സി.കെ. ഗോവിന്ദൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സി.കെ. ഗോവിന്ദൻ നായർ

കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവും മുൻ കെപിസിസി പ്രസിഡന്റുമായിരുന്നു സി.കെ.ജി. എന്നറിയപ്പെട്ടിരുന്ന സി.കെ. ഗോവിന്ദൻ നായർ (7 ജൂലൈ 1897 - 27 ജൂൺ 1964).

ജീവിതരേഖ[തിരുത്തുക]

1897ൽ തലശ്ശേരിയിൽ ജനിച്ചു. ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ സമരം ചെയ്തതിന് പുറത്താക്കപ്പെട്ടു. ചെന്നൈ ക്രിസ്ത്യൻ കോളേജിലും പച്ചൈയപ്പാസ് കോളേജിലും പടിച്ചു. നിയമ ബിരുദം നേടിയിട്ടുണ്ട്. ഗാന്ധിജിയോടൊപ്പം അടുത്തു പ്രവർത്തിച്ചു. വിദേശ വസ്ത്ര ബഹിഷ്കരണമുൾപ്പെടെയുള്ള സമരങ്ങളിൽ സജീവമായിരുന്നു. 1933 ൽ മലബാർ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. .ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് മൂന്നു വർഷത്തോളം വെല്ലൂർ ജയിലിൽ കഴിഞ്ഞു. [1]

1950 ൽ കെ. കേളപ്പനെ തോൽപ്പിച്ച് കെ.പി.സി.സി പ്രസിഡന്റായി. സെക്രട്ടറിയായും പ്രവർത്തിച്ചു.. 1942 ലെ മലബാർ പ്രവിശ്യയിൽ നടന്ന തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ നിന്ന് വിജയിച്ചിരുന്നു. 1952 ൽ കോൺഗ്രസിലുണ്ടായ പിളർപ്പിനെത്തുടർന്ന് കേളപ്പന്റെ നേതൃത്ത്വത്തിൽ കിസാൻ മസ്ദൂർ പ്രജാ പാർട്ടി രൂപം കൊണ്ടപ്പോൾ മാധവമേനോനൊപ്പം കോൺഗ്രസിനൊപ്പം പ്രവർത്തകരെ ഉറപ്പിച്ചു നിർത്താൻ പ്രയത്നിച്ചു. ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏ.കെ.ജി യുടെ എതിർ സ്ഥാനാർത്ഥിയായിരുന്നു. ആദ്യ ഇ.എം.എസ് സർക്കാരിന്റെ കാലത്ത് സെക്ഷൻ 144 പ്രകാരം തടങ്കലിലായി. ജനവാണി എന്ന പേരിൽ പത്രം തുടങ്ങിയെങ്കിലും സാമ്പത്തിക പരാജയമായിരുന്നു. അറുപതുകളിൽ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നെഹ്റു ഉൾപ്പെടെയുള്ള കോൺഗ്രസ് ദേശീയ നേതാക്കളോടൊപ്പം പ്രവർത്തിച്ചു. 1964 ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. [2]

വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങൾ[തിരുത്തുക]

വർഗീയ ശക്തികളുമായും സാമുദായിക സംഘടനകളുമായും കോൺഗ്രസ് പുലർത്തേണ്ട ബന്ധത്തിന് ലക്ഷ്മണരേഖ വേണം" എന്ന അഭിപ്രായക്കാരനായിരുന്നു. *"ഇന്ന് അവർ ചോദിക്കുന്നത് കൊടുത്താൽ നാളെ കൂടുതൽ ചോദിക്കും. ഇത് സമ്മർദമാവും " എന്ന മുസ്ലീം ലീഗിനെ സംബന്ധിച്ച പരാമർശം വിവാദമായിരുന്നു. മന്നത്ത് പത്മനാഭൻ മാലേത്ത് ഗോപിനാഥപിള്ളയ്ക്ക് പാർട്ടി സ്ഥാനം ആവശ്യപ്പെട്ടപ്പോൾ "അടുപ്പം വേറെ, രാഷ്ട്രീയം വേറെ" എന്ന നിലപാട് എടുത്തതായി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

ന്യൂന പക്ഷ രാഷ്ട്രീയത്തെ പ്രത്യേകിച്ചും മുസ്ലീം ലീഗിനെതിരെ നിരവധി വിവാദമായ അഭിപ്രായ പ്രകടനങ്ങൾ അദ്ദേഹം നടത്തി.[3]

അവലംബം[തിരുത്തുക]

  1. "PERSONALITIES - C.K. GOVINDAN NAIR". www.thalassery.info. Retrieved 2013 ജൂൺ 30. 
  2. "The College has the honour of being named after (late) Sri. C. K. Govindan Nair." ckgmgovcollege website. Retrieved 2013 ജൂൺ 30. 
  3. "ലീഗിനെതിരെ ചെന്നിത്തലയും ആര്യാടനും മുരളിയും". മാതൃഭൂമി. 2013 ജൂൺ 30. Retrieved 2013 ജൂൺ 30. 
"https://ml.wikipedia.org/w/index.php?title=സി.കെ._ഗോവിന്ദൻ_നായർ&oldid=1850898" എന്ന താളിൽനിന്നു ശേഖരിച്ചത്