ജെ.സി. മൊറായിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെ.സി. മൊറായിസ്
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
പിൻഗാമിഎം. കുഞ്ഞുകൃഷ്ണൻ നാടാർ
മണ്ഡലംകോവളം
വ്യക്തിഗത വിവരങ്ങൾ
ജനനം(1901-06-00)ജൂൺ , 1901
മരണം1997(1997-00-00) (പ്രായം 87–88)
രാഷ്ട്രീയ കക്ഷികേരളാകോൺഗ്രസ്, സ്വതന്ത്രൻ
കുട്ടികൾ5 മകൻ, 2 മകൾ
As of ഡിസംബർ 16, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ജെ.സി. മൊറായിസ്[1]. കോവളം നിയമസഭാമണ്ഡലത്തിൽ നിന്നും ഇടതു പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1909 ജൂണിൽ ജനനം, ഇദ്ദേഹത്തിന് അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ടായിരുന്നു. ചെറുപ്രായത്തിൽ തന്നെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം വിദ്യാഭ്യാസാനന്തരം സർക്കാർ ജോലിയിൽ പ്രവേശിച്ചു. തിരുവിതാംകൂർ ജുഡീഷണൽ മജിസ്ട്രേറ്റ്, തഹൽസീദാർ, പുഞ്ച സെപ്ഷ്യൽ ഓഫീസർ, റവന്യൂ ഡിവിഷണൽ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഡെപ്യൂട്ടി കളക്ടറായാണ് സർക്കാർ സർവ്വീസിൽ നീന്ന് വിരമിച്ചത്. 1970-71 കാലഘട്ടങ്ങളിൽ പെറ്റീഷൻ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും ഇദ്ദേഹം വഹിച്ചിരുന്നു[2]. 1965-ലെ തിരഞ്ഞെടുപ്പിൽ കോവളത്ത് നിന്നും കേരളാകോൺഗ്രസ് പ്രതിനിധിയായി മത്സരിച്ചെങ്കിലും എം. കുഞ്ഞുകൃഷ്ണൻ നാടാരോട് പരാജയപ്പെട്ടു. 1997-ൽ അന്തരിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1967[3] കോവളം നിയമസഭാമണ്ഡലം ജെ.സി. മൊറായിസ് സ്വതന്ത്രൻ 18,588 397 എം. കുഞ്ഞുകൃഷ്ണൻ നാടാർ കോൺഗ്രസ് 18,191
2 1965[4] കോവളം നിയമസഭാമണ്ഡലം എം. കുഞ്ഞുകൃഷ്ണൻ നാടാർ കോൺഗ്രസ് 19,896 10,924 ജെ.സി. മൊറായിസ് കേരള കോൺഗ്രസ് 8,972

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". ശേഖരിച്ചത് 2020-12-16.
  2. കേരളാ, നിയമസഭ (22 ഡിസംബർ 1997). "Proceedings of the 10th KLA" (PDF). കേരളാ നിയമസഭ. ശേഖരിച്ചത് 2020 ഡിസംബർ 16. {{cite web}}: Check date values in: |access-date= (help)
  3. "Kerala Assembly Election Results in 1967". മൂലതാളിൽ നിന്നും 2021-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-11.
  4. "Kerala Assembly Election Results in 1965". മൂലതാളിൽ നിന്നും 2020-11-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-14.
"https://ml.wikipedia.org/w/index.php?title=ജെ.സി._മൊറായിസ്&oldid=3821280" എന്ന താളിൽനിന്ന് ശേഖരിച്ചത്