ബീഗം ഹസ്രത്ത്‌ മഹൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബീഗം ഹസ്രത്ത്‌ മഹൽ
അവധിലെ ബീഗം
ബീഗം ഹസ്രത്ത്‌ മഹൽ
ജീവിതപങ്കാളി വാജിദ് അലി ഷാ
മതം ഇസ്ലാം

അവധിലെ അവസാനത്തെ നവാബായിരുന്ന വാജിദ് അലി ഷായുടെ ആദ്യഭാര്യയായിരുന്നു ബീഗം ഹസ്രത്ത്‌ മഹൽ[1][2] . സൗന്ദര്യത്തിനും ധൈര്യത്തിനും ഒരേപോലെ പേരുകേട്ട ഇവർ 1857ലെ സ്വാതന്ത്ര്യസമരകാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പോരാടുകയുണ്ടായി. ഭർത്താവിന്റെ നാടുകടത്തലിനെത്തുടർന്ന് അധികാരമേറ്റെടുത്ത ഹസ്രത്ത്‌ മഹൽ, അവധിനെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ചേർക്കുന്ന ശ്രമങ്ങൾക്കെതിരെ പോരാടി. നാനാ സാഹിബുമായും ഫൈസാബാദിലെ മൗലവിയുമായും ഇവർ ഒരുമിച്ച് പ്രവർത്തിക്കുകയുണ്ടായി. പിന്നീട് നേപ്പാളിലേക്ക് കടന്ന ഹസ്രത്ത് അവിടെ വച്ച് 1879ൽ മരണമടഞ്ഞു.

അവലംബം[തിരുത്തുക]

  1. "Begum Hazrat Mahal". www.iaslic1955.org. ശേഖരിച്ചത് 2013 ഓഗസ്റ്റ് 26. 
  2. "Begum Hazrat Mahal Park". www.holidayiq.com. www.holidayiq.com. ശേഖരിച്ചത് 26 August 2013. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബീഗം_ഹസ്രത്ത്‌_മഹൽ&oldid=1940505" എന്ന താളിൽനിന്നു ശേഖരിച്ചത്