വി. രാമകൃഷ്ണപിള്ള
ദൃശ്യരൂപം
വി. രാമകൃഷ്ണപിള്ള | |
|---|---|
| കേരള നിയമസഭ അംഗം | |
| പദവിയിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
| പിൻഗാമി | എൻ.എസ്. കൃഷ്ണപിള്ള |
| മണ്ഡലം | ഹരിപ്പാട് |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 1913 |
| മരണം | ഓഗസ്റ്റ് 3, 1971 (57–58 വയസ്സ്) |
As of നവംബർ 28, 2011 ഉറവിടം: നിയമസഭ | |
ഒന്നാം കേരളനിയമസഭയിൽ ഹരിപ്പാട് നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു വി. രാമകൃഷ്ണപിള്ള (1913 - 3 ആഗസ്റ്റ് 1971). സ്വതന്ത്രനായി മത്സരിച്ചാണ് വി. രാമകൃഷ്ണപിള്ള കേരള നിയമസഭയിലേക്കെത്തിയത്. 1971-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡംഗമായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കലാസാംസകാരിക പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായിരുന്നു വി. രാമകൃഷ്ണപിള്ള. 1971 ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു, ഓഗസ്റ്റ് ആറിന് നിയമസഭ ഇദ്ദേഹത്തിന് ആദാരാഞ്ജലികളർപ്പിച്ചു.