ ചിത്രീകരിക്കപ്പെട്ട മനുഷ്യരൂപങ്ങളുമായി ശരീരം, വസ്ത്രം, ആഭരണങ്ങൾ എന്നിവയിൽ സാദൃശ്യം പുലർത്തുന്നു.[69]

അമരാവതി സ്തൂപം[തിരുത്തുക]

ശതവാഹനർ ബുദ്ധമത വാസ്തുവിദ്യയ്ക്കും കലകൾക്കും ധാരാളം സംഭാവനകൾ നൽകി. ആന്ധ്രാപ്രദേശിലെ അമരാവതിയിലെ സ്തൂപമുൾപ്പെടെ കൃഷ്ണ നദീതടത്തിൽ അവർ നിരവധി സ്തൂപങ്ങൾ പണിതു. മാർബിൾ സ്ലാബുകളിൽ അലങ്കരിച്ച സ്തൂപങ്ങൾ ബുദ്ധന്റെ ജീവിതത്തിലെ രംഗങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ ശില്പകലയെ അമരാവതി ശൈലി സ്വാധീനിച്ചിരുന്നു.[70]

ലിഖിതങ്ങൾ[തിരുത്തുക]

ശതവാഹന കാലഘട്ടത്തിൽനിന്നുള്ള ബ്രാഹ്മിലിപിയിലുള്ള നിരവധി ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗവും ബുദ്ധമത സ്ഥാപനങ്ങൾക്ക് വ്യക്തികൾ നൽകിയ സംഭാവനകളാണ്. അവ ശതവാഹനരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നില്ല. ശതവാഹനരാജാക്കന്മാരും അവരുടെ കുടുംബാംഗങ്ങളും പുറപ്പെടുവിച്ച ലിഖിതങ്ങൾ പ്രധാനമായും മതപരമായ സംഭാവനകളെക്കുറിച്ചാണ്, എന്നിരുന്നാലും അവയിൽ ചിലത് ഭരണാധികാരികളെയും സാമ്രാജ്യത്വഘടനയെയും കുറിച്ച് വിവരങ്ങൾ നൽകുന്നു.[71]

ശതവാഹനരാജാവ് കണ്ഹയുടെ ഭരണസമയത്ത് നാസികിലെ മഹാമാത്രനായിരുന്ന സമന പുറപ്പെടുവിച്ച നാസിക് ഗുഹ 19-ലെ ലിഖിതമാണ് ശതവാഹന കാലഘട്ടത്തിലെ അറിയപ്പെടുന്ന ആദ്യത്തെ ലിഖിതം.[72] നാനേഘട്ടിൽ നിന്നു ലഭിച്ച, ശതകർണി ഒന്നാമന്റെ വിധവ 'നയനിക' പുറപ്പെടുവിച്ച ലിഖിതത്തിൽ നയനികയുടെ വംശാവലിയെക്കുറിച്ചും ശതവാഹനർ ചെയ്ത യാഗങ്ങളെക്കുറിച്ചും പരാമർശിക്കുന്നു.[73]

നാണയങ്ങൾ[തിരുത്തുക]

പ്രാകൃതത്തിലും ദ്രാവിഡത്തിലും രേഖപ്പെടുത്തിയിട്ടുള്ള ശതവാഹന ദ്വിഭാഷാനാണയം (150 സി.ഇ)
പ്രാകൃതത്തിലും ദ്രാവിഡത്തിലും രേഖപ്പെടുത്തിയിട്ടുള്ള വസിഷ്ഠിപുത്ര പുലമാവിയുടെ നാണയം

സ്വന്തം ഛായാചിത്രങ്ങളുൾക്കൊള്ളുന്ന നാണയങ്ങൾ പുറപ്പെടുവിച്ച ആദ്യകാല ഇന്ത്യൻ ഭരണാധികാരികളായിരുന്നു ശതവാഹനന്മാർ. പടിഞ്ഞാറൻ സത്രപരുടെ നാണയങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ഗൗതമിപുത്ര ശതകർണിയാണ് ഈ രീതിയിൽ നാണയങ്ങൾ പുറപ്പെടുവിക്കാൻ ആരംഭിച്ചത്.[74]

