ഉള്ളടക്കത്തിലേക്ക് പോവുക

കെ. നാരായണക്കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. നാരായണക്കുറുപ്പ്
കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി
പദവിയിൽ
ജനുവരി 26 1977  ഒക്ടോബർ 7 1979
മുൻഗാമികെ.എം. ജോർജ്ജ്
പിൻഗാമിലോനപ്പൻ നമ്പാടൻ
കേരളനിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ
പദവിയിൽ
ജൂലൈ 19 1991  മേയ് 14 1996
മുൻഗാമിഭാർഗവി തങ്കപ്പൻ
പിൻഗാമിസി.എ. കുര്യൻ
കേരളനിയമസഭാംഗം
പദവിയിൽ
ജൂൺ 21 1991  മേയ് 12 2006
മുൻഗാമികാനം രാജേന്ദ്രൻ
പിൻഗാമിഎൻ. ജയരാജ്
മണ്ഡലംവാഴൂർ
പദവിയിൽ
ഒക്ടോബർ 4 1970  നവംബർ 30 1979
മുൻഗാമികെ. പുരുഷോത്തമൻ പിള്ള
പിൻഗാമിഎം.കെ. ജോസഫ്
മണ്ഡലംവാഴൂർ
പദവിയിൽ
ജൂൺ 6 1963  സെപ്റ്റംബർ 10 1964
മുൻഗാമിവി.കെ. വേലപ്പൻ
പിൻഗാമികെ. പുരുഷോത്തമൻ പിള്ള
മണ്ഡലംവാഴൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-10-23)ഒക്ടോബർ 23, 1927
മരണംജൂൺ 26, 2013(2013-06-26) (85 വയസ്സ്)
കോട്ടയം
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ് (എം)
പങ്കാളികെ. ലീലാ ദേവി
കുട്ടികൾ4 മകൻ (എൻ. ജയരാജ് ഉൾപ്പടെ), 3 മകൾ
മാതാപിതാക്കൾ
  • കെ.പി. കൃഷ്ണൻ നായർ (അച്ഛൻ)
  • കുട്ടിയമ്മ (അമ്മ)
As of ഒക്ടോബർ 26, 2022
ഉറവിടം: നിയമസഭ

കേരളത്തിലെ മുൻമന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായിരുന്നു കെ. നാരായണക്കുറുപ്പ് (1927 ഒക്ടോബർ 23 - 2013 ജൂൺ 26). കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ് ഇദ്ദേഹം. വിവിധ ഘട്ടങ്ങളിലായി 26 വർഷം നിയമസഭയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി, ഡെപ്യൂട്ടി സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 1954 ൽ വാഴൂർ നിയോജകമണ്ഡലത്തിൽനിന്ന് പി.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചു. തുടർന്ന് 1963, 1970, 1977, 1991, 1996, 2001 വർഷങ്ങളിലും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[1] കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റായി വളരെക്കാലം പ്രവർത്തിച്ചിരുന്നു. സി. അച്യുതമേനോൻ , കെ. കരുണാകരൻ , ഏ.കെ. ആന്റണി, പി.കെ. വാസുദേവൻ നായർ തുടങ്ങിയവർ നയിച്ച നിയമസഭകളിൽ ഗതാഗതം-എക്‌സൈസ് വകുപ്പുകളുടെ ചുമതല നിർവഹിച്ചു. ഇതിനിടയിൽ ആക്ടിങ് സ്പീക്കർ, പ്രോടെം സ്പീക്കർ എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു.

ട്രാവൻകൂർ, മദ്രാസ്, ബോംബെ, പൂനെ സർവകലാശാലകളിൽ പഠനം നടത്തി. 1954 ൽ തിരുകൊച്ചി നിയമസഭയിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇദ്ദേഹം സജീവമായി പൊതുരംഗത്ത് പ്രവേശിക്കുന്നത്.[2] ഉപതെരഞ്ഞെടുപ്പിലൂടെയാണ് കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം നിയമസഭാംഗമായത്. ആരോഗ്യമന്ത്രി വി.കെ. വേലപ്പൻ 1963ൽ മരണമടഞ്ഞതിനെത്തുടർന്നാണ് കോൺഗ്രസ് സീറ്റിൽ മത്സരിച്ചു. അടുത്തവർഷം തന്നെ കോൺഗ്രസിൽ നിന്നും മാറി കേരള കോൺഗ്രസ് രൂപീകരണത്തിൽ പങ്കാളിയായി. 1970, 1977 വർഷങ്ങളിൽ വാഴൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.[3] 1980ൽ വാഴൂരിൽ നിന്നും സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സീറ്റിലാണ് മത്സരിച്ചിട്ടുള്ളത്. അടുത്തവർഷം തന്നെ കോൺഗ്രസിൽ തിരികെയെത്തി. പിന്നീട് പത്തു വർഷത്തിനു ശേഷം മാത്രമാണ് മത്സരത്തിനിറങ്ങിയത്. വീണ്ടും വാഴൂരിൽ നിന്നു തന്നെ 1991, 1996, 2001 വർഷങ്ങളിൽ വിജയിച്ചു. 1977 മുതൽ 1979 വരെ എക്സൈസ് - ഗതാഗത വകുപ്പ് മന്ത്രിയായി സേവനം ചെയ്തു. 1991 മുതൽ 1996 വരെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വഹിച്ചു. കൂടാതെ 53 ദിവസം ആക്ടിങ് സ്പീക്കർ സ്ഥാനം വഹിച്ചു. 2 വർഷം 8 മാസം കൊണ്ട് നാലു സഭകളിൽ മന്ത്രിയായി. രണ്ടാം അച്യുതമേനോൻ, ഒന്നാം കരുണാകരൻ, ഒന്നാം ആന്റണി, പി. കെ. വി. എന്നീ സഭകളിലായി ഗതാഗത-എക്സൈസ് വകുപ്പുകളുടെ ചുമതല വഹിച്ചു. കോളജ് അധ്യാപകൻ, അഭിഭാഷകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2006ൽ സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങി.[3]

