Jump to content

മദ്രാസ് ക്രിസ്ത്യൻ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദ്രാസ് ക്രിസ്ത്യൻ കോളേജ്
പ്രമാണം:Established = 1837
ആദർശസൂക്തംIn Hoc Signo (With this on your banner, you will win!)
തരംസ്വകാര്യസ്ഥാപനം (ന്യൂനപക്ഷ പദവി)
അദ്ധ്യാപകർ
300 മുഴുവൻ സമയം
ആകെ വിദ്യാർത്ഥികൾ = 8500
കാമ്പസ് ഏരിയ = 365 ഏക്കർ
free_label =
സ്ഥലംചെന്നൈ, തമിഴ്നാട്, ഇന്ത്യ
ക്യാമ്പസ്Sub-Urban
വെബ്‌സൈറ്റ്mcc.edu.in

1837 ൽ ചെന്നൈയിൽ സ്ഥാപിതമായ മദ്രാസ് ക്രിസ്ത്യൻ കോളേജ്. ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന കോളേജുകളിൽ ഒന്നാണ്‌. മദ്രാസ് യൂനിവേഴ്സിറ്റിയുടെ കീഴിലാണ്‌ ഇപ്പോൾ ഈ കലാലയമുള്ളതെങ്കിലും ചെന്നൈലെ തംബാരത്തുള്ള കാമ്പസ് കേന്ദ്രീകരിച്ച് സ്വയംഭരണാധികരമുള്ള സ്ഥാപനമായി പ്രവർത്തിച്ചു വരുന്നു. നാഷണൽ അസസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NACC) എ+ റേറ്റിംങ്ങുള്ള കോളേജാണിത്.

ചരിത്രം

[തിരുത്തുക]

മദ്രാസിന്റെ ഹൃദയഭാഗത്ത് അർമീനിയൻ സ്റ്റ്‌ട്രീറ്റിൽനിന്ന് കിഴക്ക് മാറി ഒരു വാടക കെട്ടിടത്തിലായി റവ. ജോൺ ആൻഡേഴ്സൺ ആരംഭിച്ച ചെറിയ സകൂൾ ആണ്‌ പിന്നീട് 375 ഏക്കറിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജായി മാറിയത്. നഗര ഹൃദയത്തിൽ 100 വർഷം പ്രവർത്തിച്ച കൊളേജ് 1937 ൽ തംബാരത്തുള്ള പ്രവിശാലമായ കാമ്പസിലേക്ക് മാറുകയായിരുന്നു. 1962 ലാണ് ഡോ. ചന്ദ്രൻ ദേവനേശൻ മദ്രാസ് ക്രിസ്ത്യൻ കോളേജിന്റെ ആദ്യ ഭാരതീയ പ്രിൻസിപ്പലായി സ്ഥാനമേൽക്കുന്നത്.ഈ കാലഘട്ടം (1962-72) ദേവനേശൻ ദാശാബ്ദം"-The Devanesan Decade-എന്നാണ്‌ അറിയപ്പെടുന്നത്. ഈ സ്ഥാപനത്തിന്റെ പ്രിൻസിപ്പൽമാരിൽ പലരും ഇന്ത്യയിലെ വിവിധ സർ‌വകലാശാലകളുടെ വൈസ്-ചാൻസലർമാരും പ്രഗല്ഭരായ വിദ്യാഭ്യാസ വിചക്ഷണന്മാരും ഭരണകർത്താക്കളുമായിട്ടുണ്ട്. അലക്സാണ്ടർ ജേസുദാസനാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ.