കൊളോണിയൽ ഇന്ത്യ
ദൃശ്യരൂപം
(ഇന്ത്യയിലെ കൊളോനിയൽ ആധിപത്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊളോണിയൽ ഇന്ത്യ | |
---|---|
ഡച്ച് ഇന്ത്യ | 1605–1825 |
ഡാനിഷ് ഇന്ത്യ | 1620–1869 |
ഫ്രഞ്ച് ഇന്ത്യ | 1759–1954 |
പോർച്ചുഗീസ് ഇന്ത്യ 1510–1961 | |
Casa da Índia | 1434–1833 |
പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി | 1628–1633 |
ബ്രിട്ടീഷ് ഇന്ത്യ 1613–1947 | |
ഈസ്റ്റ് ഇന്ത്യ കമ്പനി | 1612–1757 |
ഇന്ത്യയിലെ കമ്പനി ഭരണം | 1757–1857 |
ബ്രിട്ടീഷ് രാജ് | 1858–1947 |
ബർമയിലെ ബ്രിട്ടീഷ് ഭരണം | 1824–1942 |
1765–1947/48 | |
ഇന്ത്യാ വിഭജനം | |
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കച്ചവടത്തിലൂടെയും പിടിച്ചടക്കലിലൂടെയും യൂറോപ്യൻ കൊളോണിയൽ ശക്തികളുടെ കീഴിലുണ്ടായിരുന്ന പ്രദേശമാണ്. കൊളോണിയൽ ഇന്ത്യ
ഇന്ത്യയും അവിടത്തെ സുഗന്ധദ്രവ്യങ്ങളും തേടിയുള്ള യൂറോപ്യൻ നാവികരുടെ പര്യവേഷണങ്ങൾ ഒട്ടേറെ പ്രദേശങ്ങളിൽ നിയന്ത്രണം സ്ഥാപിക്കുവാൻ സഹായകമായി. ഈ സഞ്ചാരങ്ങൾക്കിടയിൽ ആഫ്രിക്കയിലെ നിർവധി പ്രദേശങ്ങളിൽ പോർച്ചുഗീസ് കോളനികൾ നിലവിൽ വന്നു. ഏതായാലും 1498-ൽ വാസ്കോ ഡി ഗാമ ഇന്ത്യയിലെത്തിയതോടെ ദീർഘകാലത്തെ അവരുടെ അന്വേഷണം സഫലമായി. പിന്നീട് ഡച്ചുകാർ ഫ്രെഞ്ചുകാർ ബ്രിട്ടീഷുകാർ എന്ന ക്രമത്തിൽ യൂറോപ്യൻമാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തി.