ഡെക്കാൻ മേഖലയിൽ നിന്ന് ഈയം കൊണ്ടും, ചെമ്പ് കൊണ്ടും, പോട്ടിൻ (വെള്ളിയെപ്പോലിരിക്കുന്ന ഒരു ലോഹസങ്കരം) കൊണ്ടുമുള്ള ആയിരക്കണക്കിന് ശതവാഹന നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്; ഇവ കൂടാതെ കുറച്ച് സ്വർണ്ണ, വെള്ളി ശതവാഹനനാണയങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ നാണയങ്ങളുടെ രൂപകൽപ്പനയോ വലിപ്പമോ ഐക്യരൂപമല്ല. ഈ തെളിവുകളിൽ നിന്ന് ശതവാഹന ഭരണത്തിൽ ഒന്നിലധികം നാണയക്കമ്മട്ടങ്ങൾ നിലവിലുണ്ടായിരുന്നുവെന്നും ഇത് നാണയങ്ങളിലുള്ള പ്രാദേശിക വ്യത്യാസങ്ങൾക്ക് കാരണമായിരുന്നുവെന്നും കണക്കാക്കപ്പെടുന്നു.[75]

ശതവാഹനരുടെ നാണയങ്ങളിൽ കാലഘട്ട, പ്രാദേശിക വ്യത്യാസങ്ങളില്ലാതെ പ്രാകൃതത്തിന്റെ ഒരു ഭാഷാഭേദമാണ് ഉപയോഗിച്ചു കാണുന്നത്. കൂടാതെ, ചില നാണയങ്ങളിൽ നാണയത്തിന്റെ മറുവശത്ത് തമിഴിനോടും[76][77] തെലുങ്കിനോടും[78][79] സാദൃശ്യമുള്ള ഒരു ദ്രാവിഡഭാഷയും[78] ഉപയോഗിച്ചു കാണുന്നു. ബ്രാഹ്മി ലിപിക്ക് സമാനമായ ഒരു ദ്രാവിഡ ലിപിയിലാണ് ദ്രാവിഡഭാഷ മുദ്രണം ചെയ്തിരിക്കുന്നത്.[78][80]

പല നാണയങ്ങളിലും കാണുന്ന സ്ഥാനപ്പേരുകളും പ്രത്യേകിച്ച് അമ്മയുടെ പേരിനെ അടിസ്ഥാനമാക്കിയുള്ള കുടുംബപ്പേരുകളും ഒന്നിലധികം ഭരണാധികാരികൾക്ക് പോതുവായുള്ളതിനാൽ (ഉദാ. ശതവാഹന, ശതക‍ർണി, പുലമാവി എന്നിങ്ങനെയുള്ളവ) നാണയങ്ങളെ അടിസ്ഥാനമാക്കി ശതവാഹന ഭരണാധികാരികളുടെ എണ്ണം കണക്കാക്കുക അസാധ്യമാണ്. 16 മുതൽ 20 വരെ ഭരണാധികാരികളുടെ പേരുകൾ നാണയങ്ങളെ അടിസ്ഥാനമാക്കി നിർണ്ണയിച്ചിട്ടുണ്ട്. ഈ ഭരണാധികാരികളിൽ ചിലർ പ്രാദേശിക പ്രമാണിമാരാണെന്ന് കരുതപ്പെടുന്നു.[81]

