കെ. പുരുഷോത്തമൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. പുരുഷോത്തമൻ പിള്ള
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമികെ. നാരായണക്കുറുപ്പ്
പിൻഗാമികെ. നാരായണക്കുറുപ്പ്
മണ്ഡലംവാഴൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം
കടയണിക്കാട് പുരുഷോത്തമൻ പിള്ള

(1930-10-00)ഒക്ടോബർ , 1930
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളി(കൾ)എം.കെ. സുഭദ്രാമ്മ
കുട്ടികൾരണ്ട് മകൻ, ഒരു മകൾ
മാതാപിതാക്കൾ
  • കൃഷ്ണപിള്ള (അച്ഛൻ)
  • ലക്ഷ്മിക്കുട്ടിയമ്മ (അമ്മ)
As of ജനുവരി 22, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കടയണിക്കാട് പുരുഷോത്തമൻ പിള്ള എന്ന കെ. പുരുഷോത്തമൻ പിള്ള[1]. വാഴൂർ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായി. 1930 ഒക്ടോബറിൽ കൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ജനിച്ചു, എം.കെ. സുഭദ്രാമ്മയയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് രണ്ട് മകനും ഒരു മകളുമാണുണ്ടായിരുന്നത്. പതിനെട്ടാം വയസ്സിൽ പഠനകാലത്താണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്[2], ഒരു അഭിഭാഷകനായ ഇദ്ദേഹം 1967-ൽ മൂന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗമായിരുന്നു.സി.പി.ഐ.യുടെ കോട്ടയം ജില്ലാക്കമിറ്റിയംഗം, കോട്ടയം ജില്ലാ ഡെവലപ്മെന്റ് കൗൺസിൽ അംഗം, കോട്ടയം റബ്ബർ പ്ലാന്റേഷൻ കമ്മിറ്റി അംഗം, കോട്ടയം ജില്ലാകർഷക സംഘം പ്രസിഡന്റ് എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. നിലവിൽ പത്തനാപുരം ഗാന്ധിഭവനിൽ അന്തേവസിയായി താമസിക്കുന്നു[2].

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1967[3] വാഴൂർ നിയമസഭാമണ്ഡലം കെ. പുരുഷോത്തമൻ പിള്ള സി.പി.ഐ. 19,789 5,029 കെ. നാരായണക്കുറുപ്പ് കേരള കോൺഗ്രസ് 14,760
2 1965*[4] വാഴൂർ നിയമസഭാമണ്ഡലം കെ. നാരായണക്കുറുപ്പ് കേരള കോൺഗ്രസ് 20,629 11,018 എൻ. ഗോവിന്ദമേനോൻ കോൺഗ്രസ് 9,611
3 1960[5] വാഴൂർ നിയമസഭാമണ്ഡലം വി.കെ. വേലപ്പൻ കോൺഗ്രസ് 27,566 7,062 കെ. പുരുഷോത്തമൻ പിള്ള സി.പി.ഐ. 20,504

*1965ലെ തിരഞ്ഞെടുപ്പിൽ 8,086 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് വന്നു.

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". ശേഖരിച്ചത് 2021-01-22.
  2. 2.0 2.1 https://www.youtube.com/watch?v=YxhTCFtBUPo
  3. "Kerala Assembly Election Results in 1967". മൂലതാളിൽ നിന്നും 2021-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-11.
  4. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  5. "Kerala Assembly Election Results in 1960". ശേഖരിച്ചത് 2021-01-22.
"https://ml.wikipedia.org/w/index.php?title=കെ._പുരുഷോത്തമൻ_പിള്ള&oldid=3821165" എന്ന താളിൽനിന്ന് ശേഖരിച്ചത്