Jump to content

റാഷ് ബിഹാരി ബോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാഷ് ബിഹാരി ബോസ്
വ്യക്തിഗത വിവരങ്ങൾ
ജനനം(1886-05-25)25 മേയ് 1886
ബുർദ്വാൻ, പശ്ചിമബംഗാൾ, ഇന്ത്യ
മരണം21 ജനുവരി 1945(1945-01-21) (പ്രായം 58)
ടോക്കിയോ, ജപ്പാൻ
ദേശീയതഇന്ത്യ
രാഷ്ട്രീയ കക്ഷിജുഗാന്ദർ
ഇന്ത്യൻ ഇൻഡിപെന്റൻസ് ലീഗ്
ഇന്ത്യൻ നാഷണൽ ആർമി
ജോലിസ്വാതന്ത്ര്യ സമരസേനാനി

ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനായിരുന്നു റാഷ് ബിഹാരി ബോസ് (1886 മേയ് 251945 ജനുവരി 21). ഇന്ത്യൻ നാഷണൽ ആർമിയുടെ സംഘാടകനെന്ന നിലയിൽ പ്രശസ്തനായിരുന്നു. ബംഗാൾ വിഭജനത്തെ തുടർന്ന് ബ്രിട്ടിഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും വൈസ്രേയ് ഹാർഡിഞ്ജ് പ്രഭുവിനെതിരെയുള്ള ബോംബേറിൽ പങ്കെടുത്ത വിപ്ലവകാരി എന്ന നിലയിലും പ്രസിദ്ധനായിരുന്നു. (ബോംബ് എറിഞ്ഞത് റാഷ് ബിഹാരി ബോസിന്റെ ശിഷ്യനായ ബസന്ത കുമാർ ബിശ്വാസ് ആയിരുന്നു).

ആദ്യകാല ജീവിതം

[തിരുത്തുക]

ബംഗാളിലെ ബുർദ്വാൻ ജില്ലയിലെ സുബേൽദ ഗ്രാമത്തിലെ ബിനോദ് ബിഹാരി ബോസിന്റെ പുത്രനായി 1886 മേയ് 25-ന്‌ ജനിച്ചു. അഞ്ചുവയസുള്ളപ്പോൾ ചന്ദ്രനഗറിലേക്ക് താമസം മാറി. അമ്മ ചെറുപ്പത്തിലേ മരണമടഞ്ഞു. ചെറുപ്പത്തിൽ അപ്പൂപ്പനായ കാളിചരൺ ബോസിന്റെ കീഴിലാണ്‌ വിദ്യ അഭ്യസിച്ചത്. കുടുംബം താമസം മാറിയതിനാൽ അദ്ദേഹത്തിന് വിദ്യാഭ്യാസം മുഴുമിപ്പിക്കാനായില്ല. പിതാവിന്റെ ആഗ്രഹമനുസരിച്ച് ഷിംലയിലെ സർക്കാർ വക പ്രസ്സിൽ ജോലിക്കു കയറി. അവിടെ വെച്ച് അദ്ദേഹം ഇംഗ്ലീഷും, ടൈപ്പ്റൈറ്റിങും പഠിച്ചു. പിന്നീട് ചന്ദ്ര‍നഗറിലെ ഡുപ്ലേ കലാലയത്തിൽ പുനർ‌വിദ്യാഭ്യാസം നേടി.[1] ഫ്രാൻസിലും, ജർമ്മനിയിലും നിന്ന് വൈദ്യശാസ്ത്രത്തിലും, എൻജിനീയറിങിലും അദ്ദേഹം ബിരുദങ്ങൾ കരസ്ഥമാക്കുകയുണ്ടായി.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

യുവാവായ ബോസ് വിപ്ലവാദർശങ്ങൾ പഠിപ്പിക്കാനായി 15-ആം വയസിൽ ചാരുചന്ദ്ര റോയ് സ്ഥാപിച്ച 'സുഹൃദ്സമ്മേളനിൽ' അംഗമായി. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന നോവൽ ബോസിനെ വല്ലാതെ ആകർഷിച്ചിരുന്നു. കൂടാതെ, സുരേന്ദ്രനാഥ ബാനർജിയുടേയും, സ്വാമി വിവേകാനന്ദന്റേയും പ്രസംഗങ്ങളും ബോസിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. ഇന്ത്യൻ സൈന്യത്തിൽ‍ ചേരാനായി അദ്ദേഹം വീട്ടുകാരറിയാതെ ഒളിച്ചോടിയെങ്കിലും പിന്നീട് കണ്ടെത്തി വീട്ടിലെത്തിക്കപ്പെടുകയായിരുന്നു.

പിന്നീട് അദ്ദേഹം കൊൽക്കത്ത യിലെ 'ഫോർട്ട് വില്യം' മിൽ ഗുമസ്തൻ ആയി ജോലിയിൽ പ്രവേശിച്ചു.

