Jump to content

ഫ്രഞ്ച് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
French establishments in India

Établissements français dans l'Inde
1668–1954
French India after 1815
French India after 1815
പദവിFrench colony
തലസ്ഥാനംPondichéry
പൊതുവായ ഭാഷകൾMalayalam
Sanskrit
other Dravidian languages
French
English
Head of state
 
• King (1769–1774)
Louis XV of France
• President (1954)
René Coty
Commissioner 
• 1673
François Caron (first)
• 1693
François Martin (last)
High Commissioner 
• 1947–1949
Charles François Marie Baron (first)
• 1954
Georges Escargueil (last)
ചരിത്ര യുഗംImperialism
• First French East India Company Commissioner of Surat
1668
• De facto transfer
1 November 1954
വിസ്തീർണ്ണം
1948508.03 കി.m2 (196.15 ച മൈ)
Population
• 1929
288546
• 1948
332045
നാണയവ്യവസ്ഥFrench Indian Rupee
ISO 3166 codeIN
മുൻപ്
ശേഷം
French East India Company
Puducherry
Chandannagar
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: India

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ചിതറി കിടന്ന ഫ്രഞ്ച് കോളനി പ്രദേശങ്ങളെ ചേർത്ത് ഫ്രഞ്ച് ഇന്ത്യ എന്ന് അറിയപ്പെടുന്നു.1950ലും 1954ലും ഈ പ്രദേശങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിച്ചു.കൊറാമണ്ടൽ തീരപ്രദേശത്തെ പോണ്ടിചേരി, കാരക്കൽ, യാനം എന്നീ പ്രദേശങ്ങളും മലബാർ തീരപ്രദേശത്തെ മാഹി, ബംഗാളിലെ ചാന്ദേർനഗർ എന്നീ പ്രദേശങ്ങളും ഫ്രഞ്ച് ഇന്ത്യയുടെ ഭാഗമായിരുന്നു. ഫ്രഞ്ച് ഇന്ത്യയിലെ ധാരാളം ലോഡ്ജുകളും(വ്യാപാര സ്ഥലങ്ങൾ) ഉൽപ്പെട്ടിരുന്നു.1816നു ശേഷം ഈ പ്രദേശങ്ങൾക്ക് കച്ചവടപ്രധാന്യം വരികയും ഇവ ബ്രിട്ടീഷ് അധികാരത്തിൻ കീഴിൽ വരികയും ചെയ്തു.

ചരിത്രം

[തിരുത്തുക]

16ആം നൂറ്റാണ്ടിന്റെ പകുതിയിൽ രാജാവായ ഫ്രാൻസിസ് ഒന്നാമൻ റോൺ (Rouen) രാജ്യത്തെ വ്യാപാരികളെ രണ്ട് കപ്പലിൽ കിഴക്കൻ തീരപ്രദേശത്തേക്ക് അയക്കുകയും അങ്ങനെ ഇന്ത്യയിലാദ്യമായി ഫ്രഞ്ചുകാർ എത്തുകയും ചെതു.1604ൽ ഒരു കമ്പനി വ്യാപാരത്തിനു രാജാവായ ഹെന്രി നാലാമനിൽ നിന്നും പേറ്റന്റ് വാങ്ങിയെങ്ങിലും ആ ശ്രമം പരാജയപ്പെടുകയും ചെയ്തു. 1667ൽ ഫ്രഞ്ച് ഇന്ത്യ കമ്പനി മറ്റൊറു പര്യവേഷകരെ ഫ്രാങ്കോയിസ് കാറോണിന്റെ(ഇദ്ദേഹത്തിന്റെ മറ്റൊറു പേർഷ്യൻ നാമം മാർകാറ എന്നാണു) നേതൃത്വത്തിൽ അയക്കുകയും 1668ൽ സൂററ്റിൽ എത്തിച്ചേരുകയും അവിടെ ആദ്യത്തെ ഫ്രഞ്ച് ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു.1669ൽ മസൂലി പട്ടണത്തിൽ മറ്റൊരു ഫ്രഞ്ച് ഫാക്ടറി സ്ഥാപിച്ചു.1672ൽ സെന്റ് തോമസ് ഇവിടം എറ്റെടുത്തു എന്നാൽ ഡച്ചുകാർ ഈ സ്ഥലം ഇവരിൽ നിന്നും കൈയ്യടക്കി.1692ൽ ബംഗാളിലെ മുഗൾ ഗവർണറായിരുന്ന ഷൈസ്ത ഖാന്റെ അനുമതിയോടെ ചന്ദേർനഗർ സ്ഥാപിക്കുകയും ചെയ്തു.1673ൽ ബീജാപൂരിലെ സുൽത്താന്റെ കീഴിലായിരുന്ന വലികൊണ്ടപുരത്തെ ഖിലാദരിൽ നിന്നും പൊണ്ടിച്ചേരി പ്രദേശം കയ്യടക്കുകയും പോണ്ടിച്ചേരി സ്ഥാപിക്കുകയും ചെയ്യ്തു..1720ൽ സൂററ്റ്,മസൂലിപട്ടനം ബാന്റം എന്നിവിടങ്ങളിലെ ഫാക്ടറികൾ ഫ്രഞ്ചിൽ നിന്നും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പിടിച്ചെടുത്തു.

