കെ.ജി. കരുണാകര മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ജി. കരുണാകര മേനോൻ
K.G. Karunakara Menon.jpg
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിപി.കെ. കോരു
പിൻഗാമിബി.വി. സീതി തങ്ങൾ
മണ്ഡലംഗുരുവായൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1908-06-00)ജൂൺ , 1908
മരണം15 മാർച്ച് 1993(1993-03-15) (പ്രായം 84)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളി(കൾ)നാലപ്പാട്ട് അമ്മിണിയമ്മ
കുട്ടികൾ5
As of നവംബർ 6, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാഗവുമായിരുന്നു കെ.ജി. കരുണാകര മേനോൻ (ജീവിതകാലം: ജൂൺ 1908 - 15 മാർച്ച് 1993). കമ്യൂണിസ്റ്റ് ചിന്തകനും ഗ്രന്ഥകാരനുമായ കെ. ദാമോദരനെ[1] പരാജയപ്പെടുത്തിയാണ് ഗുരുവായൂർ നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക്[2] കോൺഗ്രസ് പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1965-ലെ തിരഞ്ഞെടുപ്പിൽ വി.പി.സി. തങ്ങളെ പൊന്നാനിയിൽ പരാജയപ്പെടുത്തി[3]. കായിക, അഭിനയ കഴിവുകൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കെ.പി.സി.സി. അംഗം, പാലക്കാട് ഡി.സി.സി. അംഗം, ഭാരത് സേവക് സമാജ് പാലക്കട് ജില്ലാ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്[4].

കുടുംബം[തിരുത്തുക]

1908 ജൂണിൽ ജനിച്ചു, അഞ്ച് കുട്ടികളുണ്ട്. ബാലാമണി അമ്മയുടെ സഹോദരിയും[5], നാലപ്പാട്ട് നാരയണ മേനോന്റെ ബന്ധുവുമായ നാലപ്പാട്ട് അമ്മിണിയമ്മയാണ് ഭാര്യ[6].

അവലംബം[തിരുത്തുക]

  1. smarakkar, About The Author. "തിരഞ്ഞെടുപ്പ് ചരിത്രം – പ്രഗത്ഭരെ വാരിപ്പുണർന്നും മലർത്തിയടിച്ചും ഗുരുവായൂർ മണ്ഡലം". ശേഖരിച്ചത് 2020-11-06. {{cite web}}: |first= has generic name (help)
  2. "Members - Kerala Legislature". ശേഖരിച്ചത് 2020-11-06.
  3. "Kerala Assembly Election Results in 1965". മൂലതാളിൽ നിന്നും 2020-11-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-11-06.
  4. "Members - Kerala Legislature". ശേഖരിച്ചത് 2020-11-06.
  5. "Kunnathur Mana Heritage - Service Provider from Guruvayur, Thrissur, India | About Us". ശേഖരിച്ചത് 2022-03-03.
  6. "Mathrubhumi". മൂലതാളിൽ നിന്നും 2021-05-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-11-06.
"https://ml.wikipedia.org/w/index.php?title=കെ.ജി._കരുണാകര_മേനോൻ&oldid=3821179" എന്ന താളിൽനിന്ന് ശേഖരിച്ചത്