പി. ചാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1960 മുതൽ 1964 വരെ കേരള നിയമസഭയിൽ അംഗമായിരുന്നയാളാണ് പി. ചാക്കോ. തിരുവല്ല നിയോജകമണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. [1][2][3]

ആദ്യകാലജീവിതം[തിരുത്തുക]

കുമ്പനാട് ജനിച്ച ഇദ്ദേഹം തിരുവല്ലയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. പൗലോസ് ഉപദേശിയായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛൻ.

തിരുവിതാംകൂർ സർവ്വകലാശാലയിൽ നിന്ന് ഇദ്ദേഹം ബി.എ., എൽ.ടി. (ഇന്നത്തെ ബി.എഡ്. ബിരുദത്തിന് തുല്യം) ബിരുദങ്ങൾ കരസ്ഥമാക്കി. പിന്നീട് ഇദ്ദേഹം തിരുവല്ലയിലെ സിറിയൻ ക്രിസ്ത്യൻ സെമിനാരി സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

തിരഞ്ഞെടുപ്പ്[തിരുത്തുക]

ഇദ്ദേഹം ഇൻഡ്യൻ നാഷണൽ കോൺഗ്രസിലെ അംഗവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു. 1960-‌ൽ ഇദ്ദേഹം തിരുവല്ല നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച് കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി നേതാവായ പി.ടി. പുന്നൂസായിരുന്നു എതിർ സ്ഥാനാർത്ഥി.

1978-ലാണ് ഇദ്ദേഹം മരിച്ചത്.

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

Persondata
NAME Chacko, P.
ALTERNATIVE NAMES
SHORT DESCRIPTION Indian National Congress politician
DATE OF BIRTH
PLACE OF BIRTH
DATE OF DEATH 1978
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=പി._ചാക്കോ&oldid=2303831" എന്ന താളിൽനിന്ന് ശേഖരിച്ചത്