1673 ഫെബ്രുവരി നാലാം തീയതി പോണ്ടിച്ചേരിയിലെ ഡാനിഷ് ലോഡ്ജിൽ ബെല്ലാഗർ ഡെ എൽ എപിൻനായ് എന്ന ഫ്രഞ്ച് ഓഫീസർ ഏറ്റെടുക്കുകയും പോണ്ടിച്ചേരിയിൽ ആദ്യമായി ഫ്രഞ്ച് അഡ്മിനിസ്ട്രേഷൻ ആരംഭിക്കുകയും ചെയ്തു.1674 ആദ്യത്തെ ഗവർണറായിരുന്ന ഫ്രാങ്കോയിസ് മാർട്ടിൻ ഒരു ചെറിയ മീൻ പിടുത്ത ഗ്രാമത്തിൽനിന്നും പോണ്ടിച്ചേരിയെ ഒരു തുറമുഖ നഗരം ആക്കി മാറ്റാനുള്ള പദ്ധതികൾ ആരംഭിച്ചു. ആ സമയത്തും ഫ്രഞ്ചുകാർ ഡച്ചുകാരും ഇംഗ്ലീഷുകാരും തമ്മിൽ നിരന്തരം സംഘട്ടനത്തിൽ ആയിരുന്നു.ഫ്രാൻസിലെ ഗൊൽകോണ്ട സുൽത്താൻ ഖുത്ബ്ഷാ ആന്റോൻ ഡിസ്ട്രെമ എന്ന ഫ്രഞ്ച് ഹുഗ്നോട്ട് ഭിഷഗ്വരൻ ഫ്രാൻസിന്റെ കേസ് ഫാൻസിനു അനുകൂലമാക്കി. 1693 ൽ ഡച്ചുകാർ പോണ്ടിച്ചേരി പിടിച്ചടക്കുകയും കോട്ടകളുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്തു. 1697 സെപ്റ്റംബർ 20 ന് ഫ്രഞ്ച് ഒപ്പുവച്ച ട്രൈറ്റി ഓഫ് റൈസ്വിക്ക്({Treaty of Ryswick)}വഴി ഫ്രഞ്ചുകാർ ഈ നഗരം തിരിച്ചു പിടിച്ചു.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ പോണ്ടിച്ചേരി പട്ടണം ഗ്രിഡ് പാറ്റേണിൽ സ്ഥാപിക്കുകയും ഗണ്യമായി വളരുകയും ചെയ്തു. പിയറി ക്രിസ്റ്റോഫീ ലെയിയർ (1726-1735), പിയറി ബെനോയ്ത്ത് ഡുമാസ് (1735-1741) തുടങ്ങിയ ഗവർണർമാർ പോണ്ടിച്ചേരി പ്രദേശം വിപുലമാക്കി.1741 വന്ന ഫ്രഞ്ച് ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഗവർണർ ആയിരുന്ന ജോസഫ് ഫ്രാങ്കോയിസ് ഡ്യൂപ്ലെക്സ് മികച്ച രീതിയിൽ ഭരണം നടത്തുകയും ഫ്രഞ്ച് മേധാവിത്വം ഇന്ത്യയിൽ അരക്കിട്ടുറപ്പിക്കാൻ ഉള്ള ശ്രമങ്ങൾ തുടരുകയും ചെയ്തു.ഈ കാലഘട്ടത്തിൽ ബ്രിട്ടനും ഫ്രാൻസും തമ്മിൽ സമാധാനപരമായി നിലനിൽക്കുകയും ചെയ്തു.ഈ കാലഘട്ടത്തിൽ ഹൈദരാബാദിനും ഇടയ്ക്കുള്ള സ്ഥലങ്ങൾ ഇദ്ദേഹത്തിൻറെ സൈന്യം വിജയകരമായി നിയന്ത്രിച്ചിരുന്നു. എന്നാൽ 1744 റോബർട്ട് ക്ലൈവ് ഇന്ത്യയിൽ എത്തിയപ്പോൾ ഇന്ത്യയിലുള്ള ഫ്രഞ്ച് സാമ്രാജ്യം എന്ന് അദ്ദേഹത്തിൻറെ സ്വപ്നം പൂർത്തീകരിക്കാതെ പോയി.

ബംഗാൾ നവാബിനെ കോടതിയിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടായിരുന്നത് ഫ്രാൻസിന് ആയിരുന്നു ഈ ബന്ധത്താൽ ബംഗാളിലെ അവരുടെ വ്യാപാരം വർദ്ധിച്ചു വന്നിരുന്നു. എന്നാൽ 1756 സിറാജ് ഉദ് ദൗള കൽക്കട്ടയിലെ ബ്രിട്ടീഷുകാരുടെ ഫോർട്ട് വില്യം കോട്ട ആക്രമിക്കുകയും ഇത് 1757-ലെ പ്ലാസി യുദ്ധത്തിലേയ്ക്ക് നയിക്കുകയും ബ്രിട്ടീഷുകാർ നവാബിന് യും അവരുടെ ഫ്രഞ്ച് അനുയായികളെയും തോൽപ്പിക്കുകയും ചെയ്തു ഇതോടുകൂടി ബംഗാൾ പ്രവിശ്യയിൽ ബ്രിട്ടീഷ് ആധിപത്യം പൂർണമാവുകയും ചെയ്തു കാലക്രമേണ ഫ്രാൻസിൽ ലാലി ഹോളണ്ടിനെ ഫ്രാൻസുകാർക്ക് നഷ്ടപ്പെട്ട പ്രദേശം ബ്രിട്ടീഷുകാരിൽ നിന്ന് തിരികെ പിടിക്കുവാൻ അയക്കുകയും ചെയ്തു. 1758 ലാലി പോണ്ടിച്ചേരിയിൽ എത്തി .തുടക്കത്തിലെ ചെറിയ വിജയങ്ങൾക്കു ശേഷം 1758 കൂടല്ലൂർ ജില്ലയിലെ സെൻറ് ഡേവിഡ് കോട്ട പിടിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹത്തിന് തന്ത്രപരമായ വീഴ്ചകൾ സംഭവിക്കുകയും ഹൈദരാബാദ് പ്രദേശങ്ങൾ നഷ്ടമാവുകയും ചെയ്തു 1760 വാണ്ടി വാഷ് യുദ്ധവും 1761-ലെ പോണ്ടിച്ചേരി അധിനിവേശവും ബ്രിട്ടീഷ് വിജയിക്കുന്നതിന് കാരണമാവുകയും ഫ്രഞ്ചുകാർക്ക് സൗത്ത് ഇന്ത്യ കൂടി നഷ്ടമാകുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്തു 1763 ലെ ബ്രിട്ടനും ആയിട്ടുള്ള സമാധാന കരാറിനെ പേരിൽ 1765 പോണ്ടിച്ചേരി ഫ്രാൻസിന് തിരികെ ലഭിക്കുകയും ചെയ്തു ഗവർണറായിരുന്ന് ജീൻ ലോ ഡി ലൗറിസ്റ്റൺ 200 യൂറോപ്പ്യൻ ഭവനങ്ങളും 2000 തമിഴ് ഭവനങ്ങളും പുതുതായി 5 മാസം കൊണ്ട് നിർമിച്ചു 1769 സാമ്പത്തികപരാധീനത കാരണം ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ഫ്രഞ്ച് ഗവൺമെൻറ് ഏറ്റെടുക്കുകയും ചെയ്തു പിന്നീടുള്ള 50 വർഷം ഫ്രാൻസും ബ്രിട്ടനും യുദ്ധത്തിൻറെയും സമാധാന കരാറിനെയും അടിസ്ഥാനത്തിൽ മാറിമാറി ഭരിച്ചു.

1816 നെപ്പോളിയൻ യുദ്ധങ്ങളിലൂടെ പോണ്ടിച്ചേരി ചാന്ദേർനഗർ കാരയ്ക്കൽ മാഹി ഗാനം മച്ചിലിപട്ടണം കോഴിക്കോട് എന്നിവ ലഭിച്ചു പോണ്ടിചേരിയുടെ പഴയ പ്രതാപം നഷ്ടപ്പെട്ടിരുന്നു .കൽക്കട്ട ഒരു വൻ നഗരമായതോടെ ചാന്ദേർനഗർ അപ്രസക്തമായി. 1871 ജനുവരി ഇരുപത്തിയഞ്ചാം തീയതി ഫ്രഞ്ച് ഇന്ത്യയിലെ ആദ്യത്തെ ജനറൽ കൗൺസിലും ലോക്കൽ കൗൺസിലിലും തെരഞ്ഞെടുപ്പുകൾ നടന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പ് കൃത്യമായ രീതിയിലായിരുന്നില്ല നടത്തിയിരുന്നത്.ജനങ്ങളുടെ ജീവിത നിലവാരവും യോഗ്യതയും അടിസ്ഥാനമാക്കി പല തട്ടുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1947 ഏപ്രിൽ മച്ചിലിപട്ടണം കോഴിക്കോട് സൂററ്റ് എന്നിവ ഇന്ത്യയോട് കൂട്ടിച്ചേർത്തു.1948-ലെ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉടമ്പടി പ്രകാരം ഇന്ത്യയിലെ ഫ്രഞ്ച് പൗരന്മാർക്ക് ഫ്രാൻസിലെ രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശത്തിന് അർഹരായി. 1950 മെയ് രണ്ടാം തീയതി ചന്ദ്രനഗറിന്റെ അധികാരം ഇന്ത്യയോട് കൂട്ടിചേർക്കുകയും 1954 ഒക്ടോബർ രണ്ടാം തീയതി ഈ പ്രദേശം പശ്ചിമബംഗാൾ സംസ്ഥാനത്തോട് കൂട്ടിച്ചേർക്കുകയും ചെയ്തു. 1954 നവംബർ ഒന്നാം തീയതി യാനം, പോണ്ടിച്ചേരി ,കാരയ്ക്കൽ ,മാഹി എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി രൂപീ കരിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉടമ്പടി പ്രകാരം 1962 ഈ പ്രദേശം ഇന്ത്യൻ യൂണിയനിൽ ലയിച്ചു.

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]

ഫ്രഞ്ച് വാണിജ്യ ബന്ധങ്ങൾ

അവലംബങ്ങൾ

[തിരുത്തുക]
  •  This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "India, French". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. {{cite encyclopedia}}: Invalid |ref=harv (help)

ഗ്രന്ഥസൂചിക

[തിരുത്തുക]
  • Sudipta Das (1992). Myths and realities of French imperialism in India, 1763–1783. New York: P. Lang. ISBN 0820416762. 459p.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_ഇന്ത്യ&oldid=3899605" എന്ന താളിൽനിന്ന് ശേഖരിച്ചത്