1927 ഒക്ടോബർ 23-ന് കെ.പി കൃഷ്ണൻ നായരുടെയും കുട്ടിയമ്മയുടെയും മകനായി ജനിച്ചു. 2013 ജൂൺ 26-ന് അന്തരിച്ചു. കാഞ്ഞിരപ്പിള്ളി എം.എൽ.എ. പ്രൊഫ. എൻ. ജയരാജ് മകനാണ്. നാലു പുത്രന്മാരും മൂന്ന് പെണ്മക്കളുമാണുള്ളത്. ഭാര്യ ലീലാ ദേവി.

കുറിപ്പ്

[തിരുത്തുക]
  • വാഴൂർ മണ്ഡലം പുനക്രമീകരണം നടന്ന് 1957 മുതൽ നിലവിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തോട് ചേർത്തു.
  • പുനക്രമീകരണത്തിന്റെ പശ്ചാത്തലം

കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ പുനരാലോചനകളും പുനക്രമീകരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ ജനസംഖ്യ, രാഷ്ട്രീയ ഘടകങ്ങൾ, ഭൂപ്രദേശത്തിന്റെ സാഹചര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നടത്താറുണ്ട്. 2008-ൽ, ഇത് അടിസ്ഥാനമാക്കി വാഴൂർ നിയമസഭാമണ്ഡലത്തിന്റെ പുനക്രമീകരണം നടന്നു, അതിന്റെ ഭൂരിപക്ഷ ഭാഗങ്ങൾ നേരത്തേയുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലേക്ക് ഉൾപ്പെടുത്തി.

  • പുനക്രമീകരണത്തിന്റെ പ്രക്രിയ

വാഴൂർ മണ്ഡലം 1977 മുതൽ 2006 വരെയുള്ള കാലയളവിൽ ഒരു നിയമസഭാ മണ്ഡലമായി നിലനിന്നിരുന്നു. 2008-ലെ പരിധി പുനർനിർണ്ണയത്തിനുശേഷം, വാഴൂർ മണ്ഡലത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും, ചുറ്റുമുള്ള ചില പ്രദേശങ്ങളും ചേർത്ത് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലേയ്ക്ക് ചേർത്തു. ഇതിൽ വാഴൂർ, കവലാംപാറ, കാഞ്ഞിരപ്പള്ളി, പുത്തൻകുരിശ്, ആകൃതി, ഏലിക്കുളം, കൂരാലി, അതിരമ്പുഴ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എരുമേലി പൂഞ്ഞാർ നിയോജക മണ്ഡലത്തിലേയ്ക്കും ചേർത്തു.

  • രാഷ്ട്രീയ പ്രതിഫലനം

പുനക്രമീകരണത്തിനു ശേഷം, കാഞ്ഞിരപ്പള്ളി മണ്ഡലം ശക്തമായ ഒരു രാഷ്ട്രീയവേദിയായി മാറി. കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ശക്തമായ സാന്നിധ്യം ഈ പ്രദേശത്തെ സ്വാധീനിച്ചു. ജോസ് കെ. മാണി, പി. സി. ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഈ മണ്ഡലം വളരെയധികം ശ്രദ്ധ നേടുകയും, രാഷ്ട്രീയപരമായ മാറ്റങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും വഴിതെളിയിക്കുകയും ചെയ്തു.

  • വികസന പ്രവർത്തനങ്ങൾ

പുനക്രമീകരണത്തിന് ശേഷം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടന്നു. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കൂടുതൽ മടക്കം ഉണ്ട്. ഏരുമേലി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ സന്നദ്ധ സംഘടനകളുടെയും, തദ്ദേശ ഭരണകൂടങ്ങളുടെയും സംയുക്ത പ്രവർത്തനങ്ങൾ വികസനത്തിന്റെ നേട്ടത്തിൽ സഹകരിച്ചു.

  • സാമൂഹ്യരംഗത്തെ മാറ്റങ്ങൾ

പുനക്രമീകരണത്തിനുശേഷം, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ സാമൂഹ്യരംഗത്തും വലിയ മാറ്റങ്ങൾ സംഭവിച്ചു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും കൂടുതൽ പ്രാധാന്യം നൽകുകയും, സാമൂഹ്യ ജാഗ്രതയും ജനാധിപത്യ ബോധവും വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

  • ഭാവി ദിശ

പുനക്രമീകരണത്തിൻ്റെ ഫലമായി, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കൂടുതൽ പ്രാദേശിക പ്രശ്നങ്ങൾക്കും വികസന ലക്ഷ്യങ്ങൾക്കും മുന്നോട്ടു പോകുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ സജീവ പങ്കാളിത്തം, ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങളുണ്ടാക്കുന്നതിൽ സഹകരിക്കുന്നു. വാഴൂർ മണ്ഡലത്തിന്റെ പുനക്രമീകരണവും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലമാക്കുന്നതും അതിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാക്കി. ഇത്, ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിലും, സമഗ്ര വികസനം സാധ്യമാക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-26. Retrieved 2013-06-26.
  2. http://www.madhyamam.com/news/231992/130626[പ്രവർത്തിക്കാത്ത കണ്ണി]
  3. 1 2 "archive.ph". Retrieved 2022-10-26.{{cite web}}: CS1 maint: deprecated archival service (link)
"https://ml.wikipedia.org/w/index.php?title=കെ._നാരായണക്കുറുപ്പ്&oldid=4616078" എന്ന താളിൽനിന്ന് ശേഖരിച്ചത്