എം. കുഞ്ഞുകൃഷ്ണൻ നാടാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം. കുഞ്ഞുകൃഷ്ണൻ നാടാർ
M. Kunjukrishnan Nadar.jpg
കേരള നിയമസഭ അംഗം
In office
മാർച്ച് 22 1977 – ഓഗസ്റ്റ് 15 1978
മുൻഗാമിഎം. സത്യനേശൻ
പിൻഗാമിഎൻ. സുന്ദരൻ നാടാർ
മണ്ഡലംപാറശ്ശാല
In office
ഒക്ടോബർ 4 1970 – മാർച്ച് 22 1977
മുൻഗാമിജെ.സി. മൊറായിസ്
പിൻഗാമിനീലലോഹിതദാസൻ നാടാർ
മണ്ഡലംകോവളം
In office
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഎൻ. ഗമാലിയേൽ
മണ്ഡലംപാറശ്ശാല
Personal details
Born(1911-04-03)ഏപ്രിൽ 3, 1911
Diedഓഗസ്റ്റ് 15, 1978(1978-08-15) (പ്രായം 67)
Political partyകോൺഗ്രസ്
Parent(s)
  • മല്ലൻ നാടാർ (father)
As of ഒക്ടോബർ 31, 2011
Source: നിയമസഭ

ഒന്നും, രണ്ടും, നാലും കേരളനിയമസഭകളിൽ പാറശ്ശാല നിയോജകമണ്ഡലത്തേയും[1] നാലാം കേരളനിയമസഭയിൽ കോവളം നിയോജകമണ്ഡലത്തേയും[2] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം. കുഞ്ഞുകൃഷ്ണൻ നാടാർ (3 ഏപ്രിൽ 1911–15 ഓഗസ്റ്റ് 1978). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നും അഞ്ചും കേരള നിയമസഭയിലേക്കെത്തിയത്. രണ്ടാം കേരള നിയമസഭയിൽ സ്വതന്ത്രനായും നാലാം കേരളനിയമസഭയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പ്രതിനിധിയായുമാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മല്ലൻ നാടാർ എന്നായിരുന്നു പിതാവിന്റെ പേര്.

കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കേരള നാടാർ മഹാജനസംഘം പ്രസിഡന്റ്, ദക്ഷിണേന്ത്യൻ കളരിപയറ്റ് മർമ്മ അസോസിയേഷൻ പ്രസിഡന്റ്, കേരള കരകൗശലവികസന ബോർഡ് ചെയർമാൻ എന്നീ നിലകളിലും കുഞ്ഞുകൃഷ്ണൻ നാടാർ പ്രവർത്തിച്ചിരുന്നു. മർമ്മശാസ്ത്ര പീഡിക എന്ന ഒരു പുസ്തകവും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-31.
  2. http://niyamasabha.org/codes/members/m360.htm
"https://ml.wikipedia.org/w/index.php?title=എം._കുഞ്ഞുകൃഷ്ണൻ_നാടാർ&oldid=3625842" എന്ന താളിൽനിന്ന് ശേഖരിച്ചത്