ജപ്പാനിലേക്ക്

[തിരുത്തുക]

1915 ൽ ഹാർഡിങ് പ്രഭുവിനെതിരേ നടത്തിയ വധശ്രമം പരാജയപ്പെട്ടപ്പോൾ നടപടികളിൽ നിന്നും രക്ഷപ്പെടാനായി ബോസ് ജപ്പാനിലേക്ക് ഒളിച്ചോടി. ബോസിനെ ഏതുവിധേനെയങ്കിലും അറസ്റ്റ് ചെയ്യാനായി ബ്രിട്ടീഷ് സർക്കാർ ജപ്പാനു മുകളിൽ കടുത്ത സമ്മർദ്ദം ചെലുത്തി. ജപ്പാനിലെ വലതുപക്ഷ നേതാവായിരുന്ന മിത്സുരു തൊയാമയുടെ കൊട്ടാരത്തിലാണ് ബോസിന് അഭയം ലഭിച്ചത്. സ്വയം ഒരു രാജകുമാരനെന്നു വിശേഷിപ്പിച്ചിരുന്ന മിത്സുരുവിന്റെ കൊട്ടാരത്തിൽ കയറി ബോസിന്റെ അറസ്റ്റ് ചെയ്യുവാൻ ജപ്പാൻ പോലീസ് ധൈര്യം കാണിച്ചില്ല. അദ്ദേഹം ജപ്പാൻ ഭാഷ പഠിക്കുകയും, ഒരു ജാപ്പനീസ് കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും ചെയ്തു. ഇന്ത്യക്കു സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള സമരം കൂറേയെറെ ശക്തമായി തുടരാൻ ബോസ് തീരുമാനിച്ചു.

ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്

[തിരുത്തുക]

കിഴക്കൻ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം, ഇന്ത്യയുടെ സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള പുതുവഴികളെക്കുറിച്ചു ചിന്തിക്കാൻ ബോസിനെ പ്രേരിപ്പിച്ചു. 1942 മാർച്ചിൽ ടോക്കിയോവിൽവെച്ചും, 1942 ജൂണിൽ ബാങ്കോക്കിൽവെച്ചും നടത്തിയ രണ്ടു സമ്മേളനങ്ങളുടെ തുടർച്ചയായാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് ഉടലെടുക്കുന്നത്.[2][3][4] ഇതോടനുബന്ധിച്ചുള്ള ചർച്ചകളെ തുടർന്നാണ് ഇന്ത്യയെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാനുള്ള സമരത്തിനുവേണ്ടി ഇന്ത്യൻ നാഷണൽ ആർമി എന്ന ഒരു സമാന്തര സേന വാർത്തെടുക്കാനും തീരുമാനമായത് . ഇന്ത്യൻ നാഷണൽ ആർമിയുടെ പ്രസിഡന്റ് റാഷ് ബിഹാരി ബോസും, കമ്മാന്റർ-ഇൻ-ചീഫ് മോഹൻ സിങുമായിരുന്നു. മോഹൻ സിങ് പിന്നീട് അറസ്റ്റിലായപ്പോൾ, ഇന്ത്യൻ നാഷണൽ ആർമിയുടെ പൂർണ്ണ ചുമതല ബോസിനായി.[5] റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4-നു സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച്ചു് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി.

അവലംബം

[തിരുത്തുക]
  1. "റാഷ് ബിഹാരി ബോസ്". ലിവ്ഇന്ത്യ. Archived from the original on 2014-09-08. Retrieved 2014-09-08.{{cite web}}: CS1 maint: bot: original URL status unknown (link)
  2. ജെറാഡ്.എച്ച്, കോർ (1975). ദ വാർ ഓഫ് സ്പ്രിങ്ങിങ് ടൈഗർ. ഓസ്പ്രെ. ISBN 978-0850450699.
  3. പീറ്റർ വാഡ്, ഫേ (1995). ദ ഫോർഗോട്ടൻ ആർമി, ഇന്ത്യാസ് ആംഡ് സ്ട്രഗിൾ ഫോർ ഇൻഡിപെൻഡൻസ് 1942-1945. മിഷിഗൺ സർവ്വകലാശാല പ്രസ്സ്. p. 90-91. ISBN 978-0472083428.
  4. "ഇന്ത്യൻ നാഷണൽ ആർമി ഇൻ ഈസ്റ്റ് ഏഷ്യ". ഹിന്ദുസ്ഥാൻ ടൈംസ്. Archived from the original on 2014-09-08. Retrieved 2014-01-28.{{cite news}}: CS1 maint: bot: original URL status unknown (link)
  5. എസ്.എൻ., സെൻ (2003). ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ ഇന്ത്യ (1857-1947). ന്യൂ ഏജ് ഇന്റർനാഷണൽ. p. 304-305. ISBN 978-8122410495.

കുറിപ്പുകൾ

[തിരുത്തുക]


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=റാഷ്_ബിഹാരി_ബോസ്&oldid=3789677" എന്ന താളിൽനിന്ന് ശേഖരിച്ചത്