Jump to content

പട്ടം എ. താണുപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പട്ടം താണുപിള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പട്ടം താണുപിള്ള
നാലാമത് ആന്ധ്രാപ്രദേശ്‌ ഗവർണ്ണർ
ഓഫീസിൽ
4 മേയ് 1964 – 11 ഏപ്രിൽ 1968
മുഖ്യമന്ത്രികാസു ബ്രഹ്മാനന്ദറെഡ്ഡി
മുൻഗാമിസത്യവന്ത് മല്ലന്ന ശ്രീനാഗേഷ്
പിൻഗാമിഖന്ദുബായി ദേശായി
പഞ്ചാബിന്റെ നാലാം ഗവർണ്ണർ
ഓഫീസിൽ
1 ഒക്ടോബർ 1962 – 4 മേയ് 1964
മുഖ്യമന്ത്രിപർതാപ് സിംഗ് കൈരോൺ
മുൻഗാമിവിഷ്ണു ഗാഡ്ഗിൽ
പിൻഗാമിഹഫീസ് മുഹമ്മദ് ഇൻബ്രാഹീം
രണ്ടാം കേരള മുഖ്യമന്ത്രി
ഓഫീസിൽ
ഫെബ്രുവരി 22 1960 – സെപ്റ്റംബർ 26 1962
ഗവർണ്ണർബി. രാമകൃഷ്ണറാവു
വി.വി. ഗിരി
Deputyആർ. ശങ്കർ
മുൻഗാമിഇ.എം.എസ്. നമ്പൂതിരിപ്പാട്
പിൻഗാമിആർ. ശങ്കർ
നാലാമത് തിരു-കൊച്ചി മുഖ്യമന്ത്രി
ഓഫീസിൽ
മാർച്ച് 16 1954 – ഫെബ്രുവരി 10 1955
ഗവർണ്ണർചിത്തിര തിരുനാൾ
മുൻഗാമിഎ.ജെ. ജോൺ
പിൻഗാമിപനമ്പിള്ളി ഗോവിന്ദമേനോൻ
തിരുവിതാംകൂറിന്റെ ആദ്യ പ്രധാനമന്ത്രി
ഓഫീസിൽ
24 മാർച്ച് 1948 – 17 ഒക്ടോബർ 1948
Monarchചിത്തിര തിരുനാൾ
മുൻഗാമിOffice Established
പിൻഗാമിപറവൂർ ടി.കെ. നാരായണപിള്ള
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 26 1962
പിൻഗാമികെ. അനിരുദ്ധൻ
മണ്ഡലംതിരുവനന്തപുരം -2
വ്യക്തിഗത വിവരങ്ങൾ
ജനനം
എ. താണുപിള്ള

(1885-07-15)15 ജൂലൈ 1885
പട്ടം
മരണം27 ജൂലൈ 1970(1970-07-27) (പ്രായം 85)
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷികോൺഗ്രസ് (1920-1952) പി.എസ്.പി. (1952-1970)
പങ്കാളിപൊന്നമ്മ താണു പിള്ള
കുട്ടികൾലളിതാംബിക
As of നവംബർ 28, 2011
ഉറവിടം: നിയമസഭ

കേരളത്തിലെ പ്രഗല്ഭനായ ഒരു രാഷ്ട്രീയനേതാവും തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു-കൊച്ചിയുടെയും ഐക്യകേരളത്തിന്റെയും മുഖ്യമന്ത്രി, പഞ്ചാബിന്റെയും ആന്ധ്രാപ്രദേശിന്റെയും ഗവർണർ തുടങ്ങി നിരവധി പദവികൾ വഹിച്ച വ്യക്തിയുമായിരുന്നു പട്ടം താണുപിള്ള (ജൂലൈ-15, 1885 - ജൂലൈ-27, 1970). 1885 ജൂലൈ 15-ന് വരദരായന്റെയും(സുബ്ബയ്യൻ) ഈശ്വരി അമ്മയുടെയും മകനായി തിരുവനന്തപുരത്തെ പട്ടത്ത് ജനിച്ച അദ്ദേഹം 19-ആം നൂറ്റാണ്ടിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ ശരിയായ പേര് എ. താണുപിള്ള എന്നായിരുന്നെങ്കിലും പട്ടം എന്നാണ് അദ്ദേഹം ജനങ്ങളുടെ ഇടയിൽ അറിയപ്പെട്ടത്.

തിരുവനന്തപുരത്ത് മഹാരാജാസ് സ്കൂളിലും കോളേജിലും പഠിച്ചു ബിരുദം നേടി. സർക്കാരാഫീസിൽ ഗുമസ്ഥനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം, കുറേക്കാലം അദ്ധ്യാപകനായും ജോലിചെയ്തിട്ടുണ്ട്. തനിക്ക് ന്യായമായി ലഭിക്കേണ്ട അവകാശം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജോലി രാജിവെച്ച് നിയമപഠനം ആരംഭിച്ചു. തിരുവനന്തപുരം ലോകോളേജിൽനിന്നും ബി.എൽ. ജയിച്ച അദ്ദേഹം അഭിഭാഷകവൃത്തിയിൽ പ്രവേശിക്കുകയും ആ രംഗത്ത് വളരെ പ്രശസ്തിനേടുകയും ചെയ്തു. അതോടൊപ്പം പൊതുപ്രവർത്തനങ്ങളിലും പങ്കെടുത്തു. 1928-ൽ തിരുവിതാംകൂർ നിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മുപ്പതുവർഷത്തിലധികം നിയമസഭാസാമാജികനായിരുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ സ്ഥാപകനേതാക്കളിൽ സമുന്നതനും സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പടയാളിയും, ഭരണതന്ത്രജ്ഞനും ആയിരുന്നു. ഒരു ഉത്തരവാദിത്തമുള്ള സർക്കാരിനുവേണ്ടിയുളള പ്രക്ഷോഭം ദിവാൻ സർ സി.പി.രാമസ്വാമി അയ്യരുടെ പുറത്താക്കലിൽ കലാശിച്ചു. സർ സി.പി. 1947 ഓഗസ്റ്റ് 19ന് തിരുവിതാംകൂർ വിട്ടു. 1948 മാർച്ച് 24-നു രൂപവത്കരിച്ച തിരുവിതാംകൂറിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ പട്ടം മുഖ്യമന്ത്രിയായി [1]. എങ്കിലും സംസ്ഥാന കോൺഗ്രസ് പാർട്ടിയിലെ ഉൾപിണക്കങ്ങൾ കാരണം പട്ടം 1948 ഒക്ടോബർ 17നു രാജിവെച്ചു. 1949 ജൂലൈ 1നു തിരുവിതാംകൂറും കൊച്ചി രാജ്യവും ഒന്നിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിച്ചു.

ഈ കാലയളവിൽ പട്ടം കോൺഗ്രസ് വിട്ട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി.)യിൽ ചേർന്നു. രണ്ടാമത്തെ തിരു-കൊച്ചി തിരഞ്ഞെടുപ്പിനുശേഷം പട്ടം തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 1954 മാർച്ച് 3 മുതൽ 1955 ഫെബ്രുവരി 2 വരെ അദ്ദേഹം ഒരു കൂട്ടുകക്ഷി സർക്കാരിനെ നയിച്ചു. കേരള സംസ്ഥാനം 1956 നവംബർ 1 നു രൂപീകൃതമാവുകയും (കേരളസംസ്ഥാന പിറവി കാണുക) സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൻ കീഴിലാവുകയും ചെയ്തു. 'കേരളജനത' എന്ന പത്രത്തിന്റെ സ്ഥാപകനും ആദ്യത്തെ ചീഫ് എഡിറ്ററും പട്ടം താണുപിള്ളയായിരുന്നു.

1957 മാർച്ചിൽ നടന്ന കേരള സംസ്ഥാനത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുകയും ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. (1957 ഏപ്രിൽ 5 മുതൽ 1959 ജൂലൈ 31 വരെ). ആദ്യത്തെ കേരള നിയമസഭയിലേക്ക് പട്ടം തിരുവനന്തപുരം-2 നിയോജകമണ്ഡലത്തിൽ നിന്ന് പി.എസ്.പി. സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. വിമോചന സമരത്തെ തുടർന്ന് ഇ.എം.എസ് മന്ത്രിസഭ പുറന്തള്ളപ്പെട്ടു.

1960ൽ നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് പട്ടം താണുപിള്ള ഒരു കൂട്ടുകക്ഷി സംവിധാനത്തെ പ്രതിനിധീകരിച്ച് കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി. കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭയായിരുന്നു ഇത്. പട്ടത്തിന്റെ പാർട്ടിയായിരുന്ന പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും കോൺഗ്രസും മുസ്‌ലിം ലീഗും കൂടിയതായിരുന്നു ഈ സഖ്യം. സീറ്റുകൾ കൂടുതൽ കോൺഗ്രസിനായിരുന്നെങ്കിലും മുൻ തീരുമാനമനുസരിച്ച് പട്ടത്തെ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവ് ആർ. ശങ്കറിനെ ഉപമുഖ്യമന്ത്രിയുമാക്കുകയായിരുന്നു. അദ്ദേഹം 1960 ഫെബ്രുവരി 22 മുതൽ 1962 സെപ്റ്റംബർ 9 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 1962-ൽ പഞ്ചാബ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 1964 മേയ് 4 വരെ പഞ്ചാബിന്റെയും തുടർന്ന് 1968 ഏപ്രിൽ 11 വരെ ആന്ധ്രാപ്രദേശിന്റെയും ഗവർണറായിരുന്ന അദ്ദേഹം 1970 ജൂലൈ 27-ന് തിരുവനന്തപുരത്ത് പട്ടത്തുള്ള സ്വവസതിയായ ഭഗവതീമന്ദിരത്തിൽ വിശ്രമ ജീവിതത്തിനിടയിൽ നിര്യാതനായി. 85 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഭഗവതീമന്ദിരവളപ്പിൽ സംസ്കരിച്ചു.

അനുബന്ധം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റ്". Archived from the original on 2006-05-03. Retrieved 2008-07-24.
മുൻഗാമി കേരളത്തിലെ മുഖ്യമന്ത്രിമാർ
1960– 1962
പിൻഗാമി


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=പട്ടം_എ._താണുപിള്ള&oldid=3828624" എന്ന താളിൽനിന്ന് ശേഖരിച്ചത്