Jump to content

സി.എ. മാത്യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാത്യു ചൂരപുഴ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമികെ.സി. സക്കറിയ
മണ്ഡലംതൊടുപുഴ
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-04-06)ഏപ്രിൽ 6, 1927
മരണംജൂൺ 6, 1976(1976-06-06) (പ്രായം 49)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of നവംബർ 3, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ തൊടുപുഴ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി.എ. മാത്യു (6 ഏപ്രിൽ 1927 - 6 ജൂൺ 1976). കോൺഗ്രസ് പ്രതിനിധിയായാണ് സി.എ. മാത്യു കേരള നിയമസഭയിലേക്കെത്തിയത്. 1927 ഏപ്രിൽ 6ന് ജനിച്ചു. അഭിഭാഷകനായിരുന്ന ഇദ്ദേഹം 1954-ൽ തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്നു.

1957 മുതൽ 1959 വരെ കോൺഗ്രസ് നിയമസഭാകക്ഷിയുടെ ചീഫ് വിപ്പായിരുന്ന ഇദ്ദേഹം രണ്ടാം നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ ഖജാൻജിയുമായിരുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന സി.എ. മാത്യു സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തിട്ടുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സി.എ._മാത്യു&oldid=3798713" എന്ന താളിൽനിന്ന് ശേഖരിച്ചത്