ശതവാഹന നാണയങ്ങൾ ശതവാഹനസാമ്രാജ്യത്തിന്റെ കാലഗണന, ഭാഷ, ശതവാഹനരാജാക്കന്മാരുടെ മുഖത്തിന്റെ സവിശേഷതകൾ (ചുരുണ്ട മുടി, നീളമുള്ള ചെവികൾ, തടിച്ച ചുണ്ടുകൾ) എന്നിവയെക്കുറിച്ച് സവിശേഷമായ സൂചനകൾ നൽകുന്നു. പ്രധാനമായും ഈയം, ചെമ്പ് എന്നിവയിലാണ് ശതവാഹനർ നാണയങ്ങൾ പുറപ്പെടുവിച്ചത്. ആന, സിംഹം, കുതിര, ചൈത്യം (സ്തൂപങ്ങൾ) തുടങ്ങി വിവിധ പരമ്പരാഗത ചിഹ്നങ്ങളും, "ഉജ്ജൈൻ ചിഹ്നവും"(നാലു അറ്റങ്ങളും ഓരോ വൃത്തത്തിൽ അവസാനിക്കുന്ന കുരിശുരൂപത്തിലുള്ള ചിഹ്നം) സാധാരണയായി ശതവാഹനനാണയങ്ങളിൽ മുദ്രണം ചെയ്തു കാണപ്പെടുന്നു.

ഭരണാധികാരികൾ[തിരുത്തുക]

പല പുരാണങ്ങളിലും ശതവാഹനരാജാക്കന്മാരുടെ കാലഗണന അടങ്ങിയിരിക്കുന്നു. എന്നാൽ രാജാക്കന്മാരുടെ എണ്ണം, രാജാക്കന്മാരുടെ പേരുകൾ, അവരുടെ ഭരണത്തിന്റെ ദൈർഘ്യം എന്നീ വിഷയങ്ങളിൽ പുരാണങ്ങൾ തമ്മിൽ പൊരുത്തക്കേടുകളുണ്ട്. കൂടാതെ, പുരാണങ്ങളിലെ പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില രാജാക്കന്മാർ പുരാവസ്തുക്കളിൽ നിന്നും നാണയങ്ങൾ വഴിയുമുള്ള തെളിവുകൾ വഴി സാക്ഷ്യപ്പെടുത്തിയിട്ടില്ല. അതുപോലെ, നാണയങ്ങളിൽ നിന്നും ലിഖിതങ്ങളിൽ നിന്നും അറിയപ്പെടുന്ന ചില രാജാക്കന്മാരുടെ പേരുകൾ പുരാണങ്ങളിലെ പട്ടികകളിൽ കാണപ്പെടുന്നില്ല.[82][83]

ശതവാഹന രാജാക്കന്മാരുടെ ഭരണത്തിന്റെ കാലക്രമത്തെക്കുറിച്ചുള്ള പഠനങ്ങൾ രണ്ട് വിഭാഗങ്ങളിൽപ്പെടുന്നു. ഒന്നാമത്തെ വിഭാഗം പഠനങ്ങൾ അനുസരിച്ച്, സിമുകയുടെ ഭരണം മുതൽ 30 ശതവാഹന രാജാക്കന്മാർ 450 വർഷത്തോളം ഭരിച്ചു. ഈ പഠനങ്ങൾ പുരാണങ്ങളെ ആശ്രയിച്ചുള്ളതാണ്. എന്നാൽ ഇപ്പോൾ ഇവ ആധികാരകമാണെന്ന് വിലയിരുത്തപ്പെടുന്നില്ല. കൂടുതൽ‌ വ്യാപകമായി അംഗീകരിക്കപ്പെട്ട രണ്ടാമത്തെ വിഭാഗം പഠനങ്ങളനുസരിച്ച് ബി.സി.ഇ ഒന്നാം നൂറ്റാണ്ടിലാണ് ശതവാഹന ഭരണം ആരംഭിച്ചത്. ഈ വിഭാഗം പഠനങ്ങൾ പുരാണ രേഖകളെ പുരാവസ്തു, നാണയശാസ്ത്ര തെളിവുകളുമായി സംയോജിപ്പിക്കുന്നു.[84]

ശതവാഹനസാമ്രാജ്യസ്ഥാപനത്തിന്റെ കാലഘട്ടത്തെ സംബന്ധിച്ച അനിശ്ചിതത്വം കാരണം, ശതവാഹന രാജാക്കന്മാരുടെ ഭരണത്തിന്റെ കാലയളവുകൾ കൃത്യമായി നിർണ്ണയിക്കുന്നത് ബുദ്ധിമുട്ടാണ്.[85] അതിനാൽ ആധുനിക ചരിത്രകാരന്മാർ ശതവാഹന രാജാക്കന്മാരുടെ ഭരണകാലഘട്ടങ്ങൾ കൃത്യമായി നിർണ്ണയിക്കുന്നില്ല.[86] പുരാവസ്തുശാസ്ത്രത്തിന്റേയും നാണയശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിൽ ഹിമാംശു പ്രഭ റേ ശതവാഹന ഭരണാധികാരികളുടെ കാലഘട്ടം ഇങ്ങനെ കണക്കാക്കിയിരിക്കുന്നു:[87]

 • സിമുക (100 ബി.സി.ഇ ക്കു മുമ്പ്)
 • കണ്ഹ (100 - 70 ബി.സി.ഇ)
 • ശതകർണി ഒന്നാമൻ (70 - 60 ബി.സി.ഇ)
 • ശതകർണി രണ്ടാമൻ (50 - 25 ബി.സി.ഇ)
 • പടിഞ്ഞാറൻ സത്രപന്മാരുടെ ഭരണം
  • നഹപാന (54 - 100 സി.ഇ)
 • ഗൗതമിപുത്ര ശതകർണി (86 - 110 സി.ഇ)
 • വസിഷ്ഠിപുത്ര പുലമാവി (110 - 138 സി.ഇ)
 • വസിഷ്ഠിപുത്ര ശതകർണി (138 - 145 സി.ഇ)
 • ശിവ ശ്രീ പുലമാവി (145 - 152 സി.ഇ)
 • ശിവ സ്കന്ദ ശതകർണി (145 - 152 സി.ഇ)
 • യജ്ഞ ശ്രീ ശതകർണി (152 - 181 സി.ഇ)
 • വിജയ ശതകർണി

അവലംബം[തിരുത്തുക]

 1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 8. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 9. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 10. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 11. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 12. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 13. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 14. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 15. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 16. Ollett, Andrew, (2017). Language of the Snakes: Prakrit, Sanskrit, and the Language Order of Premodern India, University of California Press, Okland, footnote 5, p. 190 and p. 195.
 17. Falk, Harry, (2009). "Two Dated Satavahana Epigraphs", in Indo-Iranian Journal 52, pp. 197-200.
 18. Satavahana Art by M.K. Dhavalikar, p.19
 19. Original text "L1: Rano Siri Satakarnisa L2: avesanisa Vasithiputasa L3: Anamdasa danam", ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 20. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 21. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 22. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 23. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 24. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 25. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 26. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 27. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 28. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 29. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 30. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 31. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 32. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 33. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 34. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 35. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 36. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 37. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 38. 38.0 38.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 39. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 40. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 41. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 42. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 43. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 44. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 45. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 46. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 47. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 48. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 49. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 50. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 51. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 52. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 53. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 54. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 55. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 56. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 57. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 58. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 59. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 60. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 61. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 62. Ollett, Andrew, (2017). Language of the Snakes: Prakrit, Sanskrit, and the Language Order of Premodern India, University of California Press, Okland, p. 41
 63. Ollett, Andrew, (2017). Language of the Snakes: Prakrit, Sanskrit, and the Language Order of Premodern India, University of California Press, Okland, p. 39
 64. Ollett, Andrew, (2017). Language of the Snakes: Prakrit, Sanskrit, and the Language Order of Premodern India, University of California Press, Okland, p. 41
 65. Ollett, Andrew, (2017). Language of the Snakes: Prakrit, Sanskrit, and the Language Order of Premodern India, University of California Press, Okland, p. 43
 66. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 67. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 68. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 69. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 70. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 71. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 72. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 73. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 74. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 75. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 76. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 77. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 78. 78.0 78.1 78.2 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 79. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 80. "The Sātavāhana issues are uniscriptural, Brahmi but bilingual, Prākrit and Telugu." in ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 81. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 82. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 83. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 84. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 85. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 86. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 87. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=ശതവാഹന_സാമ്രാജ്യം&oldid=3680384" എന്ന താളിൽനിന്ന് ശേഖരിച്ചത്